Month: September 2022

ആകാശ് അംബാനി ടൈം100 നെക്സ്റ്റ് ലോകത്തെ യുവതാരങ്ങളുടെ പട്ടികയിൽ

ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് – ലോകത്തെ ഉയർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യൻ വംശജയായ…

രൂപയ്ക്ക് ആശ്വാസം;വായ്പാ നയ പ്രഖ്യാപനത്തിന് പിന്നാലെ മൂല്യം ഉയർന്നു

ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി വർദ്ധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രൂപയുടെ മൂല്യം വീണ്ടും ഉയർന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 എന്ന നിലയിലാണ്…

പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തി ഫേസ്ബുക്ക്

വാഷിങ്ടൺ: ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥരായ മെറ്റയിലും പിരിച്ചുവിടൽ ഭീഷണി. പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം. സമ്പദ്‍വ്യവസ്ഥയിലെ സാഹചര്യങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മാർക്ക് സക്കർബർഗ്…

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. വൈറസുകളിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്…

വിഴിഞ്ഞം തുറമുഖത്തേക്കുള്ള തടസ്സങ്ങൾ നീക്കാൻ നടപടിയെടുക്കണം: ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖത്തേക്കുള്ള പ്രധാന റോഡിൽ സമരക്കാർ സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. അദാനി ഗ്രൂപ്പ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖത്തേക്കുള്ള പ്രധാന റോഡിലെ തടസ്സം ഇതുവരെ നീക്കിയിട്ടില്ലെന്ന് ഹർജി പരിഗണിക്കവേ അദാനി ഗ്രൂപ്പ്…

ഇന്ത്യയിൽ 3,947 ആക്ടീവ് കോവിഡ് കേസുകൾ; രോഗമുക്തി നിരക്കിൽ വർധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് -19 കേസുകളുടെ എണ്ണം ഒരു ദിവസം കൊണ്ട് 3,947 വർദ്ധിച്ച് 4,45,87,307 ആയി. സജീവ കേസുകൾ 39,583 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ ഒമ്പത് മരണങ്ങൾ ഉൾപ്പെടെ…

റോഡ്‌മാപ്പ് നടപ്പാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഫ സംഘത്തോട് ഐ-ലീ​ഗ് ക്ലബുകൾ

ഇന്ത്യൻ ഫുട്ബോളിനായി അംഗീകരിച്ച റോഡ്മാപ്പ് നടപ്പാക്കുന്നതിൽ പ്രശ്നങ്ങളുണ്ടായാൽ നിയമനടപടി സ്വീകരിക്കുമെന്ന് ഐ ലീഗ് ക്ലബ്ബുകൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ഫിഫ ടീമിനോടാണ് ചില ഐ ലീഗ് ക്ലബ്ബുകളുടെ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. ഫിഫയും എഎഫ്സിയും അംഗീകരിച്ച റോഡ്മാപ്പ് അനുസരിച്ച്, ഈ…

‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’; ഗുജറാത്തില്‍ പിടികൂടിയത് 25.80 കോടി വ്യാജ നോട്ടുകള്‍

ഗുജറാത്ത്: സൂറത്തിൽ ആംബുലന്‍സില്‍ നിന്ന് 25 കോടി വ്യാജ നോട്ടുകള്‍ പിടികൂടി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളില്‍ അച്ചടിച്ചിരിക്കുന്നത്.…

എ.കെ.ജി സെന്റര്‍ ആക്രമണം; ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി, നിര്‍ണായക തെളിവ്‌

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ അക്രമണ കേസിലെ പ്രതി ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ജിതിനെതിരായ സുപ്രധാന തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിനു…

സംസ്ഥാനത്ത് പേവിഷബാധ കൂടുന്നു ; 42% സാമ്പിളുകൾ പോസിറ്റീവ്

കോട്ടയം: ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് പരിശോധിച്ച 42 ശതമാനം സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായ്ക്കളുടെയും, കടിയേറ്റ വളർത്തുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 520 സാമ്പിളുകളിൽ 221 എണ്ണവും പോസിറ്റീവാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള…