Month: October 2022

പൊന്നിയിൻ സെൽവന് മനോഹരമായ ഡൂഡിൽ ഉപയോഗിച്ച് അമുലിന്റെ അഭിനന്ദനം

പൊന്നിയിൻ സെൽവൻ കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, ശോഭിത ധുലിപാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

സൈബര്‍ സെല്ലിന്റെ പേരിലും വ്യാജ ഫോണ്‍ കോളുകള്‍; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

പാലക്കാട്: ‘സൈബർ സെല്ലിൽ നിന്നാണ് വിളിക്കുന്നത്’ എന്ന് പറഞ്ഞുള്ള ഫോൺ കോൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ നിർദ്ദേശം. സൈബർ സെല്ലിൽ നിന്നും സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നുമാണെന്ന വ്യാജേന തട്ടിപ്പുകാർ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോൺ വിളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.…

ചങ്ങനാശേരിയിൽ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം;മുഖ്യ പ്രതി പിടിയിൽ

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം എ.സി കോളനി അഖിൽ ഭവനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സൗത്ത് ആര്യാട് അവലൂക്കുന്ന് മറ്റത്തിൽ മുത്തുകുമാറിനെയാണ്…

സെപ്റ്റംബറിൽ രാജ്യത്ത് ഇന്ധന വിൽപ്പന ഉയർന്നതായി റിപ്പോർട്ട്

2022 സെപ്റ്റംബറിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിൽപ്പന കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉത്സവ സീസണും മൺസൂണിന്‍റെ അവസാനവും ഡിമാൻഡ് ഉയർത്തിയെന്നും വർദ്ധിച്ച സാമ്പത്തിക പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് വിൽപ്പനയിലെ കുതിച്ച് ചാട്ടമെന്നുമാണ് റിപ്പോർട്ട്.  കഴിഞ്ഞ മാസം പെട്രോൾ വിൽപ്പന 13.2 ശതമാനം ഉയർന്ന് 2.65…

ആറ് വയസുകാരനെ ബലി നൽകിയ സംഭവം ; രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ

ഡൽഹി: ആറ് വയസുകാരനെ ബലി നൽകിയ സംഭവത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾ അറസ്റ്റിൽ. ഡൽഹിയിലെ ലോധി കോളനിയിലെ കെട്ടിട നിർമ്മാണ സ്ഥലത്താണ് സംഭവം. ദൈവത്തിന്‍റെ കൽപന പ്രകാരമാണ് ബലി നടത്തിയതെന്നാണ് അറസ്റ്റിലായവരുടെ മൊഴി. അറസ്റ്റിലായവർ മയക്കുമരുന്നിന് അടിമകളാണെന്ന് പോലീസ് പറഞ്ഞു. ഉത്തർ…

പോപ്പുലര്‍ ഫ്രണ്ട് നിരോധനം; അബ്ദുള്‍ സത്താറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എൻഐഎ

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന എൻഐഎയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എൻ.ഐ.എ കോടതിയാണ് അപേക്ഷ പരിഗണിക്കുക. ഈ മാസം 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന അബ്ദുൾ സത്താർ നിലവിൽ…

കാനഡയിലെ ‘വിദ്വേഷ കുറ്റകൃത്യം’ ‌അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: കാനഡയിലെ ബ്രാംപ്റ്റണിലെ ശ്രീ ഭഗവത് ഗീത പാർക്കിലെ ബോർഡ് തകർത്ത സംഭവത്തെ ഇന്ത്യ അപലപിച്ചു. കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു. ഹിന്ദു സമൂഹത്തിന്‍റെ സംഭാവന കണക്കിലെടുത്ത് പാർക്കിന്‍റെ പേർ കഴിഞ്ഞയാഴ്ച…

കോടിയേരിയുടെ ഭൗതികശരീരം ജന്മനാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂ‍ർ: അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് സംസ്ക്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ 11 മണി വരെ ഈങ്ങയിൽപ്പീടികയിലെ വീട്ടിൽ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.…

യുക്രൈനിലെ അക്രമം അവസാനിപ്പിക്കണം: പുടിനോട് വ്യക്തിപരമായ അപേക്ഷയുമായി മാര്‍പാപ്പ

റഷ്യന്‍ പ്രസിഡന്‍റ്  വ്ലാദിമിർ പുടിനോട് അക്രമം വെടിയണമെന്ന അപേക്ഷയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുക്രൈൻ അധിനിവേശകാലത്ത് ഉണ്ടാകുന്ന രക്തച്ചൊരിച്ചിലും കണ്ണീരും തന്നെ വേട്ടയാടുകയാണെന്ന് മാർപാപ്പ പറഞ്ഞു. ഇതാദ്യമായാണ് മാർപാപ്പ റഷ്യൻ പ്രസിഡന്‍റിനോട് ഇത്തരമൊരു അഭ്യർത്ഥന നടത്തുന്നത്. സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ യുക്രൈനുവേണ്ടി നടത്തിയ…

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായ് മോട്ടോർസിന്റെ കൊയ്ത്ത്! ഒരു മാസത്തിൽ 50 ശതമാനം വിൽപ്പന വളർച്ച

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനി ഇന്ത്യൻ വിപണിയിൽ വൻ നേട്ടമുണ്ടാക്കി. കഴിഞ്ഞ മാസം, കൊറിയൻ കമ്പനി ഇന്ത്യയിലെ ആഭ്യന്തര വിപണിയിലെ വിൽപ്പനയിൽ വലിയ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ 50 ശതമാനത്തിലധികം വളർച്ചയാണ് കമ്പനി…