Month: September 2022

ബുക്കിംഗില്‍ സൂപ്പര്‍സ്റ്റാര്‍; പുത്തന്‍ സ്കോര്‍പിയോ വൻ ഹിറ്റ്

മഹീന്ദ്ര സ്കോർപിയോ എൻഎസ്യുവിയുടെ ഡെലിവറി രാജ്യത്തുടനീളം മഹീന്ദ്ര ആരംഭിച്ചു. 2022 ജൂണിലാണ് മഹീന്ദ്ര സ്കോർപിയോ എൻ വില പ്രഖ്യാപിച്ചത്. അടുത്ത 10 ദിവസത്തിനുള്ളിൽ 7,000 യൂണിറ്റുകളും 2022 നവംബർ അവസാനത്തോടെ 25,000 യൂണിറ്റുകളും എത്തിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. പുതിയ സ്കോർപിയോ എൻ…

റഷ്യയിൽ വവ്വാലുകളില്‍ കൊറോണ വകഭേദമായ കോസ്റ്റാ വൈറസ്; വാക്സിന്‍ ഫലപ്രദമല്ല

മോസ്കോ: റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളിൽ സ്ഥിരീകരിച്ച ഒരു പ്രത്യേക തരം കൊറോണ വൈറസിന് മനുഷ്യരിലേക്ക് പടരാനും കോവിഡ് വാക്സിനുകളും കോവിഡ്-19 വൈറസുകളും ഉൽപ്പാദിപ്പിക്കുന്ന രോഗപ്രതിരോധ ശേഷിയെ മറികടക്കാനും കഴിയുമെന്ന് പഠനങ്ങൾ. 2020 കളുടെ അവസാനത്തിൽ റഷ്യയിലെ വവ്വാലുകളിൽ കോസ്റ്റ 1,…

24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ: സാങ്കേതിക തകരാർ മൂലം ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂർ-ഡൽഹി വിമാനം ഇതുവരെ പറന്നുയർന്നിട്ടില്ല. വിമാനം ശരിയാക്കുമെന്നും ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടുമെന്നും എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിമാനം കൃത്യസമയത്ത് പുറപ്പെടാത്തതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. എയർ…

‘വിക്രം വേദ’ ഹിന്ദി പതിപ്പിന് യുഎ സര്‍ട്ടിഫിക്കറ്റ്

പുതിയ ആഖ്യാനത്തിലൂടെ തമിഴിൽ ഹിറ്റായ ‘വിക്രം വേദ’ ഹിന്ദിയിലേക്ക് വരുന്നു. പുഷ്കറും ഗായത്രിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. അവർ തന്നെയാണ് തമിഴ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നതും. ഹൃത്വിക് റോഷൻ നായകനായ ഹിന്ദിയിലേക്ക് എത്തുന്ന ചിത്രത്തിന്റെ സെൻസര്‍ കഴിഞ്ഞിരിക്കുകയാണ്. വിക്രം വേദയ്ക്ക്…

വിദേശ വ്യാപാര നയം; മാറ്റം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍

നിലവിലെ വിദേശ വ്യാപാര നയത്തിന്‍റെ (എഫ്ടിഎ) സാധുത നീട്ടി സർക്കാർ. കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. നിലവിലെ നയം 2023 മാർച്ച് 31 വരെ തുടരും. ഒക്ടോബറിൽ പുതിയ നയം പ്രഖ്യാപിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.…

‘പെരിന്തൽമണ്ണയിൽ ബെസ്റ്റ് പൊറോട്ടയല്ല കുഴിമന്തിയാണ്’: ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

പെരിന്തല്‍മണ്ണ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ കറുത്ത ബാനർ സ്ഥാപിച്ചു. പൊറോട്ടയല്ല കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനർ. ഇതേ കെട്ടിടത്തിൽ ജോഡോ…

പേപ്പട്ടികളെയും തെരുവ് നായകളെയും കൊല്ലാന്‍ അനുവദിക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: പേപ്പട്ടികളെയും അക്രമാസക്തരായ തെരുവുനായ്ക്കളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചു. നിലവിൽ തെരുവുനായ്ക്കൾ മൂലമുണ്ടാകുന്ന അടിയന്തര പ്രതിസന്ധി പരിഹരിക്കാൻ എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി നടപ്പാക്കാൻ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ…

8 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 176 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 176 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. അസം, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കഴിഞ്ഞ റെയ്ഡിനെ തുടർന്നുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടും…

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും

കൊച്ചി: സിനിമാ പ്രമോഷൻ സമയത്ത് ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്.…

ഹയർസെക്കണ്ടറി വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ റോഡ് നിയമങ്ങൾ ഉൾപ്പെടുത്തും

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് റോഡ് നിയമങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി സെപ്റ്റംബർ 28…