Month: September 2022

ഷി ചിൻപിങ് എവിടെ ?അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾ പരക്കുമ്പോൾ അദ്ദേഹം എവിടെയാണെന്ന ചോദ്യമാണ് ഉയരുന്നത്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) പദവിയിൽ നിന്ന് നീക്കിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായി അഭ്യൂഹമുണ്ട്. ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ…

ഗാനമേളയ്ക്കിടെ തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: എറണാകുളം കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി രാജേഷാണ് മരിച്ചത്. ഗാനമേളയ്ക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കലൂരിലെ സ്വകാര്യ സ്ഥലത്ത് രാത്രി ഡിജെ പാർട്ടിയും ഗാനമേളയും സംഘടിപ്പിച്ചിരുന്നു. സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടാക്കിയതിനെ തുടർന്ന്…

കൊല്ലത്ത് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് പിടികൂടി

കൊല്ലം: കൊല്ലം ചവറയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ച് നിർത്താതെ പോയ കാർ പൊലീസ് പിടികൂടി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരിൽ ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.…

അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതെ കുടുംബം

ഡെറാഡൂൺ: ബിജെപി നേതാവിന്‍റെ മകനും സംഘവും കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ അങ്കിത ഭണ്ഡാരിയുടെ കുടുംബം വിസമ്മതിച്ചു. അന്വേഷണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം പറഞ്ഞു. സംസ്കാരം നിർവഹിക്കാൻ അങ്കിതയുടെ കുടുംബത്തെ അനുനയിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും…

ഇന്ന് ഇന്ത്യ ഓസ്ട്രേലിയ ഫൈനൽ ട്വന്റി20

ഹൈദരാബാദ്: നാഗ്പൂർ ടി20യിൽ 6 വിക്കറ്റിന്‍റെ വിജയത്തോടെ ടീം ഇന്ത്യ പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും ബൗളിംഗിലെ തലവേദനകൾ ശമനമില്ലാതെ തുടരുന്നു. മൊഹാലിയിൽ ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച ബൗളർമാർ നാഗ്പൂരിലും നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ ‘ഫൈനൽ’ ആയ മൂന്നാം ടി20 ഇന്ന്…

കേരളാ പോലീസിൻ്റെ സൈബര്‍ ഡോം ഇനി മെറ്റാവേഴ്സിലും

കൊച്ചി: ലോകത്തിലെ സാങ്കേതിക മാറ്റങ്ങൾക്കൊപ്പം മുന്നേറുന്ന കേരള പോലീസിന്‍റെ സൈബർ ഡോം ഇനി മെറ്റാവെഴ്സിലൂടെയും ലഭ്യമാകും. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍റർനെറ്റ് സംവിധാനമാണ് മെറ്റാവെർസ്. ഇതിലൂടെ, നിങ്ങൾക്ക് ലോകത്തിലെവിടെ നിന്നും സൈബർഡോമിന്‍റെ ഓഫീസ് സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിയും. കൊക്കൂണിനോട്…

ആര്യാടൻ മുഹമ്മദിന്റെ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി

മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം തനിക്കും പാർട്ടിക്കും തീരാ നഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരുത്ത് തെളിയിച്ച നിയമസഭാംഗമായിരുന്നു അദ്ദേഹമെന്നും രാഹുൽ പറഞ്ഞു. ആര്യാടന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാഹുൽ നിലമ്പൂരിലെത്തും. രാഹുൽ ഗാന്ധി നയിക്കുന്ന…

ചൈനയിൽ അട്ടിമറിയെന്ന് അഭ്യൂഹം; ബെയ്ജിങ്ങിൽ 6000 വിമാനങ്ങൾ റദ്ദാക്കി

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് മുന്നറിയിപ്പില്ലാതെ 6,000 ലധികം വിമാനങ്ങൾ റദ്ദാക്കി. ബെയ്ജിങ്ങിലേക്കും തിരിച്ചുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കാരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഗരത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.…

അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ലാലു പ്രസാദ് യാദവ്

ന്യൂ ഡൽഹി: ബീഹാറിലെ ഭരണസഖ്യത്തിനെതിരായ ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയെന്നും, ബീഹാറിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യുവനടൻ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്നതോ മാനസികമായി ഒരാളെ തളര്‍ത്തുന്നതോ ആയ തരത്തിൽ ഒന്നും താൻ പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ലെന്ന രീതിയിൽ സംസാരിച്ച് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാൽ…