Month: September 2022

അരമിനിറ്റ് കൊണ്ട് ഓടി തീർത്തത് 100 മീറ്റർ; ലോക റെക്കോർഡ് തകർത്ത് ഒരു റോബോട്ട്

അര മിനിറ്റ് കൊണ്ട് 100 മീറ്റർ ഓടി ഗിന്നസ് റെക്കോർഡ് തകർത്ത് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വികസിപ്പിച്ചെടുത്ത റോബോട്ട്. ഒ.എസ്.യു സ്പൈനോഫ് കമ്പനിയായ എജിലിറ്റി റോബോട്ടിക്സ് സ്കൂളിൽ നിർമ്മിച്ച റോബോട്ട് ഏറ്റവും വേഗതയേറിയ 100 മീറ്ററിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തതായി…

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നു; പുതിയ നടപടിക്രമവുമായി വിദേശകാര്യ മന്ത്രാലയം

ജിദ്ദ: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ നടപടിക്രമങ്ങളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകൾ (പിസിസി) ലഭിക്കുവാൻ എല്ലാ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ്, പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പിസിസി) വേഗത്തില്‍ ലഭിക്കുവാന്‍ ഇത്തരമൊരു സൗകര്യമൊരുക്കുന്നത്…

കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസ്; ഉടൻ കുറ്റപത്രം സമർപ്പിക്കും

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. കുട്ടിയുടെ പിതാവ് പോപ്പുലർ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്ന ആളാണ്. കടുത്ത മതവിദ്വേഷമുള്ള മുദ്രാവാക്യങ്ങളാണ് കുട്ടിയുടെ പിതാവ് റാലിക്കായി തയ്യാറാക്കിയത്. വിവിധ…

 ​കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം; ചർച്ച നാളേയും തുടരും

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയൻ നേതാക്കളുമായി മാനേജ്മെന്‍റ് നടത്തുന്ന ചർച്ച തുടരും. പരിഷ്ക്കരിച്ച ഷെഡ്യൂളുകളുടെ ഒരു മാതൃക നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരം മനസ്സിലാക്കാൻ യൂണിയൻ നേതാക്കൾക്ക് കൈമാറി. ഇത് യൂണിയൻ നേതാക്കൾ വിശദമായി പഠിച്ച ശേഷം അടുത്ത…

സംസ്ഥാനത്ത് നിലവിലുള്ള സ്കൂൾ സമയം തുടരണം; ജിദ്ദ കെഎംസിസി

ജിദ്ദ: ഖാദർ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കരുതെന്നും നിലവിലുള്ള സ്കൂൾ സമയം തന്നെ കേരളത്തിൽ തുടരണമെന്നും ജിദ്ദ കെഎംസിസി. ശറഫിയ്യയിൽ വെച്ച് നടന്ന യോഗം കെ.എ.ഹമീദ് ഹാജി മാറാക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ മൊയ്‌ദീൻ എടയൂർ അധ്യക്ഷത വഹിച്ചു. അൻവർ പൂവല്ലൂർ,…

ദേവസ്വം ബോർഡ് നിയമന തട്ടിപ്പ് ;കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പെന്ന് സൂചന

ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്ഥാപനങ്ങളിൽ നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് മാവേലിക്കര സ്വദേശികൾ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസ് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ തട്ടിപ്പാണെന്ന് സൂചന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നൂറോളം പേരിൽ നിന്നായി…

‘പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകൾ മന്ത്രവാദ വേട്ട’

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രീകരിച്ച് നടത്തുന്ന റെയ്ഡുകൾ മന്ത്രവാദ വേട്ടയാണെന്ന് വിശേഷിപ്പിച്ച് പി.എഫ്.ഐ. റെയ്ഡുകള്‍ നാടകമാണെന്നും തങ്ങള്‍ക്കെതിരെ റെയ്ഡുകള്‍ നടത്തുന്നതിലൂടെ ഭയമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കി.

പരിശോധനാ റിപ്പോർട്ടില്ലാതെ പേവിഷ വാക്സീൻ വാങ്ങിയത് സർക്കാർ അറിഞ്ഞുകൊണ്ട്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. ജൂലൈ 15ന്, വാക്സീൻ എത്തിക്കുന്നതിനു മുമ്പായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം…

മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ വിൽപ്പനയ്ക്കു മുൻപ് റജിസ്റ്റർ ചെയ്യണം; നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വിൽപ്പനയ്ക്ക് മുമ്പ്, എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ റജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കി കേന്ദ്രം. അടുത്ത വർഷം ജനുവരി 1 മുതൽ ഇത് നടപ്പാക്കും. സെപ്റ്റംബർ 26നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.…

ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ യുവ നടിമാർക്കുനേരെ ലൈം​ഗികാതിക്രമം

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. ഫിലിം പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. കയറിപ്പിടിച്ച ഒരാളെ നടിമാരിലൊരാൾ അടിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവെച്ചത്. നടിമാരിൽ ഒരാൾ ഇന്ന് പോലീസിൽ…