Month: September 2022

കാട്ടാക്കട മർദ്ദനം; കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ്…

യുദ്ധം കടുപ്പിക്കാൻ റഷ്യ; 20 ലക്ഷം റിസർവ് സൈന്യത്തെ സജ്ജമാക്കി

മോസ്കോ: യുക്രൈനെതിരായ യുദ്ധം കടുപ്പിക്കാൻ ഒരുങ്ങി റഷ്യ. റഷ്യയെയും അതിന്‍റെ അതിർത്തി പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനായി ഏകദേശം രണ്ട് ദശലക്ഷം റിസർവ് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. ഇതോടെ ഒരു വിഭാഗം റഷ്യൻ പൗരൻമാർക്ക് സൈനിക സേവനം നിർബന്ധമാകും. ടെലിവിഷനിൽ പൊതുജനങ്ങളെ…

യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; അറിഞ്ഞത് കുവൈറ്റിൽ നിന്ന് ഭർത്താവ് എത്തിയപ്പോൾ

കൊല്ലം: ചടയമംഗലത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ പഴകുളം സ്വദേശി ലക്ഷ്മി പിള്ളയെയാണ് (24) ചടയമംഗലം അക്കോണത്തെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ ലക്ഷ്മിയുടെ ഭർത്താവ് കിഷോർ വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ…

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ എഐസിസി ആസ്ഥാനത്ത്

ഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മറ്റന്നാള്‍ ഇറങ്ങാനിരിക്കെ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. വോട്ടർപട്ടിക പരിശോധിക്കാനാണ് എത്തിയതെന്നാണ് വിവരം. അതേസമയം രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയാ ഗാന്ധി തുടരണമെന്ന് തരൂർ നിർദേശിച്ചു. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും ഇല്ലെങ്കിൽ…

208 റൺസ് നേടിയിട്ടും തോല്‍വി; ഇന്ത്യയ്ക്ക് നാണക്കേടിന്റെ റെക്കോർഡ്

മൊഹാലി: മൊഹാലിയിൽ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി-20യിൽ 208 റൺസ് സ്കോർ ചെയ്തിട്ടും ജയിക്കാനാകാത്തതിനാൽ നാണക്കേടിന്‍റെ മറ്റൊരു റെക്കോർഡും ഇന്ത്യയുടെ പേരിൽ. ടി-20യിൽ സ്വന്തം മണ്ണിൽ 200ലധികം റൺസ് നേടിയിട്ടും 2 തവണ തോൽക്കുന്ന ടീമായി ഇന്ത്യ. 2016 ൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ…

സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇനി ലൈവിൽ കാണാം; ചൊവ്വാഴ്ച മുതല്‍ ലൈവ് സ്ട്രീം ചെയ്യും

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണഘടന ബെഞ്ചിലെ നടപടികൾ ഇനി ഓൺലൈനിലൂടെ തത്സമയം കാണിക്കും. ഇന്നലെ വൈകിട്ട് ചീഫ് ജസ്റ്റിസ് വിളിച്ച് ചേർത്ത ജഡ്ജിമാരുടെ യോഗമാണ് ലൈവ് സ്ട്രീമിംഗിന് അനുവാദം നല്‍കിയത്. ചൊവ്വാഴ്ച ലൈവ് സ്ട്രീമിംഗ് തുടങ്ങാനാണ് ധാരണ. ഡൽഹിയിലെ അധികാര തർക്കം പരിഗണിക്കുന്ന…

മോഷണം പോയ വാഹനത്തിന് നഷ്ടപരിഹാരം നൽകാതെ കമ്പനി; 6.68 ലക്ഷം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം: മോഷണം പോയ വാഹനത്തിന് ഇൻഷുറൻസ് കമ്പനി 6.68 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. ചീക്കോട് സ്വദേശി ഫസലുൽ ആബിദിന്‍റെ മോഷണം പോയ വാഹനത്തിനാണ് ഇൻഷുറൻസ് കമ്പനി 668796 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്.…

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി,…

മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഇന്ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മൂന്ന് മണിക്കാകും കൂടിക്കാഴ്ച്ച. ലഹരി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് വിശദീകരണമെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നത ഉള്‍പ്പടെ ചര്‍ച്ചയായേക്കുമെന്നാണ് വിവരം. രണ്ടാഴ്ചത്തെ…

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും

ആലുവ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം…