Month: September 2022

എകെജി സെന്‍റിന് നേരെ പടക്കമെറിഞ്ഞ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പിടിയിൽ

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കം എറിഞ്ഞ പ്രതി പിടിയിൽ. മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്ഫോടക വസ്തു ജിതിനാണ് എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ജിതിൻ. ജൂലൈ 30ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്.…

ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കുന്നു

ന്യൂഡല്‍ഹി: ശശി തരൂരിനെ പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തന്നെയാണ് ശശി തരൂരിനെ ചെയര്‍മാന്‍ സ്ഥാനത്ത്…

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ, അത്തരമൊരു കീഴ്‌വഴക്കമില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി.…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി നേരിയ ഉയർച്ചയിലും താഴ്ചയിലുമായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ട്.…

നാക് എ പ്ലസ്; രാജ്യത്തെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് കാലിക്കറ്റും

തേഞ്ഞിപ്പലം: നാക് എ പ്ലസ് ഗ്രേഡ് ലഭിച്ചതോടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് പ്രതീക്ഷകളേറുന്നു. രാജ്യത്തെ എ പ്ലസ് സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കൂടുതൽ വിദ്യാർഥികളെ കാലിക്കറ്റിലേക്ക് ആകർഷിക്കാനാകും. കേന്ദ്ര സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും കൂടുതൽ സഹായങ്ങൾക്ക്…

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചു. 3 തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. കൊച്ചിയിൽ നിന്ന് 22 നോട്ടിക്കൽ മൈൽ അകലെ പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം. 17ന് വൈകുന്നേരം മത്സ്യബന്ധനത്തിനു പോയ അൽ നഹീം ബോട്ടിലാണ് കപ്പൽ…

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡൽഹി: ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. പഞ്ചാബിലെ രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാമെന്ന മുന്നറിയിപ്പിനോട് സംസ്ഥാന സർക്കാർ മുഖംതിരിച്ചു നില്‍ക്കുകയാണെന്നും…

ഭക്ഷണം വിളമ്പും, പത്രമെത്തിക്കും; ‘ആന്‍ഡ്രോയ്ഡ് പാത്തൂട്ടി’ നാട്ടിലെ താരം

കൂത്തുപറമ്പ്: വേങ്ങാട്മെട്ട കരയാംതൊടിയിലെ റിച്ച് മഹലിൽ ഭക്ഷണം വിളമ്പുന്നതും പത്രം മുറികളിൽ എത്തിക്കുന്നതും ‘പാത്തൂട്ടി’ എന്ന റോബോട്ടാണ്. വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷിയാദ് നിർമ്മിച്ച റോബോട്ട് ഇന്ന് വീട്ടിലും നാട്ടിലും ഒരു താരമാണ്.…

ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഇന്ത്യന്‍ വനിതകള്‍ക്ക് ചരിത്ര പരമ്പര

കാന്‍റ‌ര്‍ബെറി: മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകളെ 88 റൺസിന് തോൽപ്പിച്ച് ഇന്ത്യക്ക് പരമ്പര. ഇന്ത്യ ഉയർത്തിയ 334 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 44.2 ഓവറിൽ 245 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി ഡാനിയേല വ്യാറ്റ് 65…

ക്യാപ്റ്റന്‍ സഞ്ജു ഇന്നിറങ്ങും; ന്യൂസിലൻഡ് എ ടീമിനെതിരായ ആദ്യ ഏകദിനം ഇന്ന്

ചെന്നൈ: ന്യൂസിലാൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുക. പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പാട്ടീദാർ,…