Month: September 2022

സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. അതേസമയം, ഡി.പി.ആറിന് കേന്ദ്രത്തിന്‍റെ അനുമതിയില്ലാത്തപ്പോൾ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചത്? പദ്ധതി ഇപ്പോൾ എവിടെ…

എസ്‌എഫ്ഐ രക്തസാക്ഷി ധീരജിന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി സിപിഎം

തൊടുപുഴ: കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ സഹോദരൻ അദ്വൈതിന് 10 ലക്ഷം രൂപ…

റഷ്യന്‍ സ്കൂളിൽ വെടിവെപ്പ് ; 13 പേർ കൊല്ലപ്പെട്ടു

മോസ്‍കോ: റഷ്യയിലെ സ്കൂളിൽ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴുപേർ കുട്ടികളും രണ്ടുപേർ അധ്യാപകരുമാണ്. നാസി ചിഹ്നമുള്ള ടീ ഷർട്ട് ധരിച്ചയാളാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അക്രമി ആത്മഹത്യ ചെയ്തെന്ന് പൊലീസ്…

അടുത്ത വര്‍ഷം ലേവര്‍ കപ്പിനെത്തും: പക്ഷേ മറ്റൊരു റോളിലെന്ന് ഫെഡറര്‍

ലണ്ടന്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ലേവർ കപ്പിന്‍റെ ഭാഗമാകുമെന്ന് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ഈയിടെ സമാപിച്ച ലേവർ കപ്പിന്‍റെ സമാപനച്ചടങ്ങിലാണ് ഫെഡറർ ഇക്കാര്യം അറിയിച്ചത്. “ലേവർ കപ്പിൽ മികച്ച തിരിച്ചുവരവ് നടത്തിയ ലോക ടീമിന് അഭിനന്ദനങ്ങൾ. ഞാൻ ഇപ്പോൾ വൈകാരികമായാണ്…

കെ റെയില്‍ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതിയെ കുറിച്ച് സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത പഠനത്തിനായി പണം ചെലവഴിച്ചത് എന്തിനാണെന്നും ഹൈക്കോടതി…

കലൂരിലെ കൊലപാതകം; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ

കൊച്ചി: ഇന്നലെ കലൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റ് രേഖപെടുത്തി. മുഖ്യപ്രതികളിലൊരാളായ അഭിഷേക് ജോണാണ് അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ്. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. അഭിഷേകിന്‍റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ്…

തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിച്ച ശേഷം മാത്രം ഇനി വിസയെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശികൾക്ക് വിസ നൽകുന്നതിന് മുമ്പ് തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കണമെന്ന് കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പറഞ്ഞു. അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന്…

വി.സി സെര്‍ച്ച് കമ്മിറ്റിയിലേക്ക് കേരള സര്‍വകലാശാല പേര് നിര്‍ദേശിച്ചില്ല

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി കേരള സർവ്വകലാശാല വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് നിർദ്ദേശിക്കില്ല. അംഗങ്ങളുടെ പേരുകൾ സമിതിക്ക് ശുപാർശ ചെയ്യുന്ന ഗവർണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് സർവകലാശാലയുടെ നിലപാട്. ഇത് സംബന്ധിച്ച് സർവകലാശാലയ്ക്ക്…

മാംസം കഴിക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ സെക്‌സ് നിഷേധിക്കണമെന്ന നിര്‍ദേശവുമായി പെറ്റ

ആഗോള മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് (പെറ്റ) മാംസാഹാരത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി. മാംസം കഴിക്കുന്ന പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടരുതെന്നും അവർക്ക് സെക്‌സ് നിഷേധിക്കണമെന്നും സംഘടന സ്ത്രീകളോട് ആഹ്വാനം ചെയ്തു. പെറ്റയുടെ ജർമ്മൻ പ്രതിനിധി…

നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 509, 354(എ), 294 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന്…