Month: October 2022

രോ​ഗത്തെ ചെറു ചിരിയോടെ നേരിട്ടു; പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു

ആലപ്പുഴ: ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ജന്മനാ ഉണ്ടായിരുന്ന മറുക് പ്രഭുലാലിനൊപ്പം വളർന്ന് മുഖത്തിന്‍റെ പകുതിയും കവർന്നിരുന്നു. മുഖത്തും വയറിലും നെഞ്ചിലും ആയി വളർന്ന മറുക് പ്രഭുലാലിന്‍റെ ശരീരത്തിന്‍റെ 80 ശതമാനത്തിലധികമാണ് കവർന്നത്. ത്വക്ക് അർബുദമായ മാലിഗ്നന്റ്…

സംസ്ഥാനത്ത് സ്വർണവില 5 ദിവസത്തിനിടെ 1000 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സ്വർണ വിലയിൽ 1000 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്ടോബർ ഒന്നിന് 37,200 രൂപയായിരുന്നു വില. എന്നാൽ ഇന്ന് ഒരു പവന്‍റെ വില 38,200 രൂപയായി ഉയർന്നു. ഒരു പവൻ…

‘മിന്നൽ മുരളിക്ക്’ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമായ ‘മിന്നൽ മുരളി’ക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്. ഈ ചിത്രം മികച്ച സംവിധായകനുള്ള പുരസ്കാരത്തിനാണ് അർഹമായിരിക്കുന്നത്. ബേസിൽ ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ഏഷ്യാ-പസഫിക് മേഖലയിലെ 16 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്നാണ് മിന്നൽ…

ഭാരം ഉയർത്തുന്നത് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തൽ

ഓട്ടം, സൈക്ലിംഗ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്ന് ഇതിനകം തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അധികമാർക്കും അറിയാത്ത വസ്തുതയാണ് ഭാരം ഉയർത്തുന്നതും ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്നത്. അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ശരാശരി 71…

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനുള്ള സാമ്പത്തിക ചെലവ്, രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം…

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 പേരെ തീവ്രവാദികളായി പ്രഖ്യാപിച്ചു

ന്യൂ ഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ (എച്ച്എം), ലഷ്കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയുമായി ബന്ധമുള്ള പത്ത് പേരെ യുഎപിഎ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദികളായി പ്രഖ്യാപിച്ചു. പാക് പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ് ജുട്ട്, ജമ്മു കശ്മീരിലെ…

‘പൊന്നിയിന്‍ സെല്‍വന്‍’ റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നു; ആഘോഷവുമായി താരങ്ങള്‍

കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ റെക്കോർഡ് കളക്ഷനുമായി കുതിക്കുന്നു. 250 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ 30നാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്നാട്ടിൽ മാത്രം 100 കോടി രൂപ നേടി. തമിഴ്നാട്ടിൽ ഏറ്റവും…

കശ്മീരിൽ ജയിൽ ഡിജിപി കൊല്ലപ്പെട്ട സംഭവം; സഹായി പിടിയിൽ

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹായി അറസ്റ്റിൽ. സംഭവത്തിന് ശേഷം കാണാതായ യാസിർ അഹമ്മദ് (23) ആണ് അറസ്റ്റിലായത്. ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയെ (57) കൊലപ്പെടുത്തിയത്…

മിസൈൽ പരീക്ഷണം; ഉത്തരകൊറിയയ്ക്ക് മറുപടി നൽകി അമേരിക്കയും ദക്ഷിണകൊറിയയും

ടോക്കിയോ: ജപ്പാന് കുറുകെ ഉത്തരകൊറിയ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തിന് മറുപടി നൽകി അമേരിക്കയും ദക്ഷിണ കൊറിയയും. ജപ്പാൻ കടലിലേക്ക് നാല് സർഫസ് റ്റു സർഫസ് മിസൈലുകൾ ഇരു രാജ്യങ്ങളും വിക്ഷേപിച്ചു. ഇതിന് പിന്നാലെ യെല്ലോ സീയിൽ സഖ്യസേനയുടെ ബോംബർ വിമാനങ്ങളുടെ…

പ്രോസ്റ്റേറ്റ് ക്യാൻസർ: പുതിയ എപിജനറ്റിക് ബയോമാർക്കുകൾ കണ്ടെത്തി

പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ അപകടസാധ്യത പ്രവചിക്കാൻ കഴിയുന്ന പുതിയ എപിജനറ്റിക് ബയോമാർക്കുകൾ കണ്ടെത്തി. ഗാർവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ശാസ്ത്രജ്ഞനാണ് കണ്ടെത്തൽ നടത്തിയത്. ഒരു മനുഷ്യൻ രോഗത്തിന്റെ എത്രമാത്രം മൂർദ്ധന്യാവസ്ഥയിലേക്ക് എത്തുമെന്ന് പ്രവചിക്കാൻ കഴിയുന്നതാണ് ഈ പുതിയ കണ്ടെത്തൽ. ബയോ മാർക്കറുകൾ…