Month: October 2022

ഗാന്ധിജിയെ അനുസ്മരിച്ച് രാജ്യം: രാജ്ഘട്ടിലെത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: 153-ാമത് ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ രാജ്യം അനുസ്മരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിയുടെ സമാധിയായ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. ഗാന്ധിജിയുടെ ആദർശങ്ങൾ ആഗോളതലത്തിൽ പ്രതിധ്വനിക്കുകയാണെന്നും അദ്ദേഹത്തിന്‍റെ ആശയങ്ങൾ കോടിക്കണക്കിന് ജനങ്ങൾക്ക് ശക്തി പകരുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.…

ഗവർണർ പദവിയിൽ പുനർവിചിന്തനം വേണം; നിലപാടിലുറച്ച് സിപിഐ സംസ്ഥാന സമ്മേളനം

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെ ഗവർണർ പദവി വിവാദം പുനഃപരിശോധിക്കണമെന്ന് സിപിഐ നിലപാട് ആവർത്തിച്ചു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ മാറ്റമുണ്ടാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ സംസ്ഥാന സമ്മേളനം പ്രമേയം പാസാക്കി. അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ്…

ബുംറ ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പറയാറായിട്ടില്ല:രാഹുൽ ദ്രാവിഡ്

ബെംഗളൂരു: ജസ്പ്രീത് ബുംറ ടി20 ലോകകപ്പിൽ കളിക്കുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ. നേരത്തെ ബുംറ ടി20 ലോകകപ്പിന്‍റെ ഭാഗമാകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇത് നിഷേധിച്ചു. ബുംറയെ ലോകകപ്പിൽ നിന്ന് പൂർണമായും ഒഴിവാക്കിയെന്ന്…

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദ്ദിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. നാലാം പ്രതി മെക്കാനിക് അജികുമാറാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പന്നിയോട് നിന്ന് പിടികൂടിയത്. അഞ്ച് പ്രതികളുള്ള കേസിൽ ഇതുവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തു.…

കോടിയേരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ 

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന തരത്തിൽ വാട്സ് ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗൺമാനും മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനുമായ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ…

ദേശീയ ഗെയിംസ്; 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈയില്‍ സ്വര്‍ണം സ്വന്തമാക്കി സജന്‍ പ്രകാശ്

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ കേരളം രണ്ടാം സ്വർണം നേടി. പുരുഷൻമാരുടെ 100 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സജൻ സ്വർണം നേടിയത്. ഞായറാഴ്ച നടന്ന 200 മീറ്റർ…

മുലായം സിങ് യാദവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ: സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവ് ഗുരുതരാവസ്ഥയിൽ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോൾ. 82 കാരനായ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അനാരോഗ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില വഷളായതോടെ ഇന്ന് തീവ്രപരിചരണ…

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി കെജ്‌രിവാള്‍

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്‍റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച അദ്ദേഹം പാർട്ടിക്ക് വലിയ പിന്തുണയുണ്ടെന്നും പറഞ്ഞു. ഗുജറാത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എഎപി ജയിക്കും. ആം ആദ്മിക്കുള്ള വോട്ടുകള്‍ ചോർത്താൻ ബിജെപിയും…

ഉറങ്ങി കിടന്നയാളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന ബംഗാൾ സ്വദേശി പിടിയിൽ 

കോട്ടയം: പാലാ കടപ്പാടൂരിൽ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാൾ സ്വദേശി പ്രദീപ് ബർമൻ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ…

പരിവാഹൻ ആപ്പ് രണ്ടാഴ്ച്ചയായി പണിമുടക്കുന്നു; വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ മുടങ്ങുന്നു

കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയായി. പ്രവൃത്തിസമയങ്ങളില്‍ വെബ്സൈറ്റ് പൂർണമായും സ്തംഭിക്കും. എന്നാല്‍ രാത്രിയിൽ പ്രവർത്തനം നടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ആർടിഒയിൽ എത്തുന്നവർക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തിരികെ പോകേണ്ട അവസ്ഥയാണ്. ഏകീകൃത വെബ്സൈറ്റായതിനാൽ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ…