Month: October 2022

എൽജിബിടിക്യു വീഡിയോ നീക്കിയില്ല; ടിക് ടോക്കിന് റഷ്യ 40 ലക്ഷം പിഴ ചുമത്തി

മോസ്‌കോ: എൽജിബിടിക്യു ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതിന് ടിക് ടോക്കിന് റഷ്യ 40.77 ലക്ഷം രൂപ പിഴ ചുമത്തി. എൽജിബിടിക്യു (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) ഉള്ളടക്കം അടങ്ങിയ വീഡിയോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തതിനാണ് റഷ്യൻ കോടതി ടിക്…

കശ്മീരിൽ 4 ഭീകരരെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു. മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെയും ഒരു ലഷ്കർ-ഇ-ത്വയിബ ഭീകരനെയുമാണ് വധിച്ചത്. ഷോപ്പിയാനിലെ രണ്ടിടങ്ങളിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ദ്രാച്ച് പ്രദേശത്താണ് ജയ്ഷെ മുഹമ്മദ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇന്നലെ…

‘ഒരു തെക്കൻ തല്ല് കേസ്’ ഇനി നെറ്റ്ഫ്ലിക്സിൽ; റിലീസ് തീയതി പുറത്ത്

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓണച്ചിത്രങ്ങളിലൊന്നായിരുന്നു ‘ഒരു തെക്കൻ തല്ല് കേസ്’. നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ചിത്രം ജി ആർ ഇന്ദുഗോപന്‍റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ബിജു മേനോനും റോഷൻ മാത്യുവും തിയേറ്ററുകളിൽ…

മുൻപ് കല്ല് കയ്യില്‍ പിടിച്ച യുവാക്കള്‍ക്ക് സര്‍ക്കാര്‍ കമ്പ്യൂട്ടറും ജോലിയും നല്‍കി: അമിത് ഷാ

ലഡാക്ക്: മുൻപ് കല്ല് കയ്യില്‍ പിടിച്ച് നടന്നിരുന്ന യുവാക്കൾക്ക് കേന്ദ്ര സർക്കാർ കമ്പ്യൂട്ടറും ജോലിയും നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന കുതിപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് അമിത് ഷായുടെ…

യൂറോപ്യൻ സന്ദർശനത്തിന് തുടക്കം; മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തി

ന്യൂ ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കമായി. ഇന്നലെ വൈകുന്നേരമാണ് മുഖ്യമന്ത്രിയും സംഘവും നോർവേയിലെത്തിയത്. നോർവേയിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. നോർവീജിയൻ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച…

ഉത്തരാഖണ്ഡിൽ മഞ്ഞിടിഞ്ഞ് കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു; വെല്ലുവിളിയായി മഞ്ഞുവീഴ്ച്ച

ദില്ലി: ഉത്തരാഖണ്ഡിൽ ഹിമപാതത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇനിയും 23 പേരെ കണ്ടെത്താനുണ്ട്. കനത്ത മഞ്ഞുവീഴ്ച തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി ഉയർത്തുകയാണ്. പർവതാരോഹണ പരിശീലനത്തിനായി 41 പേരടങ്ങുന്ന സംഘം എത്തിയപ്പോഴായിരുന്നു അപകടം. ഇതിൽ 10 പേർ മരിച്ചു. ഇവരെല്ലാം ജവഹർലാൽ നെഹ്റു…

സുപ്രധാന പാർലമെന്ററി സമിതികളിൽ നിന്ന് പ്രതിപക്ഷത്തെ പുറത്താക്കി കേന്ദ്രസർക്കാർ

ഡൽഹി: പ്രധാന പാർലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷത്തെ നീക്കി. ആഭ്യന്തരം, ധനകാര്യം, പ്രതിരോധം, ഐടി, വിദേശകാര്യ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രതിപക്ഷ നേതാക്കളെ നീക്കി പുനസംഘടിപ്പിച്ചു. ഏകാധിപത്യ കാലഘട്ടത്തിൽ ഇത് പ്രതീക്ഷിച്ചതാണെന്ന് തൃണമൂൽ കോൺഗ്രസ് ഈ നീക്കത്തെ…

മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി

മൂന്നാർ: മൂന്നാറിൽ പശുക്കളെ കൊന്ന കടുവ കെണിയിൽ കുടുങ്ങി. നെയ്മക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നെയ്മക്കാട് കടുവയുടെ ആക്രമണത്തിൽ 10 കന്നുകാലികളാണ് ചത്തത്. കടലാർ ഈസ്റ്റ് ഡിവിഷനിൽ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. വന്യമൃഗ ആക്രമണം…

ടിആര്‍എസിന്റെ ദേശീയ രാഷ്ട്രീയ പ്രവേശനം ഇന്ന്

ഹൈദരാബാദ്: മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഇന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കും. വിജയദശമി ദിനമായ ഒക്ടോബർ അഞ്ചിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുക. ഹൈദരാബാദിലെ തെലങ്കാന ഭവനിൽ ബുധനാഴ്ച ചേരുന്ന…

ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒറ്റ ചാര്‍ജര്‍; നിയമം പാസാക്കി യൂറോപ്പ്

2024 മുതൽ, ഐഫോണും ഐപാഡും അടക്കമുള്ള എല്ലാ സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ഒരേ ചാര്‍ജര്‍ മതിയെന്ന നിര്‍ണായക നിയമം പാസാക്കി യൂറോപ്യന്‍ പാര്‍ലമെന്‍റ്. യുഎസ്ബി സി ടൈപ്പ് ചാര്‍ജര്‍ കേബിളുകളാണ് കോമണ്‍ ചാര്‍ജിംഗ് കേബിളായി എത്തുക. ഒരൊറ്റ ചാർജിംഗ് കേബിൾ എന്ന…