Month: October 2022

ദേശീയ ഗെയിംസ്; ഫെന്‍സിങ്ങില്‍ കേരളത്തിന് നാലാം മെഡല്‍

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിംഗിൽ കേരളം നാലാം മെഡൽ നേടി. വനിതകളുടെ ഫോയിൽ വിഭാഗത്തിൽ കേരളം വെള്ളി മെഡൽ നേടി. മണിപ്പൂരിനോട് വാശിയേറിയ പോരാട്ടത്തിലാണ് കേരളം പരാജയപ്പെട്ടത്. സ്കോർ: 41-45. കഴിഞ്ഞ ദിവസം വനിതകളുടെ വ്യക്തിഗത ഇനത്തിൽ കേരളത്തിന്‍റെ ഗ്രേഷ്മ…

മൂന്നാം ടി20-യില്‍ കോലിക്ക് വിശ്രമം; പകരം ശ്രേയസ് ഇറങ്ങിയേക്കും

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചേക്കും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഒക്ടോബർ നാലിന് ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ്…

ഏഷ്യാ കപ്പ്: മലേഷ്യയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾക്ക് തുടർച്ചയായ രണ്ടാം ജയം. മഴമൂലം നിർത്തിവെച്ച മത്സരത്തിൽ മലേഷ്യയെയാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടിയപ്പോൾ മലേഷ്യ…

നാനിയുടെ മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ഈ ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണ്. ഈ മാസ് ആക്ഷൻ എന്‍റർടെയ്നറിൽ കീർത്തി സുരേഷാണ് നായിക.…

ബേസിൽ ജോസഫിന്റെ ‘ജയ ജയ ജയ ജയ ഹേ’ ടീസർ പുറത്തുവിട്ടു

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ബേസിൽ ജോസഫിന്‍റെ ”ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ചിത്രം ഒരു കോമഡി എന്‍റർടെയ്നർ ആയിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന. ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ വിവാഹവും തുടർന്നുള്ള…

സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്നാണ് സെക്രട്ടറി തിരഞ്ഞെടുപ്പ് നടന്നത്. ഐക്യകണ്ഠേനയാണ് കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തത്.

കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി മുഖ്യമന്ത്രി

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്‍റെ അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകേണ്ടി വരുമെന്ന് കരുതിയില്ല. സ്വപ്നത്തിൽ പോലും കരുതാത്തതാണ് വേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. “ഏതു നേതാവിന്റെയും വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ നികത്താനാണ് ഞങ്ങൾ…

കോടിയേരിയുടെ മൃതശരീരം തോളിലേറ്റി പിണറായി വിജയൻ

കണ്ണൂർ: നെഞ്ച് പൊട്ടി, തകര്‍ന്ന അവസ്ഥയിലായിരുന്നു പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും. ഏറ്റവും പ്രിയപ്പെട്ട സഖാവിനെ നഷ്ടപ്പെട്ട വേദന പിണറായി വിജയന്‍റെ മുഖത്ത് പ്രകടമായിരുന്നു. ഇന്നലെ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ കോടിയേരിക്ക് അരികില്‍ ഇരിക്കുന്ന പിണറായിയുടെ ചിത്രം കേരളത്തിനാകെ…

ചരിത്രം കുറിച്ചു ഫാൽക്കൺ ലേലം; സ്വന്തമാക്കിയത് 2.25 കോടി രൂപയ്ക്ക്

അബുദാബി: റെക്കോർഡ് വിലയ്ക്കു ഫാൽക്കൺ പക്ഷിയെ ലേലം ചെയ്ത് 19–ാമത് രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷൻ (അഡിഹെക്‌സ്)ചരിത്രം സൃഷ്ടിച്ചു. ലേലത്തിന്‍റെ അവസാന ദിവസം, പ്യുവർ ഗൈർ അമേരിക്കൻ അൾട്രാ വൈറ്റ് ഇനം പ്രാപ്പിടിയനെ ഏകദേശം 2.25 കോടി രൂപയ്ക്ക് (10,10,000…

‘സാറ്റർഡേ നൈറ്റ്’ സെൻസറിം​ഗ് പൂർത്തിയാക്കി; ക്ലീൻ യു സർട്ടിഫിക്കറ്റ്

നിവിൻ പോളി നായകനാകുന്ന ‘സാറ്റർ ഡേ നൈറ്റ്’ എന്ന ചിത്രത്തിന്‍റെ സെൻസറിംഗ് പൂർത്തിയായി. നിവിൻ പോളിയാണ് ഇക്കാര്യം അറിയിച്ചത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ…