Month: September 2022

ഉത്തർപ്രദേശിലെ ഭരണകക്ഷി എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ലഖ്നൗ: ഉത്തർപ്രദേശിലെ പ്രതിപക്ഷം ഭരണകക്ഷി എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. നിയമസഭാ സമ്മേളനത്തിനിടെ ഫോണിൽ ഗെയിം കളിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് രാഷ്ട്രീയ ലോക്ദളും സമാജ്വാദി പാർട്ടിയും (എസ്പി) ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഇരുപാർട്ടികളും നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടു.…

വിഴിഞ്ഞം തുറമുഖം: സമര സമിതിയുമായി ചർച്ച നടത്തി എം വി ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സമരസമിതിയുമായി ചർച്ച നടത്തി. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചകൾ പരാജയപ്പെടുകയും ഗവർണർ .ആരിഫ് മുഹമ്മദ് ഖാൻ വിഷയത്തിൽ ഇടപെടുകയും ചെയ്തതോടെയാണ് പാർട്ടി രംഗത്തെത്തിയത്. പ്രശ്നങ്ങൾ മനസ്സിലാക്കുന്ന രീതിയിലാണ് പാർട്ടി നേതൃത്വം…

അപമര്യാദയായി പെരുമാറിയ സംഭവം; ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്യും. തിങ്കളാഴ്ച ഹാജരാകാൻ താരത്തോട് ആവശ്യപ്പെടും. കൊച്ചിയിൽ ചട്ടമ്പി സിനിമയുടെ പ്രമോഷൻ ചിത്രീകരണത്തിനിടെ ഓണ്‍ലൈന്‍ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ മരട് പൊലീസ് കേസെടുത്തിരുന്നു.…

പിഎഫ്ഐ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നു :ദേവേന്ദ്ര ഫഡ്നാവിസ്

ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുന്നതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വമ്പന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി നടന്ന റെയ്ഡുകളുടെ പശ്ചാത്തലത്തിൽ നാഗ്പൂർ വിമാനത്താവളത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലർ ഫ്രണ്ട്…

വൈറലായി ഒരു പത്രപ്പരസ്യം;’എന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു’

നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കാൻ നമ്മൾ പത്രപരസ്യങ്ങൾ പുറപ്പെടുവിക്കുന്നത് സാധാരണമാണ്. അത്തരം നിരവധി പരസ്യങ്ങൾ പത്രങ്ങളിൽ നമ്മള്‍ കാണുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട ഒരു…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആസൂത്രിതം, അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോപ്പുലർ ഫ്രണ്ട് ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മുഖംമൂടി ധരിച്ചുള്ള ആക്രമണങ്ങളും പോപ്പുലർ ഫ്രണ്ട് നടത്തി.…

ഹർത്താൽ; സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഹർത്താലിനെ നേരിടാൻ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. അക്രമസംഭവങ്ങളെ നേരിടാൻ സര്‍കാരിന് കഴിഞ്ഞില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പോലീസിന്‍റെ അഭാവം…

ശശി തരൂര്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: ശശി തരൂർ എംപി കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സമർപ്പിക്കേണ്ട നാമനിർദ്ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോൺഗ്രസ്സ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി. നാമനിർദ്ദേശ പത്രികകൾ ഇന്ന് മുതലാണ് സ്വീകരിക്കുന്നത്. നാമനിർദ്ദേശ പത്രിക…

അവതാരികയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ്

ഒരു അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. സ്ത്രീകളോടുള്ള മോശം പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയില്ല. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷൻ വേളയിലാണ് ഇത് സംഭവിച്ചത്. അത് തനിക്കോ…

പ്രിൻസിപ്പലിന് നേരെ വെടിയുതിർത്ത് പ്ലസ് ടു വിദ്യാർത്ഥി

ലഖ്നൗ: ഉത്തർപ്രദേശിൽ പ്ലസ് ടു വിദ്യാർത്ഥി പ്രിൻസിപ്പലിന് നേരെ വെടിയുതിർത്തു. സീതാപൂരിലാണ് സംഭവം. പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്ക് ആണ് ഉപയോഗിച്ചതെന്നും കുട്ടി ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സഹപാഠികളുമായി വിദ്യാർത്ഥി വഴക്കിട്ടപ്പോൾ പ്രിൻസിപ്പൽ ഇടപെട്ടിരുന്നു.…