Month: October 2022

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം; മെഹ്ബൂബ മുഫ്തിയെ വീണ്ടും വീട്ടുതടങ്കലിലാക്കി

ശ്രീനഗര്‍: അമിത് ഷായുടെ സന്ദർശന വേളയിൽ താൻ വീട്ടുതടങ്കലിലാണെന്ന് മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. അമിത് ഷായുടെ കശ്മീർ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് മെഹബൂബ മുഫ്തിയുടെ പ്രതികരണം. പാർട്ടി പ്രവർത്തകന്‍റെ വിവാഹച്ചടങ്ങിൽ…

കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ 

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഷിഹാബിനെ സസ്പെൻഡ് ചെയ്യാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പൊതുജനങ്ങൾക്ക് മുന്നിൽ കേരള പോലീസിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് ഷിഹാബ് ചെയ്തതെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി…

സംഘപരിവാർ ഭീഷണി, സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു

സംഘപരിവാർ ഭീഷണിയെ തുടർന്ന് സിദ്ദീഖ് കാപ്പൻ ഐക്യദാർഢ്യ സമ്മേളനം മാറ്റിവെച്ചു എന്ന് സംഘാടകർ അറിയിച്ചു. പൗരാവകാശ സമിതി ഇന്ന് വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ ആയിരുന്നു പരിപാടി നടത്താനിരുന്നത്. എംകെ രാഘവൻ എംപി, മുനവ്വറലി തങ്ങൾ, കെ കെ രമ…

ഒക്‌ടോബർ 25ന് യുഎഇയിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും

ദുബായ്: ഒക്ടോബർ 25ന് യുഎഇയിലും ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. സൂര്യോപരിതലത്തിന്‍റെ 35.4 ശതമാനം ചന്ദ്രൻ മൂടുമ്പോൾ യുഎഇയിൽ അത് പൂർണമായും ദൃശ്യമാകും. സൂര്യനും ചന്ദ്രനും ഭൂമിയും ഭാഗികമായോ പൂർണ്ണമായോ വിന്യസിക്കപ്പെടുമ്പോൾ സംഭവിക്കുന്ന ഒരു ആകാശ സംഭവമാണ്…

സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് എസ്.ബി.ഐ

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്ക് നൽകുന്ന സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് എസ്ബിഐ. സുപ്രീം കോടതി സമിതിയിലാണ് സൗജന്യങ്ങൾ നിയന്ത്രിക്കണമെന്ന എസ്ബിഐയുടെ നിർദേശം. സംസ്ഥാന ജിഡിപിയുടെ ഒരു ശതമാനമായോ നികുതി വരുമാനത്തിന്‍റെ ഒരു ശതമാനമായോ ക്ഷേമ പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം. എസ്ബിഐയുടെ മുഖ്യ…

വിജയദശമി ആശംസകൾ നേർന്ന് മോഹൻലാൽ

വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “ഇന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി എന്‍റെ പ്രാർത്ഥനകൾ. വിജയദശമി ആശംസകൾ,” താരം കുറിച്ചു. ഇന്ന്,…

റിലയൻസ് ജിയോ ലാപ്ടോപ്പ് പുറത്തിറക്കി; വില 19,500 രൂപ

ന്യൂ ഡൽഹി: റിലയൻസ് ജിയോ ആദ്യ ലാപ്ടോപ്പ് പുറത്തിറക്കി. ലാപ്ടോപ്പ് ഇപ്പോൾ സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (ജിഇഎം) പോർട്ടലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജിയോ ക്വാൽകോം സ്നാപ്ഡ്രാഗൺ 665 11.6 ഇഞ്ച് നെറ്റ്ബുക്ക് എന്നാണ് ലാപ്ടോപ്പിന്‍റെ പേര്. ലാപ്ടോപ്പിന് 19,500 രൂപയാണ് വില. ഇതിനകം…

തരൂരിനെ മാറ്റി പകരം ശിവസേന നേതാവ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ന്യൂഡല്‍ഹി: പാർലമെന്റ് ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഡോ. ശശി തരൂർ എംപിയെ മാറ്റി. ശിവസേന നേതാവ് പ്രതാപ് റാവു ജാദവ് ആണ് പുതിയ ചെയർമാൻ. ശശി തരൂരിനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബിജെപി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഐടി…

ഇന്ത്യയിലെ റൂപേ കാര്‍ഡുകള്‍ ഇനി ഒമാനിലും; പ്രവാസികള്‍ക്ക് ഗുണം ചെയ്യും

മസ്‌കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാർഡുകൾ ഇപ്പോൾ ഒമാനിലും ഉപയോഗിക്കാം. നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ഇന്‍റർനാഷണൽ പെയ്മന്റ് ലിമിറ്റഡും ഇതുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി ധാരണാപത്രം ഒപ്പുവെച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഒമാൻ…

ധനുഷും ഐശ്വര്യയും വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട്

നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചനത്തിൽ നിന്ന് പിന്മാറുന്നതായി റിപ്പോർട്ട്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയാൻ ഒരുങ്ങുകയാണെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ആരാധകരെ അറിയിച്ചത്. എന്നാൽ, ബന്ധുക്കളും സുഹൃത്തുക്കളും അനുരഞ്ജന ശ്രമങ്ങളുമായി വിഷയത്തിൽ ഇടപെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച…