Month: October 2022

ലാവാ ബ്ലേസ്‌ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്

ലാവയുടെ ഏറ്റവും പുതിയ ഫോണുകൾ ലാവാ ബ്ലേസ്‌ 5 ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്‍റെ മൂന്നാം ദിവസം റെയിൽവേ, വാർത്താവിനിമയ, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. മീഡിയടെക് ഡൈമെൻസിറ്റി 700…

അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവര്‍ പദവി രാജിവെക്കണം; നിര്‍ദേശവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് കോൺഗ്രസിന്‍റെ ഇലക്ഷൻ അതോറിറ്റിയും വ്യക്തമാക്കി. രണ്ട് സ്ഥാനാർത്ഥികളിൽ ഒരാളെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി.…

ഭാരത് ജോഡോ യാത്രയോടൊപ്പം ചേരാൻ സോണിയയും പ്രിയങ്കയും

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇരുവരും കർണാടകയിലേക്ക് പോകും. ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയാ ഗാന്ധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല.…

ചൈനയിൽ നിന്ന് വ്യവസായങ്ങളെ ആകർഷിക്കാൻ ഇന്ത്യ; 1.2 ട്രില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാലതാമസവും അധിക ചെലവുകളും ഒഴിവാക്കാൻ ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിനുവേണ്ടി പിഎം ഗതി ശക്തിയുടെ ഭാഗമായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ചൈനയിൽ നിന്ന്…

പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിനെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു  

കൊച്ചി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ടിന് ലഭിച്ച…

നാഷണൽ ഗെയിംസ്; കേരളത്തിന് രണ്ട് മെഡലുകള്‍ കൂടി

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ ഒരു സ്വർണവും ഒരു വെള്ളിയും കൂടി കേരളം നേടി. വനിതകളുടെ റോവിങ് കോക്സ്ഡ് എയ്റ്റിലാണ് കേരളം സ്വർണം നേടിയത്. ആർച്ച, അലീന ആന്‍റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വർഷ, അശ്വതി, മീനാക്ഷി, ആര്യ ഡി…

ഹിറ്റ് മേക്കറുടെ യാത്ര ഇനി ടൊയോട്ട വെല്‍ഫയറിൽ; പുതിയ വാഹനം സ്വന്തമാക്കി ജോഷി

മലയാള സിനിമയിലെ ഹിറ്റ് മേക്കറാണ് ജോഷി. സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന ചിത്രത്തിന്‍റെ വൻ വിജയത്തോടെ അദ്ദേഹം പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ജോഷി. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ ആഡംബര എംപിവി…

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ പുതിയ സമിതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ സമിതിയെ വീണ്ടും നിയമിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. മൂന്ന് കമ്മിറ്റികൾ പരിഷ്കരണങ്ങളെക്കുറിച്ച് പഠനം നടത്തുകയും ശുപാർശകൾ നൽകുകയും ചെയ്തിരുന്നു.…

230 കോടി കടന്ന് ‘പൊന്നിയിന്‍ സെല്‍വന്‍’; വന്‍സ്വീകരണം

കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം അതിന്‍റെ വിജയക്കുതിപ്പ് തുടരുന്നു. 230 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പൂർത്തിയാക്കി. ആദ്യ ദിനം 25.86…

സേനയ്ക്ക് കരുത്തേകാൻ പ്രചണ്ഡ്;ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കൈമാറി പ്രതിരോധ മന്ത്രി

ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് കൈമാറി. രാജ്നാഥ് സിംഗിനെ കൂടാതെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ…