Month: September 2022

ഒക്ടോബർ 12ന് ഇന്ത്യയിൽ 5ജി സേവനങ്ങൾ എത്തുമെന്ന് സൂചന

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒക്ടോബർ 12ന് 5ജി സേവനങ്ങൾ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് ആദ്യവാരം നടന്ന ലേലത്തിൽ 1,50,173 കോടി രൂപയുടെ സ്പെക്ട്രമാണ് വിറ്റത്.റിലയൻസ് ജിയോ ,എയർടെൽ ,വൊഡാഫോൺ ഐഡിയ കൂടാതെ അദാനി ഗ്രൂപ്പ് അടക്കമുള്ള കമ്പനികൾ ആണ് ലേലത്തിൽ പങ്കെടുത്തത്…

സി.പി.എം. തീകൊണ്ട് തല ചൊറിയുകയാണെന്ന് കെ. സുധാകരൻ

കൊച്ചി: എ.കെ.ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിന്‍റെ അറസ്റ്റ് കോൺഗ്രസ് നോക്കിനിൽക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. സി.പി.എം തീകൊണ്ട് തല ചൊറിയുകയാണ്. കോൺഗ്രസ് പ്രവർത്തകരെ കേസിൽ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം…

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല, കേരള സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ (വെള്ളിയാഴ്ച) നടത്താനിരുന്ന പി.എസ്.സി പരീക്ഷകളിൽ മാറ്റമില്ല. അതേസമയം, കേരള സർവകലാശാല നാളെ (22.09.2022) നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവ വോസ്) മാറ്റിവച്ചു. പുതുക്കിയ പരീക്ഷാ തീയതികൾ…

ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി; 27ന് ടോക്കിയോയിലേക്ക്

ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിലെത്തുന്ന മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആബെ. ജൂലൈ എട്ടിന്…

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും എന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സച്ചിന് ഗാന്ധിയുടെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ ഗെഹ്ലോട്ട് സമ്മതിച്ചതായാണ്…

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തെത്തി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പോലീസ് ഓഫീസറുടെ വേഷത്തിലാണ് പോസ്റ്ററിൽ മമ്മൂട്ടിയെ കാണുന്നത്. ഈ ത്രില്ലർ ചിത്രത്തിന്‍റെ ടാഗ് ലൈൻ ‘ബയോഗ്രഫി ഓഫ് എ വിജിലൻ്റ് കോപ്പ്’ എന്നാണ്. ആർ.ഡി ഇല്ലുമിനേഷൻസ് ആണ് ചിത്രം…

കണ്ണൂർ വിസി നിയമനം; ചാമക്കാല സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ സർക്കാരിന്റെ വാദം സെപ്റ്റംബർ 29ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ്…

വിദ്യാര്‍ത്ഥി തെറിച്ച് വീണിട്ടും ബസ് നിര്‍ത്താതെ കെഎസ്ആര്‍ടിസി ഡ്രൈവർ

കൊല്ലം: വിദ്യാർത്ഥി തെറിച്ച് താഴെ വീണിട്ടും കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറും ബസ് നിർത്തിയില്ല. കൊല്ലം ഏഴുകോണിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ നിഖിൽ സുനിലാണ് ബസിൽ നിന്ന് വീണത്. താൻ വീണുവെന്ന് അറിഞ്ഞിട്ടും…

‘വണ്‍ വെബി’ന്റെ 36 ഉപഗ്രഹങ്ങൾ അടുത്ത മാസം ഭ്രമണപഥത്തിലേക്ക്

ചെന്നൈ: ബ്രിട്ടീഷ് ഇന്‍റർനെറ്റ് സേവന ദാതാക്കളായ വൺവെബിന്‍റെ 36 ഉപഗ്രഹങ്ങൾ ഐഎസ്ആർഒയുടെ ജിഎസ്എൽവി എംകെ-3 റോക്കറ്റ് അടുത്ത മാസം ഭ്രമണപഥത്തിലെത്തിക്കും. റോക്കറ്റ് ഉപയോഗിച്ച് ഐഎസ്ആർഒ നടത്തുന്ന ആദ്യ വാണിജ്യ വിക്ഷേപണമായിരിക്കും ഇത്. ജിയോസ്റ്റേഷണറി ഭ്രമണപഥത്തിൽ 648 ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് ഇന്‍റർനെറ്റ്…

ചൊവ്വയിലെ കോളനി ജീവിതം മെറ്റാവെഴ്സിലൂടെ ഭൂമിയിൽ തയ്യാറാക്കാൻ യു.എ.ഇ

അബുദാബി: ചൊവ്വയിലെ കോളനി ജീവിതം മെറ്റാവെഴ്സിലൂടെ ഭൂമിയിൽ തയ്യാറാക്കാൻ യു.എ.ഇ. 2117-ൽ യു.എ.ഇ ചൊവ്വയിൽ നിർമ്മിക്കുന്ന നഗരത്തിന്‍റെ നേർക്കാഴ്ച ഈ അനുകരണം നൽകും. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍ററിലെ വെബ് 3 ടെക്നോളജീസ് കമ്പനിയായ ബേഡുവിനാണ് സിമുലേഷന്‍റെ ചുമതല.…