Month: September 2022

ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒത്തുകളിച്ചത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ സംഘടിതമായി ആക്രമിച്ച് അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.…

സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ

ന്യൂഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ നടപടികൾ പൂർത്തിയായി. ലഖ്നൗ സർവകലാശാല മുൻ വൈസ് ചാൻസലറും സാമൂഹിക പ്രവർത്തകയുമായ രൂപ രേഖ വർമ, ലഖ്നൗ സ്വദേശി റിയാസുദ്ദീൻ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഒരു ലക്ഷം…

യുദ്ധം അവസാനിപ്പിക്കാൻ പുടിനും ആഗ്രഹമെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ

ഇസ്താംബൂൾ: ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തയ്യാറാണെന്ന് തുർക്കി പ്രസിഡന്‍റ് തയിപ് എർദോഗൻ. അടുത്തിടെ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് താൻ മനസ്സിലാക്കിയതായി എർദോഗൻ കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ഉസ്ബെക്കിസ്ഥാനിൽ നടന്ന…

ഫോണ്‍ തിരിച്ചുവേണം, അമ്മുക്കുട്ടിക്ക് ടോം ആന്‍ഡ് ജെറി കാണാന്‍ ഫോണില്ല; പൊലീസിനോട് പി.സി ജോര്‍ജ്

കോട്ടയം: വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ട് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്. ആറ് വയസുകാരിയായ തന്റെ കൊച്ചുമകള്‍ അമ്മുക്കുട്ടിക്ക് കളിക്കാന്‍ ഫോണില്ലെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പരാതിയുന്നയിച്ചു. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള വിവാദത്തില്‍ വാര്‍ത്താസമ്മേളം നടത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ…

ടിപ്പായി നൽകിയ 2.3 ലക്ഷം തിരികെ വേണമെന്ന് കസ്റ്റമർ; കേസ് കൊടുത്ത് റെസ്റ്റോറന്റ്

യുഎസ്: യു‌എസിൽ ടിപ്പായി നൽകിയ 2.3 ലക്ഷം തിരികെ ആവശ്യപ്പെട്ട കസ്റ്റമർക്കെതിരെ കേസ് കൊടുത്ത് റെസ്റ്റോറന്റ്. പെൻ‌സിൽ‌വാനിയയിൽ ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിയായ മരിയാന ലാംബെർട്ടിനാണ് എറിക് സ്മിത്ത് എന്ന കസ്റ്റമർ വലിയ 2.3 ലക്ഷം ടിപ്പായി നൽകിയത്. എന്നാൽ, വൈകാതെ ആ…

രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല

ആലപ്പുഴ: നിർണായക കോണ്‍ഗ്രസ് ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. പകരം കേരളത്തിൽ ഭാരത് ജോഡോ യാത്ര തുടരും. ഭാരത് ജോഡോ യാത്രയിൽ നിന്ന് താൽക്കാലിക ഇടവേള നൽകിയ ശേഷം രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ…

ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം

95-ാമത് അക്കാദമി അവാർഡുകളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രമായ ‘ഛെല്ലോ ഷോ’ എന്ന ചിത്രം നേട്ടം സ്വന്തമാക്കി. വരാനിരിക്കുന്ന ഓസ്കാറിൽ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിൽ ഈ ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കും.  കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍…

പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഓഫ് കേരള മാറ്റിവച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി.ആർ അനിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സമരം മാറ്റിവച്ചത്. പെട്രോൾ പമ്പുകൾ…

രാഹുൽ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്ന് തുടങ്ങണമായിരുന്നുവെന്ന് പ്രശാന്ത് കിഷോർ

നാഗ്പുർ: രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്നോ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നോ ആരംഭിക്കേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുലിന്‍റെ യാത്ര ആരംഭിച്ചത്. “ഈ വർഷം തിരഞ്ഞെടുപ്പു നടക്കുന്ന…

ബിസിസിഐ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

മുംബൈ: പുതിയ പ്രസിഡന്‍റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കാനുള്ള ബിസിസിഐയുടെ വാർഷിക ജനറൽ ബോഡി യോഗം അടുത്ത മാസം 18ന് ചേരും. ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും പ്രസിഡന്‍റായും സെക്രട്ടറിയായും തുടരാം, പക്ഷേ ഗാംഗുലി തുടരുമോ എന്നതാണ്…