Month: October 2022

ജമ്മു കശ്മീരില്‍ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ശ്രീനഗര്‍: ജമ്മു കശ്മീരിൽ കേന്ദ്രം നടപടികൾ കർശനമാക്കി. നാല് പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു. കമാൻഡർ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് കാന്‍റു, ബാസിത് അഹമ്മദ്, ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹബീബുള്ള മാലിക് എന്നിവരെയാണ് ഭീകരരായി പ്രഖ്യാപിച്ചത്. യുഎപിഎ നിയമപ്രകാരമാണ്…

മില്ലര്‍ക്ക് പിന്നാലെ ഡികോക്കും; ടി20യില്‍ 2000 റൺസ് തികച്ചു

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്ക്കായി ടി20യിൽ 2000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ക്വിന്‍റൺ ഡികോക്ക്. ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ 36 റൺസ് നേടിയപ്പോഴാണ് ഡികോക്ക് ഈ നാഴികക്കല്ല് പിന്നിട്ടത്. ടി20യിൽ 2000 റൺസ് തികച്ച ആദ്യ പ്രോട്ടീസ് ബാറ്റ്സ്മാൻ ഡേവിഡ് മില്ലറാണ്. ഗുവാഹത്തിയിൽ…

റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറെന്ന് സെലെൻസ്കിയോടു മോദി

ന്യൂഡൽഹി: ഉക്രേനിയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഉക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് മോദി സംഭാഷണത്തിനിടെ ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പരിഹാരം സാധ്യമല്ലെന്ന് പറഞ്ഞ മോദി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും…

ദേശീയ ഗെയിംസ്; ഫുട്‌ബോളില്‍ കേരളം സെമിയില്‍

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം സെമിയിൽ പ്രവേശിച്ചു. ഏറെക്കാലത്തിന് ശേഷമാണ് കേരള ടീം ദേശീയ ഗെയിംസിന്‍റെ സെമി ഫൈനലിലെത്തിയത്. ചൊവ്വാഴ്ച നടന്ന ലീഗ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ കരുത്തരായ സർവീസസിനെ 3-1ന് തോൽപ്പിച്ചാണ് കേരളം സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ…

കെസിആർ ദേശീയ രാഷ്ട്രീയത്തിലേക്ക്; നേതാക്കൾ മദ്യക്കുപ്പിയും കോഴിയും വിതരണം ചെയ്തു

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ദേശീയ രാഷ്ട്രീയ പ്രവേശം നേതാക്കൾ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. മദ്യക്കുപ്പികളും കോഴിയിറച്ചിയും ജനങ്ങൾക്ക് സമ്മാനിച്ചായിരുന്നു ആഘോഷം. മുതിർന്ന ടിആർഎസ് നേതാവ് രാജനല ശ്രീഹരിയുടെ നേതൃത്വത്തിലാണ് മദ്യവും ചിക്കനും വിതരണം ചെയ്തത്. ഇതിന്‍റെ വീഡിയോ…

തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദം; മ്യാന്‍മറില്‍ തടങ്കലിലാക്കിയ 13 പേരെ മോചിപ്പിച്ചു

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം തടങ്കലിലാക്കിയ 13 തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. തായ്ലൻഡിൽ നിന്ന് ഇവരെ ഡൽഹിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കാഞ്ചീപുരം, നീലഗിരി ജില്ലകളിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.…

മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നു; അണികള്‍ നേതാക്കളെ അനുസരിക്കണമെന്നില്ലെന്ന് തരൂർ

തിരുവനന്തപുരം: മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. അണികൾ നേതാക്കളെ അനുസരിക്കണമെന്നില്ല. പാർട്ടിയിൽ മാറ്റത്തിനാണ് താൻ മത്സരിക്കുന്നതെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം തരൂരിനെ കെ.പി.സി.സി ഓഫീസിൽ സ്വീകരിക്കാൻ മുതിർന്ന നേതാക്കളാരും എത്തിയില്ല. “ആരു…

മിന്നും ഫോമില്‍ ജെമിമ; ടി20 റാങ്കിങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ ജെമിമ റോഡ്രിഗസ് മുന്നേറി. ബാറ്റര്‍മാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ താരം ഇടം നേടി. ഏഷ്യാ കപ്പിൽ എട്ടാം സ്ഥാനത്താണ് ജെമിമ ഫിനിഷ് ചെയ്തത്. ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ 75 റൺസാണ് ജെമിമ…

നിരാഹാര സമരം; ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: കാസർകോട് എയിംസ് സ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിൽ നടത്തുന്ന സമരത്തിനിടെ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ…

കൊറോണ വൈറസ് രൂപീകരണത്തിന്‍റെ മോഡല്‍ കണ്ടെത്തി ശാസ്ത്രജ്ഞർ

കാലിഫോർണിയ: മാരകമായ രോഗത്തിന് ഫലപ്രദമായ മരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പായി കോവിഡ്-19 ന് കാരണമാകുന്ന സാർസ്-കോവ്-2 എന്ന വൈറസിന്‍റെ രൂപീകരണം ശാസ്ത്രജ്ഞർ ആദ്യമായി വിജയകരമായി മാതൃകയാക്കി. ജേണൽ വെെറസസിൽ പഠനം പ്രസിദ്ധീകരിച്ചു. സാർസ്-കോവ്-2 ന്‍റെ അസംബ്ലിയെയും രൂപീകരണത്തെയും കുറിച്ചുള്ള മൊത്തത്തിലുള്ള ധാരണ…