Month: October 2022

ഇന്‍സ്റ്റാഗ്രാം റീല്‍സ് മാതൃകയില്‍ വീഡിയോകളുമായി ട്വിറ്റര്‍

ഹ്രസ്വ വീഡിയോകൾ ഉൾപ്പെടുത്തുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകളുടെ പട്ടികയിൽ ട്വിറ്ററും. ട്വിറ്ററിന്റെ ഐഒഎസ് ആപ്പില്‍ സ്‌ക്രീന്‍ മുഴുവനായി കാണുന്ന വീഡിയോകള്‍ ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 29ന് പങ്കുവെച്ച ബ്ലോഗ് പോസ്റ്റിലാണ് ട്വിറ്റർ പുതിയ സംവിധാനം അവതരിപ്പിച്ചത്. ഇതോടൊപ്പം ചില സ്ക്രീൻഷോട്ടുകളും…

കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് പാസ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ നാലാം പ്രതി അജികുമാറിനെ റിമാൻഡ് ചെയ്തു. ഇയാളെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിൽ ഇതുവരെ റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികളുടെ കസ്റ്റഡി അപേക്ഷ കാട്ടാക്കട…

ഭർത്താവിന്റെ ശമ്പളം എത്രയെന്നറിയാൻ വിവരാവകാശ കമ്മീഷനെ ആശ്രയിച്ച് ഭാര്യ

ലക്നൗ: ആളുകൾ അവരുടെ പ്രായത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും തുറന്ന് സംസാരിക്കാൻ വിമുഖത കാണിക്കാറുണ്ട്. എന്നാൽ വളരെ അടുപ്പമുള്ള ആളുകളോട് പലപ്പോഴും അതിനെക്കുറിച്ച് നമ്മൾ തുറന്നുപറയാറുണ്ട്. ഇവിടെ, ഒരു പുരുഷൻ തന്‍റെ സ്വന്തം ഭാര്യയോട് തനിക്ക് എത്ര ശമ്പളം ലഭിക്കുമെന്ന് പറയാൻ വിസമ്മതിച്ചതിന്റെ രസകരമായ…

ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ പ്രവേശന നടപടികൾ ആരംഭിച്ചു

ശ്രീനാരായണ ഗുരു ഓപ്പൺ സര്‍വ്വകലാശാലയിൽ യുജിസി അംഗീകൃത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15 ആണ്. നവംബർ അവസാനത്തോടെ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.  ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി,…

സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് പ്രമുഖർ പുറത്ത്

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിലേക്കുള്ള മത്സരത്തിൽ പ്രമുഖർ പരാജയപ്പെട്ടു. മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.രാജു, എ.എൻ.സുഗതൻ, എം. ടി. നിക്സൺ, ടി. സി സഞ്ജിത്ത് പരാജയപ്പെട്ടു. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ എംഎൽഎ ജി.എസ് ജയലാലിനെ…

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും

തിരുവനന്തപുരം: മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലെ മഴയുടെ അവസ്ഥ മാറുകയാണ്. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ന്യൂനമർദ്ദത്തിന്‍റെ സ്വാധീന ഫലമായി കേരളത്തിന്‍റെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ്…

കോടിയേരി ബാലകൃഷ്ണൻ ഇനി പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളും

കണ്ണൂർ: കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തുറ്റ നേതാവ് കോടിയേരി ബാലകൃഷ്ണൻ ഇനി പയ്യാമ്പലത്ത് അന്ത്യവിശ്രമം കൊള്ളും. പ്രിയ നേതാക്കളായ ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതി കുടീരത്തിനോട് ചേർന്നാണ് അദ്ദേഹത്തിന് ചിത ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു…

ന്യൂനപക്ഷകാര്യ മന്ത്രാലയം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വ്യാജം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ന്യൂനപക്ഷകാര്യ മന്ത്രാലയം ഇല്ലാതാക്കാൻ പദ്ധതിയുണ്ടെന്ന മാധ്യമ വാർത്തകൾ വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയവുമായി ലയിപ്പിക്കുമെന്ന് ഡെക്കാൻ ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തു. ഇതാണ് ഇപ്പോള്‍ കേന്ദ്രം വ്യാജ വാര്‍ത്തയാണെന്ന്…

സ്വീഡിഷ് ജനിതക ഗവേഷണ വിദഗ്ധൻ സ്വാന്റെ പേബൂവിന് വൈദ്യശാസ്ത്ര നൊബേൽ

സ്റ്റോക്കോം: വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതകശാസ്ത്രജ്ഞനായ സ്വാന്റെ പെബുവാണ് പുരസ്കാരത്തിന് അർഹനായത്. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബൂവിനാണു പുരസ്കാരം. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം. ആദിമ മനുഷ്യന്റെ ജനിതകഘടനയും മനുഷ്യന്റെ പരിണാമവുമായിരുന്നു സ്വാന്റെ പഠിച്ചത്. ഹൊമിനിൻസിൽനിന്ന് ഇപ്പോഴത്തെ…

വിദ്യുച്ഛക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യവിമാനം യുഎസ്സിൽ പറന്നുയര്‍ന്നു

വാഷിങ്ടണ്‍: വിദ്യുച്ഛക്തി ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനം പറന്നുയര്‍ന്നത് യുഎസ്സിനു ചരിത്രനേട്ടം സമ്മാനിച്ചു. ആലീസ് എന്ന് പേരിട്ടിരിക്കുന്ന ആദ്യ സമ്പൂർണ്ണ ഇലക്ട്രിക് പാസഞ്ചർ വിമാനം സെപ്റ്റംബർ 29ന് രാവിലെ 7 മണിക്ക് വാഷിംഗ്ടണിലെ ഗ്രാന്‍റ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്…