Month: September 2022

ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: ഹർത്താലിന്‍റെ മറവിൽ മതതീവ്രവാദികൾ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടിട്ടും നടപടി സ്വീകരിക്കാത്ത സംസ്ഥാന ആഭ്യന്തരവകുപ്പ് പോപ്പുലര്‍ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം ലഭിച്ചതിന്‍റെ പ്രത്യുപകാരമായാണ് പിണറായി വിജയൻ ഇത് ചെയ്യുന്നതെന്നും അദ്ദേഹം…

വാണിജ്യ ആവശ്യങ്ങൾക്ക് ദേശീയ ചിഹ്‌നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു

ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി രാജ്യത്തിന്‍റെ ദേശീയ ചിഹ്നം ഉപയോഗിക്കുന്നത് ഖത്തർ നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റേതാണ് നടപടി. ദേശീയ ചിഹ്നത്തിന്‍റെ ഉപയോഗം, വിൽപ്പന, പ്രചാരണം എന്നിവ വാണിജ്യ സ്ഥാപനങ്ങളിലും അവയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അനുവദിക്കില്ല. വാണിജ്യ മേഖലയിലെ വ്യാപാരികളും സ്റ്റോർ മാനേജർമാരും…

ദേശീയ ഗെയിംസിൽ ശരത് കമല്‍, മൗമ, ബത്ര എന്നിവർ മൂന്നാം റൗണ്ടില്‍

സൂറത്ത്: ദേശീയ താരങ്ങളായ മൗമ ദാസിനും മണിക ബത്രയ്ക്കും ദേശീയ ഗെയിംസ് ടേബിള്‍ ടെന്നിസില്‍ മുന്നേറ്റം. വനിതാ വിഭാഗത്തിൽ ഇരുവരും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ആദ്യ റൗണ്ടിൽ ബൈ നേടിയ ബത്ര രണ്ടാം റൗണ്ടിൽ തെലങ്കാനയുടെ ഗർലപതി പ്രണിതയെ പരാജയപ്പെടുത്തി. സ്കോർ:…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തീരുമാനിച്ചെന്ന് അശോക് ഗെഹ്ലോട്ട്

ന്യൂഡല്‍ഹി: ആശയക്കുഴപ്പത്തിനും അനിശ്ചിതത്വത്തിനും വിരാമം. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയോടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ഗെഹ്ലോട്ട് മത്സരിക്കും. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും മത്സരിച്ചില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് തരൂർ വ്യക്തമാക്കിയിരുന്നു.…

ആന പാപ്പാന്മാരാകാന്‍ കത്തെഴുതി വെച്ച് നാട് വിട്ട വിദ്യാർത്ഥികളെ കണ്ടെത്തി

തൃശ്ശൂർ: കുന്നംകുളത്ത് ആന പാപ്പാൻമാരാകാൻ വേണ്ടി കത്തെഴുതി വെച്ച് നാടുവിട്ട മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. തെച്ചിക്കോട്ട് കാവ് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഉറങ്ങുകയായിരുന്നു കുട്ടികൾ. പുലർച്ചെ അഞ്ച് മണിയോടെയാണ് കുന്നംകുളം പൊലീസ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ…

റഷ്യയില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തം; പലായനം തുടർന്ന് റഷ്യൻ ജനത

മോസ്‌കോ: റഷ്യയിൽ യുദ്ധവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ റിസർവ് ഫോഴ്സിനോട് യുദ്ധത്തിനായി അണിനിരക്കാൻ ആഹ്വാനം ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് സംഭവം. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,300 ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് വിവരം. യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്ക് 15…

റഷ്യ-ഉക്രൈൻ യുദ്ധം അവസാനിപ്പിക്കണം: ആഹ്വാനവുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ശക്തമായ പ്രസ്താവനയുമായി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വലിയ ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്. “ഉക്രൈൻ സംഘർഷം അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം…

ഹർത്താലിൽ വ്യാപക ആക്രമണം; കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി

കൊല്ലം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും ഹർത്താൽ അനുകൂലികൾ തെരുവിലിറങ്ങി വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും, കടകൾ അടപ്പിക്കുകയും ചെയ്തു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ…

കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റിന്‍റെ ആദ്യ ഘട്ടം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 20 ന് രാവിലെ 10 വരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട അലോട്ട്മെന്‍റ്…

റോജർ ഫെഡററുടെ വിരമിക്കൽ മത്സരം ഇന്ന്;നദാലിനൊപ്പം ഡബിൾസ്

ലണ്ടൻ: ടെന്നിസിലെ ഏറ്റവും മനോഹരമായ ദൃശ്യം കാഴ്ചയുടെ കോർട്ടിൽ നിന്ന് ഓർമ്മയുടെ കോർട്ടിലേക്ക് മാറാൻ ഇനി മണിക്കൂറുകൾ മാത്രം. രണ്ട് ദശാബ്ദത്തിലേറെയായി കോർട്ടിലുള്ള സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം ഇന്ന്. ദീർഘകാല എതിരാളിയും ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങളിലെ…