Month: September 2022

കെടിഎം ആർസി 390, ആർസി 200 മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു

കെടിഎം ഇന്ത്യ തങ്ങളുടെ ആർസി 390, ആർസി 200 മോഡലുകളുടെ പുതിയ ജിപി പതിപ്പുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. കെടിഎമ്മിന്‍റെ മോട്ടോജിപി റേസ് ബൈക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പെയിന്‍റ് സ്കീം. ആർ സി 200 ജിപി എഡിഷന് 2.14 ലക്ഷം…

തമിഴ്നാട്ടില്‍ ബിജെപി-ഹിന്ദുമുന്നണി പ്രവര്‍ത്തകർ നടത്തുന്ന സമരത്തില്‍ വ്യാപക അക്രമം

ചെന്നൈ: സനാതന ധർമ്മത്തിനെതിരെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ രാജ നടത്തിയ പരാമർശത്തിനെതിരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബിജെപിയുടേയും ഹിന്ദു മുന്നണിയുടേയും പ്രതിഷേധം തുടരുന്നു. പുതുച്ചേരിയിൽ ഹിന്ദുമുന്നണി ആഹ്വാനം ചെയ്ത ഹർത്താലിൽ വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. സനാതന…

അക്ഷര പിശക്; അധ്യാപകന്റെ മർദ്ദനത്തിൽ ദളിത് വിദ്യാര്‍ത്ഥി മരിച്ചു

ലഖ്‌നൗ: അക്ഷര തെറ്റിന്‍റെ പേരിൽ ദളിത് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ഔരിയ്യയിലാണ് സംഭവം. പ്രതിയെ കണ്ടെത്താനായിട്ടില്ല. നിഖിൽ ദോഹ്‌റെ എന്ന വിദ്യാർഥിയാണ് മരിച്ചത്. സെപ്റ്റംബർ ആദ്യവാരമാണ് സംഭവം നടന്നത്. ക്ലാസ് പരീക്ഷ നടത്തുന്നതിനിടെ ‘സോഷ്യൽ’ എന്ന വാക്ക്…

പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് 

പാലക്കാട് /വയനാട്: പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് ജില്ലകളിലെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ്. വയനാട്, പാലക്കാട് ജില്ലകളിലെ പ്രവർത്തകരുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ്. വയനാട് ജില്ലാ കമ്മിറ്റി ഓഫീസായ മാനന്തവാടി എരുമതെരുവിലാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടക്കുന്നത്. ഹർത്താൽ ദിനത്തിലെ…

കേരളത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന ആര്‍എസ്എസിനെയാണ് നദ്ദ ഉപദേശിക്കേണ്ടതെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: കേരളം ഭീകരവാദത്തിന്‍റെ ഹോട്ട്സ്പോട്ടാണെന്ന ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ബി.ജെ.പി അധ്യക്ഷൻ ആർ.എസ്.എസിനെ ഉപദേശിക്കുന്നതാണ് നല്ലതെന്നും യെച്ചൂരി പറഞ്ഞു. സാമുദായിക സൗഹാർദ്ദത്തിനും സമാധാനത്തിനുമുള്ള മാതൃകാപരമായ പ്രതിബദ്ധതയ്ക്ക്…

എ.എ.പി – ഗവര്‍ണര്‍ പോര്; പോസ്റ്റുകൾ നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി സർക്കാരും ഗവർണറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഡൽഹി ഹൈക്കോടതി ആം ആദ്മി പാർട്ടിക്ക് നോട്ടീസ് അയച്ചു. ഗവർണറെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കും നേതാക്കൾക്കുമെതിരെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ശവസംസ്കാരച്ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച ടോക്കിയോയിൽ നടന്ന ചടങ്ങിലാണ് നിരവധി ലോകനേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേർന്നത്. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി.…

കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി എ കെ ആന്‍റണി

ന്യൂ ഡൽഹി: എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും പല ആവശ്യങ്ങൾക്കായായിരുന്നു ഡൽഹി യാത്രയെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അധ്യക്ഷ തിരഞ്ഞെടുപ്പുമായി…

ഇറാൻ പ്രക്ഷോഭം; 20കാരി വെടിയേറ്റ് മരിച്ചു

ഇറാൻ: ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ 20 കാരിയായ യുവതി വെടിയേറ്റ് മരിച്ചു. വിദ്യാർത്ഥിനിയായ ഹാദിസ് നജാഫിയാണ് മരിച്ചത്. ആറോളം വെടിയുണ്ടകൾ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്ന് നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ…

രണ്ടംഗ സെർച്ച് കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കേരള സർവകലാശാല വി.സി

തിരുവനന്തപുരം: ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വി.സി നിയമന വിവാദത്തിൽ രണ്ടംഗ സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയത് നിയമവിരുദ്ധമാണെന്ന് ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വി.സി പറഞ്ഞു. സെനറ്റ് യോഗം വിളിക്കുന്നതിൽ വി.സി തീരുമാനമെടുത്തില്ല. ഗവർണർ…