Month: October 2022

‘ആദിപുരുഷ്’ ടീസര്‍ പുറത്ത്

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന പുരാണ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ശ്രീരാമനായി പ്രഭാസും സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും സംവിധായകനാണ്. ഉത്തർപ്രദേശിലെ അയോധ്യയിലെ സരയൂ നദിയുടെ…

രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നില്‍ക്കുകയാണെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ, അസമത്വം എന്നിവയിൽ ജാഗ്രതാ നിർദേശം നൽകി ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. തൊഴിൽ അന്വേഷകർ തൊഴിൽ ദാതാക്കളായി മാറുന്ന സാഹചര്യം ഉണ്ടാകണം. രാജ്യത്തെ ദാരിദ്ര്യം ഇപ്പോഴും ഒരു ഭൂതത്തെപ്പോലെ നിൽക്കുകയാണെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു.…

വിസ്താരയുടെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുകൾ ആരംഭിച്ചു

അബുദാബി: വിസ്താര എയർലൈൻസ് മുംബൈ-അബുദാബി പ്രതിദിന സർവീസുകൾ ആരംഭിച്ചു. മുംബൈയിൽ നിന്ന് രാത്രി 7.10ന് പുറപ്പെട്ട വിമാനം യുഎഇ സമയം രാത്രി 8.40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അബുദാബിയിൽ നിന്നുള്ള മടക്കയാത്ര രാത്രി 9.40ന് ആരംഭിച്ച് പുലർച്ചെ 2.45ന്…

ഖാർഗെ പ്രസി‍ഡന്‍റായാല്‍ മാറ്റം ഉണ്ടാവില്ലെന്ന് തരൂര്‍

ഡൽഹി: സൗഹൃദ മത്സരമെന്ന അവകാശ വാദങ്ങൾക്കിടയിലും കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും. ഖാർഗെ തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടിയിൽ മാറ്റമുണ്ടാകില്ലെന്നും നിലവിലെ രീതി തന്നെ തുടരുമെന്നുമുള്ള സന്ദേശം നൽകി വോട്ടർമാരെ സ്വാധീനിക്കാനാണ് തരൂർ ശ്രമിക്കുന്നത്. എന്നാല്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍…

അനൂപ് മേനോന്‍ ചിത്രം ‘വരാല്‍’ വരുന്നു;അൻപതിലധികം താരങ്ങൾ അണിനിരക്കും

അനൂപ് മേനോൻ, സണ്ണി വെയ്ൻ, പ്രകാശ് രാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ വരാലിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. ചിത്രം ഒക്ടോബർ 14ന് തിയേറ്ററുകളിലെത്തും. ട്രിവാൻഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്സ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ പി.എ സെബാസ്റ്റ്യൻ നിർമ്മിക്കുന്ന…

കോടിയേരിക്ക് അന്തിമോപചാരം അ‍ര്‍പ്പിച്ച് സുധാകരൻ

തലശ്ശരേി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളിൽ എത്തി മുതിർന്ന സി.പി.എം നേതാവിന് കെ.സുധാകരൻ ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണൂർ രാഷ്ട്രീയത്തിലെ ഇരുവിഭാഗങ്ങളിൽ നിന്നും…

മെസ്സിയുടെ സ്വകാര്യ വിമാനം മൂന്ന് മാസത്തിനിടെ പുറന്തള്ളിയത് 1502 ടൺ കാർബൺ ഡൈ ഓക്സൈഡ്

ഫ്രാൻസ്: അമിതമായ സ്വകാര്യ വിമാന ഉപയോഗം കാരണം അർജന്റീനിയൻ താരം ലയണൽ മെസ്സി, ഭൂമിയെ നശിപ്പിക്കുകയും കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് ആരോപണം. മെസ്സിയുടെ സ്വകാര്യ വിമാനം ജൂൺ മുതൽ ഓഗസ്റ്റ് വരെ 52 യാത്രകൾ (368 മണിക്കൂർ പറക്കൽ)…

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. വരും ദിവസങ്ങളിൽ കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് സൂചന നൽകി. ഇന്ന് മുതൽ ഒക്ടോബർ 5 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ…

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; മലമ്പുഴ ഡാം തുറന്നു 

പാലക്കാട്: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം തുറന്നു. വൈകിട്ട് 5 മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്‍റെ നാല് ഷട്ടറുകളും 15 സെന്‍റിമീറ്റർ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്.…

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20; ഗുവാഹത്തിയില്‍ മഴ ആശങ്ക

ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരത്തിന് മുമ്പ് ബർസപാര സ്റ്റേഡിയത്തിന്‍റെ ആകാശത്ത് ആശങ്കകള്‍ മൂടിക്കെട്ടുന്നു. കനത്ത മഴ ആശങ്കകൾക്കിടെയാണ് ഇന്നത്തെ മത്സരം നടക്കുക. മത്സര സമയത്ത് മഴ പെയ്യാനുള്ള സാധ്യത 40 ശതമാനമാണ്. അതിനാൽ, മഴ മത്സരം തടസ്സപ്പെടുത്തിയേക്കാം.…