Month: September 2022

ചികിത്സയ്ക്കായി ഹൈദരാബാദില്‍ പോകാനുള്ള വരവര റാവുവിന്റെ ഹർജി കോടതി തള്ളി

മുംബൈ: തിമിര ശസ്ത്രക്രിയയ്ക്കായി മൂന്ന് മാസത്തേക്ക് സ്വന്തം നാടായ ഹൈദരാബാദിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസിലെ പ്രതിചേര്‍ക്കപ്പെട്ട തെലുങ്ക് കവിയും സാമൂഹിക പ്രവർത്തകനുമായ വരവര റാവു സമർപ്പിച്ച ഹർജി എൻ.ഐ.എ കോടതി തള്ളി. ഓഗസ്റ്റ് 17നാണ് 82 കാരനായ വരവര…

ഇന്ത്യൻ ജനത പോലീസിനെയും അന്വേഷണ ഏജൻസികളെയും ഭയന്നാണ് ജീവിക്കുന്നത്: കപില്‍ സിബല്‍

ന്യൂ ഡൽഹി: ഇന്ത്യൻ ജനത പോലീസിനെയും അന്വേഷണ ഏജൻസികളെയും ഭയന്നാണ് ജീവിക്കുന്നതെന്ന് മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മതത്തെ അങ്ങേയറ്റം രൂക്ഷമായി ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്നും കപിൽ സിബൽ പറഞ്ഞു. മതത്തെ ആയുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ഇന്‍ഡിഗോ വിമാനത്തിനെതിരെ വിമർശനവുമായി ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

കൊച്ചി: ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ് ഇന്‍ഡിഗോ വിമാനത്തിനെതിരെ രംഗത്ത്. വിമാനത്തിൽ സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഗോള്‍കീപ്പിങ് സാമഗ്രികള്‍ക്കായി അധിക തുക ഈടാക്കിയതായി താരം പരാതിപ്പെട്ടു. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. 41 ഇഞ്ച് ഹോക്കി സ്റ്റിക്ക്…

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒളിവിൽ

കോഴിക്കോട്: ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഒളിവില്‍. പോപ്പുലർ ഫ്രണ്ടിന്‍റെ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താർ, സംസ്ഥാന സെക്രട്ടറി കെ എ റൗഫ് എന്നിവർ ഒളിവിലാണ്. നേതാക്കളെ കേന്ദ്രീകരിച്ച് എൻ.ഐ.എ റെയ്ഡ് നടത്തിയപ്പോൾ തന്നെ ഇവർ…

പൊലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

തൊടുപുഴ: ഇടുക്കി അടിമാലി വാളറയിൽ സിവിൽ പൊലീസ് ഓഫീസർ വീടിനുള്ളിൽ മരിച്ച നിലയിൽ. മറയൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.കെ.രാജീവാണ് മരിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒറ്റയ്ക്കായിരുന്നു രാജീവ് താമസിച്ചിരുന്നത്.

മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യൂഷൻ അനുമതി തേടി ഗവർണർക്ക് കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ഗവർണർക്ക് കത്തയച്ചു. വിജിലൻസ് കോടതിയിൽ നൽകിയ പരാതിയുടെ തുടർച്ച ആയാണ് നടപടി. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വജപക്ഷപാതം നടത്തിയെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയത്.…

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: തുടർച്ചയായ രണ്ട് ദിവസത്തെ വർധനവിന് ശേഷം, സ്വർണ്ണ വില ഇന്ന് ഒരു പവന് 400 രൂപ കുറഞ്ഞു. ഒരു പവന് 36,800 രൂപയാണ് വില. ഗ്രാമിന് 4,600 രൂപയായി കുറഞ്ഞു. ബുധനാഴ്ചത്തെ വില മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. അന്ന്…

കളിത്തോക്ക് ചൂണ്ടി പൊലീസിനെ മുൾമുനയിൽ നിർത്തി യുവാവ്

തിരൂര്‍: പട്ടാപ്പകൽ യുവാവ് പൊലീസിന് നേരെ തോക്ക് ചൂണ്ടി. ആലത്തിയൂർ ആലിങ്ങലിലാണ് നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം. തിരൂർ സി.ഐ. എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്. അപ്പോഴാണ് തോക്ക് കളിത്തോക്കാണെന്ന് മനസ്സിലായത്. കൂടുതൽ അന്വേഷണത്തിൽ…

താമരശേരിയിൽ കാണാതായ എട്ട് വയസുകാരന്റെ മൃതദേഹം പുഴയിൽ 

കോഴിക്കോട്: താമരശേരി അണ്ടോണയിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ എട്ടുവയസുകാരന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വെള്ളച്ചാലിൽ വീട്ടിൽ മുഹമ്മദ് അമീന്‍റെ മൃതദേഹമാണ് പുഴയിൽ നിന്ന് ലഭിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ കാണാതായത്. വീടിന് പിന്നിലെ പുഴയിൽ വീണതാണെന്ന സംശയത്തെ തുടർന്ന് പൊലീസും ഫയർഫോഴ്സും നാട്ടുകാരും…

വീട്ടില്‍ മാലിന്യം കത്തിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ പൊള്ളലേറ്റ് മരിച്ചു

മണ്ണാര്‍ക്കാട്: വീട്ടിലെ മാലിന്യം കത്തിക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ മൂന്ന് വയസുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്‍റെ മകൻ റയാനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റയാന്‍റെ അമ്മ ഹസനത്ത് വീടിന്‍റെ പിൻഭാഗത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു. കത്തിച്ചതിനുശേഷം…