Month: September 2022

സമരം നേരിടാന്‍ ബദൽ മാർഗവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല സമരത്തിന് കെഎസ്ആർടിസിയിലെ അംഗീകൃത സംഘടനകളിൽ ഒന്നായ ടിഡിഎഫ് നോട്ടിസ് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ബദൽ മാർ​ഗവുമായി കെഎസ്ആർടിസി. സർവ്വീസുകളെ ബാധിക്കാതിരിക്കാനായി കെഎസ്ആർടിസി പുറത്തു നിന്നുള്ള ഡ്രൈവർമാരുടേയും കണ്ടക്ടർമാരുടേയും ലിസ്റ്റ് തയ്യാറാക്കുന്നു. ഇതിനായി നിലവിൽ കാലാവധി കഴിഞ്ഞ…

സിപിഐ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി ഡി രാജ 

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനിടയിൽ പ്രായപരിധി തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പാർട്ടി അംഗങ്ങൾക്കുള്ള പ്രായപരിധി ഒരു മാർഗനിർദേശം മാത്രമാണെന്ന് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ഡി രാജ വിശദീകരിച്ചു. പ്രായപരിധി മാനദണ്ഡം എന്ന നിർദ്ദേശം…

ആ‌ർഎസ്എസ് റൂട്ട് മാർച്ച് അനുമതി നിഷേധിച്ച സർക്കാർ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഗാന്ധിജയന്തി ദിനത്തിൽ ആർഎസ്എസിന്‍റെ റൂട്ട് മാർച്ച് തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ ആർഎസ്എസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ നിലപാട് കോടതി ശരിവച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് സാമുദായിക…

മുംബൈ-ഗാന്ധിനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

അഹമ്മദാബാദ്: ഗാന്ധിനഗർ -മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിൽ സെമി ഹൈസ്പീഡ് ട്രെയിനിന് പ്രധാനമന്ത്രി പച്ചക്കൊടി കാണിച്ചു. ഇതേ ട്രെയിനിൽ പ്രധാനമന്ത്രി യാത്ര നടത്തുകയും ചെയ്തു. രാജ്യത്തെ മൂന്നാമത്തെ…

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; മത്സരത്തിന് മൂന്ന് സ്ഥാനാര്‍ത്ഥികൾ

ന്യൂ ഡൽഹി: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിച്ചതോടെ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ ചിത്രം വ്യക്തമായി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി, ജാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് നേതാവ് കെ എൻ ത്രിപാഠി എന്നിവരാണ് അധ്യക്ഷ…

പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഒക്ടോബർ 20 വരെ ഹൈക്കോടതി നീട്ടി. നിയമനത്തിന് ഗവേഷണ കാലയളവ് അധ്യാപന അനുഭവമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി യുജിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം…

മോട്ടോ ജിപിയ്ക്ക് വേദിയാകാനൊരുങ്ങി ഇന്ത്യ; ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യ മോട്ടോ ജിപി ബൈക്ക് റേസിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. 2023 ൽ ഇന്ത്യ മോട്ടോ ജിപിക്ക് ആതിഥേയത്വം വഹിക്കും. ഉത്തർ പ്രദേശിലെ ബുദ്ധ് ഇന്‍റർനാഷണൽ സർക്യൂട്ടിലാണ് മത്സരം നടക്കുക. ഫോർമുല വൺ റേസ് നടത്തി ഇതിനകം തന്നെ…

കൺസെഷന്റെ പേരിൽ മർദനം; കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദ്ദിച്ച കേസിലെ പ്രതികളായ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52),…

11 പിഎഫ്ഐ നേതാക്കളും റിമാൻഡിൽ; വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ

കൊച്ചി: എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് നേതാക്കളെയും അടുത്ത മാസം 20 വരെ എൻഐഎ കോടതി റിമാൻഡ് ചെയ്തു. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകും. പ്രതികളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ…

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ചെയ്യുന്നതിനുള്ള വിലക്ക് നീട്ടി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് നീട്ടി. ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഡിസംബർ 31 വരെ തുടരും. സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് തീരുമാനമെന്ന് ധനവകുപ്പ് അറിയിച്ചു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക…