Month: October 2022

എച്ച്.ഐ.വി ഇനി സ്വയം പരിശോധിക്കാം; കിറ്റ് ഡിസംബറിൽ പുറത്തിറക്കും

ന്യൂഡൽഹി: എച്ച്.ഐ.വി. ബാധിയുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക. സ്വയംപരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർ​ഗനൈസേഷനുമായി സഹകരിച്ച് ഒരു ദേശീയ പഠനം…

എറണാകുളത്ത് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം; നീക്കവുമായി കെസിഎ: മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്ര‍ിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ, ബിസിസിഐ പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടരുകയാണ് എന്നും ബിസിസിഐ ജോയിന്റ്…

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെയുള്ള മോഡലുകള്‍ക്ക് വമ്പൻ ഡിസ്‌കൗണ്ടുമായി ടാറ്റ

ഹാരിയർ, സഫാരി എസ്‌യുവികൾ ഉൾപ്പെടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വലിയ കിഴിവുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2022 ഒക്ടോബറിൽ, ഈ രണ്ട് മോഡലുകളും വാങ്ങുന്നവർക്ക് 40000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിൽ…

ബില്‍ക്കീസ് ബാനു കേസ്; പ്രതികളെ വിട്ടയച്ചതിനെതിരെ ചീഫ് ജസ്റ്റിസിന് നിവേദനം

ബെംഗളൂരു: ബിൽക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ കർണാടകയിലെ ജനങ്ങൾ ചീഫ് ജസ്റ്റിസിന് നിവേദനം അയച്ചു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ ഒപ്പിട്ട നിവേദനം ചീഫ് ജസ്റ്റിസിന് കൈമാറി. അടുത്തിടെയാണ് ഗുജറാത്ത് കൂട്ടബലാത്സംഗക്കേസിലെ 11…

ഏറ്റുമാനൂരിൽ 7 പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു; കടിയേറ്റവർ നിരീക്ഷണത്തിൽ

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സെപ്റ്റംബർ 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. തിരുവല്ലയിലെ പക്ഷി മൃഗ രോഗനിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിൽ ഉണ്ടായിരുന്ന നായ…

ആശയക്കുഴപ്പം, വ്യക്തതയില്ലായ്മ; കൊവിഡ് തലച്ചോറിനെയും ബാധിക്കുമെന്ന് പഠനം

കോവിഡുമായുള്ള നമ്മുടെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. വാക്സിൻ വലിയ തോതിൽ കടുത്ത കോവിഡിൽ നിന്ന് നമുക്ക് ആശ്വാസം നൽകിയിട്ടുണ്ടെങ്കിലും, കൊവിഡ് ഉയർത്തുന്ന ദീർഘകാല ഭീഷണികൾ നീങ്ങുന്നില്ല. കൊവിഡിൽ നിന്ന് മുക്തി നേടിയ ശേഷവും ദീർഘകാലം നിലനിൽക്കുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന…

മുന്നേറി വിപണി; സെൻസെക്സ് 783 പോയിന്റ് ഉയർന്നു

മുംബൈ: ആഭ്യന്തര ഓഹരി വിപണി ഇന്ന് ഉയർന്നു. സെൻസെക്സ് 783.14 പോയിന്‍റ് അഥവാ 1.38 ശതമാനം ഉയർന്ന് 57,571.95 ലും നിഫ്റ്റി 244.70 പോയിന്‍റ് അഥവാ 1.45 ശതമാനം ഉയർന്ന് 17,132 ലുമാണ് വ്യാപാരം ആരംഭിച്ചത്. 1633 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ…

രാജ്യത്ത് വയോജനങ്ങൾക്ക് മാത്രമായി റിസോർട്ട് പദ്ധതി

അ​ൽ-​ബാ​ഹ: രാ​ജ്യ​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി റി​സോ​ർ​ട്ട് പ​ദ്ധ​തി. വൃ​ദ്ധ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി (ഇ​ക്രം) ആ​ണ് അ​ൽ-​ബാ​ഹ​യി​ൽ ‘ഇ​ക്രം നാഷനൽ റി​സോ​ർ​ട്ട് പ്രോ​ജ​ക്‌​ട്’​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വ​യോ​ജ​ന പ​രി​പാ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​​ന്റെ​യും പ്ര​യ​ത്​​ന​ത്തി​​ന്റെ​യും ഭാ​ഗ​മാ​യി​ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അന്താരാഷ്‌​ട്ര…

തിരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്: കെ സുധാകരനെ നേരില്‍ കാണുമെന്ന് തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ സാധാരണക്കാരായ പ്രവർത്തകരുടെയും യുവനിരയുടേയും പിന്തുണ പ്രതീക്ഷിക്കുന്നതായി ശശി തരൂർ. കോണ്‍ഗ്രസ് പാർട്ടിയിൽ മാറ്റം ആവശ്യമാണെന്നും നിങ്ങളിൽ പ്രതീക്ഷയുണ്ടെന്നുമാണ് പ്രവർത്തകർ നൽകുന്ന പ്രതികരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കേരളത്തിൽ…

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ

കൊച്ചി: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല,…