Month: October 2022

നേതാക്കളില്ലാതെ കെപിസിസി ആസ്ഥാനത്ത് തരൂരിന് സ്വീകരണമൊരുക്കി പ്രവർത്തകർ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് കെ.പി.സി.സി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം. ശശി തരൂർ കെ.പി.സി.സിയിലെത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ നേതാക്കളാരും ഉണ്ടായിരുന്നില്ലെങ്കിലും നിരവധി പ്രവർത്തകർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. താഴേത്തട്ടിലുള്ള പ്രവർത്തകർ തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു. കെ.പി.സി.സി ജനറൽ…

സീ-സോണി ലയനത്തിന് അനുമതി;രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനിയാകും

മുംബൈ: സീ എന്‍റർടെയ്ൻമെന്‍റ് എന്‍റർപ്രൈസസ് ലിമിറ്റഡും സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക് ഇന്ത്യയും ലയിപ്പിക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ട്. ലയനത്തോടെ, കമ്പനി രാജ്യത്തെ ഏറ്റവും വലിയ വിനോദ കമ്പനികളിലൊന്നായി മാറും.…

ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒന്നിക്കണം;സി വോട്ടർ സർവേ ഫലം പുറത്ത്

ന്യൂഡല്‍ഹി: 1947-ലാണ് ഇന്ത്യാ-പാക് വിഭജനം നടന്നത്. പിന്നീട് 1971-ൽ പാകിസ്ഥാൻ വിഭജിക്കപ്പെടുകയും ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യ-പാകിസ്ഥാൻ വിഭജനം നടന്ന് 75 വർഷത്തിന് ശേഷം, 44 ശതമാനം ഇന്ത്യക്കാരും ഇന്ത്യയും പാകിസ്ഥാനും ബംഗ്ലാദേശും ഒന്നിക്കണമെന്ന് അഭിപ്രായപ്പെടുന്നതായി സി-വോട്ടർ സർവേ. സെന്‍റർ ഫോർ…

ബുധനാഴ്ച മുതല്‍ ജിയോ 5 ജി ട്രയല്‍ സര്‍വീസ് ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനങ്ങൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജിയോ. ട്രയൽ സർവീസ് ബുധനാഴ്ച മുതൽ ആരംഭിക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിലാണ് ട്രയൽ സർവീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ, ജിയോയുടെ ട്രൂ 5 ജി സേവനം ഈ നഗരങ്ങളിലെ…

തിരഞ്ഞെടുപ്പ് വാ​​ഗ്ദാനങ്ങൾക്ക് കടിഞ്ഞാൺ;പുതിയ നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്കായി നീക്കിവച്ച തുകയെക്കുറിച്ചും അത് എങ്ങനെ കണ്ടെത്തുമെന്നും കമ്മീഷനെ അറിയിച്ച ശേഷം മാത്രമേ വോട്ടർമാർക്ക് ഉറപ്പ് നൽകാവൂ എന്നാണ് പുതിയ നിർദ്ദേശം. രാഷ്ട്രീയ…

യുപിഐ ഇടപാടുകളിൽ വൻ വർദ്ധന; സെപ്റ്റംബറിൽ 11 ലക്ഷം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: ഓൺലൈൻ പണം ഇടപാടുകളിൽ വർദ്ധന. സെപ്റ്റംബറിൽ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴി 11 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു.  നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. സെപ്റ്റംബറിൽ യുപിഐ വഴി…

മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മഹാനവമി, വിജയദശമി ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അറിവാണ് ആയുധം അറിവാണ് പൂജ അറിവാണ് പ്രാർത്ഥന എന്ന കാർഡ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് മന്ത്രി ആശംസകൾ നേർന്നത്. എല്ലാവർക്കും മഹാനവമി, വിജയദശമി ആശംസിക്കുന്നു എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.…

ദേശീയ ഗെയിംസ്; മൂന്നാം മെഡലും സ്വന്തമാക്കി സജന്‍ പ്രകാശ്

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് മൂന്നാം മെഡൽ നേടി. പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയില്‍ സജൻ വെള്ളി മെഡൽ നേടി. 4:30.09 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. 4:28.91 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മധ്യപ്രദേശിലെ അദ്വൈത…

അമിത് ഷാ കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം പ്രഖ്യാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹാടി സമുദായങ്ങൾക്കുള്ള പട്ടികവർഗ സംവരണം ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തുടക്കം…

സൗജന്യ വൈദ്യുതി പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നേരത്തെ ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന പദ്ധതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പരാമർശം. ഡൽഹിയിൽ ആം…