Month: September 2022

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ റിലയൻസ്

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനര്‍ജി ലിമിറ്റഡ് (ആർഎൻഇഎൽ). കാലിഫോർണിയയിലെ പസഡേന ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയ്ലക്സ് കോര്‍പ്പറേഷന്റെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് വാങ്ങുന്നത്. 12…

മലയാളി സൈനികൻ കശ്‍മീരിൽ സ്വയം വെടിയുതിർത്ത് മരിച്ചു

ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്…

ഹർത്താലിൽ തകർത്തത് 70 കെഎസ്ആർടിസി ബസ്; നഷ്ടം 45 ലക്ഷം

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോടതിയിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ്…

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ അവതരിപ്പിച്ച് കേരള പോലീസ്

കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും അത് അടിയന്തരമായി നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ ഉയർത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ…

തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. ഏരൂരിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കൈഞരമ്പ് മുറിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.…

സ്‌കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത്…

മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവൻ

ന്യൂ ഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്യാസി വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം കസ്തൂർബാ ഗാന്ധി മാർഗിലെ പള്ളി സന്ദർശിച്ച ഭാഗവത് ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ്…

മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ: ഹര്‍ജി പിൻവലിക്കാൻ കേന്ദ്രം അനുമതി നൽകി

ഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുവദിച്ചത്. നേരത്തെ ഹർജി പരിഗണിക്കവെ പിൻവലിക്കാനുള്ള കാരണം…

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസ്; പ്രതി പിടിയില്‍

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ബോംബേറ് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. വടകര സ്വദേശി നജീഷാണ് അറസ്റ്റിലായത്. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണ്. ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ മൂന്നാം പ്രതിയാണ്…

കാനഡയില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങൾ കൂടുന്നു; വിദ്യാർഥികള്‍ ജാഗ്രത നിർദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ത്യക്കാർക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതേതുടർന്ന് പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന്…