Month: October 2022

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം

ഇൻഡോർ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 49 റൺസ് ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 227 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 178 റൺസിന് ഓൾ ഔട്ട്…

ഹിമപാതത്തിന് പിന്നാലെ മറ്റൊരു അപകടം;ഉത്തരാഖണ്ഡിൽ ബസ് മലയിടുക്കിലേക്ക് വീണു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിൽ 50 യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് അപകടം. പൗരി ഗഡ്വാൾ ജില്ലയിലെ സിംദി ഗ്രാമത്തിലാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടസ്ഥലത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ…

മ്യാൻമറിൽ നിന്ന് എല്ലാവരെയും സുരക്ഷിതമായി എത്തിക്കുമെന്ന് വി.മുരളീധരൻ

ന്യൂഡൽഹി: മ്യാൻമറിൽ സായുധ സംഘം ബന്ദികളാക്കിയ ഐടി പ്രൊഫഷണലുകളെ സുരക്ഷിതമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. ആദ്യ ഘട്ടത്തിൽ 20 ലധികം പേരെ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച 16…

മമ്മൂട്ടി പ്രതികരിച്ചത് നന്നായി; തന്നെ വിലക്കിയപ്പോള്‍ ആരും പ്രതികരിച്ചില്ലെന്ന് വിനയന്‍

തിരുവനന്തപുരം: ശ്രീനാഥ് ഭാസിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. വിലക്ക് ശരിയായ നടപടിയല്ലെന്ന് വിനയൻ പ്രതികരിച്ചു. ഈ വിഷയത്തിൽ മമ്മൂട്ടി പ്രതികരിച്ചത് നല്ല കാര്യമാണെന്നും തനിക്ക് വിലക്ക് ഏർപ്പെടുത്തിയപ്പോൾ പ്രതികരിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും വിനയൻ പറഞ്ഞു. യൂട്യൂബ് ചാനൽ…

ഫെയ്സ്ബുക്കിൽ കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ…

പോപ്പുലർ ഫ്രണ്ടുമായി ബന്ധമെന്ന് കണ്ടെത്തൽ; എറണാകുളത്ത് പൊലീസുകാരന് സസ്പെൻഷൻ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് എറണാകുളത്ത് ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. എറണാകുളം ജില്ലയിലെ കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സിയാദിനെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. പോപ്പുലർ ഫ്രണ്ട് ആഹ്വാനം…

പവർ ഗ്രിഡിലെ തകരാർ; ബംഗ്ലാദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടില്‍

ധാക്ക: ദേശീയ പവർ ഗ്രിഡിലെ തകരാറിനെ തുടർന്ന് ബംഗ്ലാദേശിന്‍റെ ഭൂരിഭാഗം പ്രദേശവും ഇരുട്ടിൽ. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് സർക്കാർ അധികൃതർ പറഞ്ഞു. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിലാണ് പ്രശ്നം ഗുരുതരമെന്ന് ബംഗ്ലാദേശ് പവർ ഡെവലപ്മെന്‍റ് ബോർഡ് (ബിപിഎൽബി) അധികൃതർ അറിയിച്ചു. തലസ്ഥാനമായ ധാക്കയിലെയും…

എങ്ങനെ മറക്കും സഖാവേ; കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് ജനപ്രവാഹം

കണ്ണൂര്‍: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം നടന്ന പയ്യാമ്പലത്തേക്ക് ഒഴുകിയെത്തി ജനങ്ങൾ. ഇന്ന് വൈകുന്നേരവും പയ്യാമ്പലത്ത് കോടിയേരി ഉറങ്ങുന്ന മണ്ണിലേക്ക് സി.പി.എം പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു. നിരവധി പേരാണ് കോടിയേരിയുടെ വീട് സന്ദർശിക്കുന്നത്. സംസ്ഥാന സമ്മേളനമായതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ…

സൈബര്‍ തട്ടിപ്പ്; രാജ്യത്തെ 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന നടത്തി

ന്യൂഡല്‍ഹി: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 105 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇന്‍റർപോൾ എന്നിവിടങ്ങളില്‍ നിന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇന്ത്യയിലെ ചില കോൾ സെന്‍ററുകൾ വ്യാജ…

രണ്ട് ലക്ഷത്തിലധികം പേര്‍ പുതുതായി സൈന്യത്തില്‍ ചേര്‍ന്നെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി

മോസ്‌കോ: സെപ്റ്റംബർ 21ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിൻ ഒരു മൊബിലൈസേഷൻ ഡ്രൈവ് പ്രഖ്യാപിച്ചതിന് ശേഷം 200,000 ലധികം ആളുകൾ റഷ്യൻ സൈന്യത്തിൽ ചേർന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. “ഇന്നത്തെ (ചൊവ്വാഴ്ച) കണക്ക് പ്രകാരം…