Month: September 2022

മന്നിനെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടത് മദ്യപിച്ചതു കൊണ്ടോ?; അന്വേഷണം നടത്തും

ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്ന് ഇറക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള ലുഫ്താൻസ വിമാനത്തിൽ നിന്ന് അമിതമായി മദ്യപിച്ചതിനെ തുടർന്ന് മന്നിനെ ഇറക്കിയെന്നാണ് ആരോപണം. യഥാർത്ഥത്തിൽ എന്താണ്…

‘ഡല്‍ഹിയുടെ ദാവൂദ്’; നീരജ് ഭവാനയുടെ വീട്ടില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത് എന്‍.ഐ.എ

ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് നീരജ് ഭാവനയുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണമിടപാടിന്റെ രേഖകളും ആയുധങ്ങളും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെടുത്തു. സെപ്റ്റംബർ 12ന് വടക്കൻ ഡൽഹിയിലെ നീരജിന്‍റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രധാന രേഖകളും ആയുധങ്ങളും പിടിച്ചെടുത്തത്.…

ചരക്കിറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് കപ്പല്‍

തുര്‍ക്കി: ചരക്ക് ഇറക്കുന്നതിനിടെ കടലിലേക്ക് മുങ്ങിത്താണ് ഈജിപ്ഷ്യന്‍ ചരക്കുകപ്പല്‍. തുര്‍ക്കിയിലാണ് സംഭവം നടന്നത്. സീ ഈഗിള്‍ എന്ന ചരക്കുക്കപ്പലാണ് തുറമുഖത്ത് സാധനങ്ങള്‍ ഇറക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ നിന്ന് വലിയ പെട്ടികള്‍ പുറത്തിറക്കുന്നതിനിടെ കപ്പല്‍ വെള്ളത്തിലേക്ക് ചെരിഞ്ഞ് മുങ്ങുകയായിരുന്നു. നിരവധി ചരക്കുകളും വെള്ളത്തില്‍…

ജപ്പാനിൽ ആഞ്ഞടിച്ച് നന്മഡോൾ; ഒമ്പത് ദശലക്ഷം ആളുകളെ ഒഴിപ്പിച്ചു

കാലാവസ്ഥാ വ്യതിയാനം കാരണം ലോകമെമ്പാടും തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ വര്‍ദ്ധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വന്നിട്ട് അധികമായില്ലെങ്കിലും അതിന്‍റെ ദുരന്തഫലങ്ങള്‍ ജപ്പാന്‍ അനുഭവിച്ച് തുടങ്ങി. കഴിഞ്ഞയാഴ്ച അവസാനമാണ് രാജ്യം കണ്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായ നന്മഡോൾ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതിന് പിന്നാലെ ഏകദേശം…

സോളാർ പീഡനക്കേസിൽ സിബിഐ എ.പി.അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ആദ്യമായാണ് അബ്ദുള്ളക്കുട്ടിയെ…

ന്യൂസിലാൻഡ് ടൗപോ തടാകത്തില്‍ അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ്

ന്യൂസിലൻഡ്: രാജ്യത്തെ ഏറ്റവും വലിയ തടാകത്തിന് താഴെയുള്ള അഗ്നിപർവ്വതത്തിന്‍റെ സുരക്ഷാ മുന്നറിയിപ്പ് ന്യൂസിലാൻഡ് ശാസ്ത്രജ്ഞർ വർദ്ധിപ്പിച്ചു. തടാകത്തിനടിയിൽ 700 ഓളം ചെറിയ ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അഗ്നിപർവ്വത സ്ഫോടന മുന്നറിയിപ്പ് നൽകിയത്. ഏകദേശം 1,800 വർഷങ്ങൾക്ക് മുമ്പാണ് ഈ അഗ്നിപർവ്വതം അവസാനമായി…

ഇന്ത്യയിലെത്തിയശേഷം ചീറ്റകൾ ആദ്യമായി ഭക്ഷണം കഴിച്ചു

ന്യൂഡൽഹി: ഏഴ് പതിറ്റാണ്ടിന് ശേഷം ആദ്യമായി ചീറ്റകൾ ഇന്ത്യൻ മണ്ണിൽ എത്തിയതിന്‍റെ സന്തോഷത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ശനിയാഴ്ചയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്ക് എട്ട് ചീറ്റകളെ കൊണ്ടുവന്നത്. ഇപ്പോൾ എല്ലാ ചീറ്റകളും നല്ല ആരോഗ്യത്തിലാണെന്നും സാഹചര്യവുമായി പൊരുത്തപ്പെടാൻ തുടങ്ങിയെന്നുമാണ് അധികൃതർ പങ്കുവയ്ക്കുന്ന…

മെറ്റാവേഴ്‌സിനായി തന്റെ സമ്പത്തില്‍ പകുതിയും പൊട്ടിച്ച് സുക്കര്‍ബര്‍ഗ്

മെറ്റാവേഴ്‌സ് പദ്ധതിയിൽ സുക്കർബർഗിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായാതായി റിപ്പോർട്ടുകൾ. കോവിഡ് സമയത്ത് മറ്റേതൊരു കമ്പനിയെയും പോലെ തന്നെ സക്കർബർഗും അദ്ദേഹത്തിന്‍റെ കമ്പനിയും പ്രതിസന്ധി നേരിട്ടെങ്കിലും, ചെലവ് വളരെ വലുതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഇതുവരെ അദ്ദേഹത്തിന്‍റെ വരുമാനം ഏകദേശം 71…

തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: കോൺഗ്രസ് ദേശീയ അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കാൻ പറ്റിയ സമയമാണിതെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ സ്ഥിരതയില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പറ്റിയ സമയമാണിത്. അദ്ദേഹത്തിന്…

ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു

ഉഗാണ്ട: ഉഗാണ്ടയിൽ എബോള വൈറസ് ബാധ സ്ഥിരീകരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. മധ്യ മുബെൻഡ ജില്ലയിൽ എബോള കേസ് സ്ഥിരീകരിച്ചതായും 24 കാരനായ ഒരാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതായി മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.…