Month: September 2022

കണ്ണടഞ്ഞാൽ വൈബ്രെഷൻ; ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് അവതരിപ്പിച്ച് വിദ്യാർഥികൾ

കോഴിക്കോട്: ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോകാതെയിരിക്കാൻ ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് സാങ്കേതികവിദ്യയുമായി കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച്. എൻജിനിയറിങ് കോളേജ് വിദ്യാർഥികൾ. തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം വിദ്യാർഥികളായ എ.എം. ഷാഹിൽ,…

നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കൊച്ചിയിൽ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം.…

മുന്നറിയിപ്പില്ലാതെ വീട്ടിലെ ഫ്യൂസ് ഊരി; നെബുലൈസർ നിലച്ച് രോഗിയായ അമ്മ ആശുപത്രിയില്‍

കോതമംഗലം: വൈദ്യുതി ബിൽ കുടിശ്ശികയെ മൂലം കോട്ടപ്പടിയിൽ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലെ ഫ്യൂസ് മുന്നറിയിപ്പില്ലാതെ ഊരിയതിനെ തുടർന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തിക്കാതായതിനാൽ രോഗിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ഇബി അധികൃതരാണ് മൂന്നാം വാർഡ് അംഗം വടക്കുംഭാഗം സന്തോഷ് അയ്യപ്പന്‍റെ വീട്ടിലെ വൈദ്യുതി…

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കൂടുതല്‍ അറസ്റ്റുണ്ടാകും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നും സി.സി. ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് തീരുമാനം. ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 281 കേസുകളാണ് പൊലീസ് രജിസ്റ്റർ…

സംവിധായകൻ അശോകൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നെത്തിയ ഇയാൾ ഇവിടെ ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.…

എന്‍സിഇആര്‍ടി ഒഴിവാക്കിയ ഭാഗങ്ങൾ പഠിപ്പിക്കണോ? തീരുമാനമെടുക്കാതെ വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: എന്‍സിഇആര്‍ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ പഠിപ്പിക്കണോ വേണ്ടയോയെന്നതില്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുക്കാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയില്‍. നാലുമാസംമുമ്പ് പാഠഭാഗങ്ങളില്‍ ശുപാര്‍ശ തയ്യാറാക്കി എസ്.സി.ഇ.ആര്‍.ടി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇനിയും നടപടിയായിട്ടില്ല. മുഗൾ ഭരണത്തെയും ഗുജറാത്ത് കലാപത്തെയും ചരിത്രപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ…

സൂര്യകുമാര്‍ യാദവ് എട്ടാം മഹാത്ഭുതമെന്ന് ആരാധകര്‍

ഹൈദരാബാദ്: ഇത് വെറുമൊരു പ്രതിഭയല്ല, ഒരു പ്രതിഭാസമാണ്! ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്ററാണ് താനെന്ന് തെളിയിച്ച് സൂര്യകുമാർ യാദവ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20യിൽ ബാറ്റിങ് വിരുന്ന് ഒരുക്കി. വൈവിധ്യമാർന്ന ഷോട്ടുകൾ കൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. മൂന്നാമനായി ഇറങ്ങിയ വിരാട് കോലിക്കൊപ്പം…

നിയമസഭാ കക്ഷി യോഗം റദ്ദാക്കി, ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാൻഡ് തിരിച്ചുവിളിച്ചു. അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെസി വേണുഗോപാൽ അശോക് ഗെഹ്ലോട്ടുമായി സംസാരിച്ചു. കാര്യങ്ങൾ തന്‍റെ നിയന്ത്രണത്തിലല്ലെന്ന് ഗെഹ്ലോട്ട് കെസി വേണുഗോപാലിനോട്…

അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കില്ലെന്ന് മുകുൾ റോഹത്ഗി

ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം നിരസിച്ച് മുകുൾ റോഹത്ഗി. ഒക്ടോബർ ഒന്നിന് സ്ഥാനം ഏറ്റെടുക്കാനിരിക്കെയാണ് അപ്രതീക്ഷിത പിന്മാറ്റം. ഈ പദവി വീണ്ടും ഏറ്റെടുക്കുന്നതിനെക്കുറിച്ച് പുനർവിചിന്തനം നടത്തിയെന്നും റോഹത്ഗി പറഞ്ഞു. നിലവിലെ എജി കെ കെ വേണുഗോപാൽ…

ധനുഷിന്റെ ‘നാനേ വരുവേൻ’; ബുക്കിംഗ് തുടങ്ങി

‘നാനേ വരുവേൻ’ ഒരു മികച്ച ചിത്രമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ധനുഷിന്‍റെ ആരാധകർ. ‘തിരുച്ചിദ്രമ്പലം’ എന്ന തകര്‍പ്പൻ ഹിറ്റിന് ശേഷുള്ള ചിത്രം എന്നതും പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ് അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സെപ്റ്റംബർ 29ന്…