Month: October 2022

പൊലീസിലെ പി.എഫ്.ഐ ബന്ധം; വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളപൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് എൻ.ഐ.എ കൈമാറിയെന്ന റിപ്പോർട്ടുകൾ കേരള പൊലീസ് നിഷേധിച്ചു. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങൾ എൻ.ഐ.എ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്…

800 രൂപയും ചിലവും മതി; കെഎസ്ആർടിസിയെ ലാഭത്തിലാക്കാമെന്ന പോസ്റ്റുമായി സ്വകാര്യബസ് ഡ്രൈവർ

യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം, കൺസഷൻ പാസ് വാങ്ങാൻ കുട്ടിയുമായി പോയ പിതാവിനെ മർദ്ദിച്ചതും ഉൾപ്പെടെ വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി എം.ഡിക്ക് എന്ന പേരിലാണ് പോസ്റ്റ്…

കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മൂന്നുപേർ മുങ്ങി മരിച്ചു, ഒരു യുവതിയെ രക്ഷിച്ചു

തിരുവനന്തപുരം: കല്ലാറിൽ വട്ടക്കയത്ത് കുളിക്കാൻ ഇറങ്ങിയ മൂന്നുപേർ മുങ്ങിമരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പോലീസുകാരനായ ഫിറോസ് ബന്ധുക്കളായ സഹാൻ ജവാദ് എന്നിവരാണ് മരിച്ചത്. സ്ഥിരം അപകടം നടക്കുന്ന മേഖലയിൽ കുളിക്കാൻ ഇറങ്ങരുതെന്ന് പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിൽ…

സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ പുതിയ കമ്പനിക്ക്‌ തുടക്കം കുറിച്ചു

ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സൗദി ഡൗൺടൗൺ (എസ്ഡിസി) എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. സൗദി അറേബ്യയിലെ 12 നഗരങ്ങളിൽ ഡൗണ്ടൗൺ ഏരിയകളും മിക്സഡ് യൂസ് ഡെസ്റ്റിനേഷനുകളും നിർമിക്കാനും വികസിപ്പിക്കാനും പുതിയ കമ്പനി ലക്ഷ്യമിടുന്നു. പബ്ലിക്…

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രമാണെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമായി കണക്കാക്കരുതെന്നും അത് ഒരു ആനുകൂല്യം മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയിൽ (ഫാക്ട്) ആശ്രിത നിയമനം വേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ…

പാലക്കാട് തങ്കം ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യും

പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചതിന് കാരണം ഡോക്ടറുടെ ചികിത്സാ പിഴവാണെന്ന് മെഡിക്കൽ റിപ്പോർട്ട്. ഡോക്ടർമാരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. വിഷയത്തിൽ രണ്ട് ദിവസം മുമ്പ് പാലക്കാട് മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ആ മെഡിക്കല്‍…

ഉത്തരാഖണ്ഡിൽ മലയിടിച്ചിൽ; 28 പർവതാരോഹകർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഹിമാലയൻ മലനിരകളിലുണ്ടായ മലയിടിച്ചിലിനെ തുടർന്ന് ഉത്തരാഖണ്ഡിൽ 28 പർവതാരോഹകർ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോർട്ട്. ജവഹർലാൽ നെഹ്റു മൗണ്ടെനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് എല്ലാവരും. ദ്രൗപദിദണ്ഡ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഇവർ ഇവിടെ അകപ്പെട്ടതെന്നാണ് വിവരം. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും ഉത്തരാഖണ്ഡ്…

ഖാർഗെയെ പിന്തുണച്ച് സുധാകരൻ; തരൂരിന് അതൃപ്തി

തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ ശശി തരൂരിന് അതൃപ്തി. മുതിർന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂർ കേരള പര്യടനത്തിൽ പറഞ്ഞു. അതേസമയം, പിസിസി പ്രസിഡന്‍റുമാർ പരസ്യനിലപാട് സ്വീകരിക്കരുതെന്ന തിരഞ്ഞെടുപ്പ്…

മൂന്നാറിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമം തുടരുന്നു

രാജമല: മൂന്നാറിലെ രാജമല നെയ്മക്കാട് പ്രദേശത്തെ ജനവാസ മേഖലകളിൽ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയെ പിടികൂടാനുള്ള ശ്രമം തുടരുന്നു. കടുവയെ കണ്ടെത്താൻ പരിശീലനം ലഭിച്ച വിദഗ്ധ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടുവയെ പിടികൂടാനുള്ള നീക്കം ഇപ്പോൾ പുരോഗമിക്കുകയാണ്. അതേസമയം, ഇന്നും കടുവയെ കണ്ടതായി…

200എംപി ക്യാമറയിൽ ഇൻഫിനിക്സ് സ്മാർട്ട് ഫോണുകൾ വിപണിയിലേക്ക്

വിപണിയിൽ അടുത്ത 200 മെഗാപിക്സൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കും. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വിപണിയിൽ 200 മെഗാപിക്സൽ ക്യാമറകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻഫിനിക്സ് സീറോ അൾട്രാ സ്മാർട്ട്ഫോണുകൾ ഡൈമെൻസിറ്റി 920 പ്രോസസ്സറുകളിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കൂടാതെ 200 മെഗാപിക്സൽ ക്യാമറകളും…