Month: September 2022

ജിയോഫോൺ 5 ജി ഉടൻ എത്തും; വില 8000 രൂപ മുതൽ

ജിയോഫോൺ 5ജിയുടെ വില ഇന്ത്യയിൽ 8,000 രൂപ മുതൽ 12,000 രൂപ വരെയായിരിക്കുമെന്ന് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഹാൻഡ്സെറ്റ് വ്യത്യസ്ത സ്ക്രീൻ വലുപ്പത്തിലും ഫീച്ചറുകളിലും ഒന്നിലധികം വേരിയന്‍റുകളിൽ ലഭ്യമാകും. ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ മുകളിലും താഴെയുമുള്ള നേർത്ത ബെസലുകളിൽ…

തെരുവ് നായ ആക്രമണങ്ങൾക്കിടെ ഇന്ന് ലോക റാബിസ് ദിനം

ഇന്ന് ലോക റാബിസ് ദിനം. മൃഗങ്ങളുടെ ഉമിനീരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന മാരകവും എന്നാൽ തടയാൻ കഴിയുന്നതുമായ ഒരു വൈറസ് രോഗമാണ് പേവിഷബാധ. തെരുവുനായ്ക്കളിൽ നിന്നോ വാക്സിനെടുക്കാത്ത നായ്ക്കളിൽ നിന്നോ കടിയേറ്റാണ് ഇത് സാധാരണയായി പകരുന്നത്. തലവേദന, ഉയർന്ന പനി, അമിതമായ…

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൽ പ്രതികരിച്ച് എസ് ഡി പി ഐ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ വിമർശിച്ച് എസ്.ഡി.പി.ഐ. നിരോധനം ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശത്തിന്‍റെ ലംഘനമാണെന്നും ബി.ജെ.പി സർക്കാരിന്റെ തെറ്റായ നടപടികളെ എതിർക്കുന്നവർക്കെതിരെ അറസ്റ്റും റെയ്ഡും നടത്തുകയാണെന്നും ആരോപിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും കവർന്നെടുക്കുകയാണെന്നും…

യമുനയിൽ ജലനിരപ്പ് ഉയരുന്നു; തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലേക്ക് എത്തിയ സാഹചര്യത്തിൽ ഡൽഹി സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും ഉയരുമെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ഹരിയാനയിലെ ഹത്നി കുണ്ഡ് ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ കൂടുതൽ വെള്ളം…

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരണവുമായി ബിജെപി

ദില്ലി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പല സംസ്ഥാനങ്ങളിലെയും തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുണ് സിംഗ് പറഞ്ഞു. നടപടി ധീരമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ്…

പച്ചത്തെറി വിളിച്ചാണ് സംസ്കാരം പഠിപ്പിക്കുന്നത്: നിയമപരമായി നേരിടുമെന്ന് അഭിരാമി സുരേഷ്

തനിക്കും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി നടിയും ഗായികയുമായ അഭിരാമി സുരേഷ്. ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിരാമി പറഞ്ഞു. പച്ചത്തെറി വിളിച്ചാണ് പലരും സംസ്കാരം പഠിപ്പിക്കുന്നതെന്നും അഭിരാമി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. തന്‍റെ പോസ്റ്റിന് ലഭിച്ച മോശം കമന്‍റുകളുടെ…

മെഴ്സിഡസ് ബെന്‍സിലിടിച്ച് രണ്ടായി പിളര്‍ന്ന് ട്രാക്ടര്‍; അമ്പരന്ന് വാഹനലോകം

മെഴ്സിഡസ് ബെന്‍സിലിടിച്ച് രണ്ടായി പിളര്‍ന്ന് ട്രാക്ടര്‍. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നാമെങ്കിലും സംഭവം സത്യമാണ്. ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം കഴിഞ്ഞദിവസം നടന്ന ഈ അപകടത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  തിരുപ്പതിക്ക് സമീപം ചന്ദ്രഗിരി ബൈപ്പാസ് റോഡിലാണ് അപകടം നടന്നത്. ദേശീയ…

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വകുപ്പ് മേധാവികളുടേയും കളക്ടർമാരുടേയും യോ​ഗം

തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ചുചേർത്ത സംസ്ഥാനത്തെ സർക്കാർ വകുപ്പ് മേധാവികളുടെയും ജില്ലാ കളക്ടർമാരുടെയും യോഗം ഇന്ന് ചേരും. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് ദ്വിദിന യോഗം നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണവും പേവിഷ പ്രതിരോധ കർമ്മ പദ്ധതിയും പ്രധാന ചർച്ചാവിഷയമാകും. വകുപ്പുകളുടെ…

പിഎഫ്ഐ ഓഫീസുകൾ ഉടൻ മരവിപ്പിക്കും; തുടര്‍ നിര്‍ദ്ദേശത്തിനായി കാത്ത് പൊലീസ്

ഡൽഹി: പോപ്പുലര്‍ ഫ്രണ്ടിന്റെയും എട്ട് അനുബന്ധ സംഘടനകളുടെയും നിരോധനത്തോടെ ഇവയുടെ ഓഫീസുകൾ ഉടനെ സര്‍ക്കാര്‍ അടച്ചുപൂട്ടിയേക്കും. കേന്ദ്രസര്‍ക്കാരിൻ്റെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന സര്‍ക്കാരുകളാവും ഇതിനായുള്ള നടപടികൾ സ്വീകരിക്കുക. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ,ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ,…

ജമ്മു കശ്മീരിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. ഭീകരരിൽ നിന്ന് തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുൽഗാമിൽ നടത്തിയ ഇരട്ട ഓപ്പറേഷനിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്.