Month: September 2022

ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന് ഭർതൃഗൃഹം വിട്ട കോട്ടയം സ്വദേശിനിയായ 26 കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുവാദം നൽകിക്കൊണ്ട്…

‘കേവല നിരോധനം കൊണ്ട് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ സാധ്യമല്ല’: വി.ഡി സതീശൻ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളെ കേവല നിരോധനം കൊണ്ട് മാത്രം നിയന്ത്രിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട ആർ.എസ്.എസിനുമുണ്ട്. കോൺഗ്രസ് ഇതിനോട് സമരസപ്പെടില്ലെന്നും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.…

മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളത്തിലേക്ക്

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി ജ്യോതിക. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ജ്യോതികയുടെ സാന്നിധ്യവും പ്രഖ്യാപിക്കും എന്നാണ് സൂചന. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ ജിയോ ബേബി ഒരുക്കുന്ന പുതിയ ചിത്രം ഒരു ഫാമിലി-ഡ്രാമ…

വെള്ളിയുടെ വില കുറഞ്ഞു; മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. അതേസമയം, വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 61 രൂപയായി. അതേസമയം, സംസ്ഥാനത്ത് ഹാൾമാർക്ക് ചെയ്ത…

പിഎഫ്ഐ നിരോധനത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സർക്കാരിനെ നയിക്കുന്ന സി.പി.എം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള…

പിഎഫ്ഐ നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്. സംഘടനയെ വിലക്കിയതിനെ ലീഗ് നേതാവ് എം കെ മുനീർ സ്വാഗതം ചെയ്തു. “നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. ഇത്തരം സംഘടനകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നു. വാൾ…

എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി

ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന…

‘മേ ഹും മൂസ’ സെപ്റ്റംബർ 30 ന്; ബുക്കിം​ഗ് ആരംഭിച്ചു

സുരേഷ് ഗോപി വേറിട്ട ലുക്കിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് ‘മേ ഹും മൂസ’. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബാണ്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചതായാണ്…

അൽഷിമേഴ്സ് മരുന്ന് ബുദ്ധിമാന്ദ്യം കുറയ്ക്കുന്നതിൽ വിജയിക്കുന്നുവെന്ന് പഠനം

ഈസായി കമ്പനി ലിമിറ്റഡും ബയോജെൻ ഇൻകോർപ്പറേഷനും ചേർന്ന് നടത്തിയ ഒരു വലിയ പരീക്ഷണത്തിൽ അവരുടെ പരീക്ഷണാത്മക അൽഷിമേഴ്സ് മരുന്ന് രോഗത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളിൽ രോഗികളുടെ വൈജ്ഞാനികവും പ്രവർത്തനപരവുമായ ഇടിവുകൾ മന്ദഗതിയിലാക്കുന്നതായി കണ്ടെത്തി. മസ്തിഷ്കം പാഴാക്കുന്ന രോഗത്തിന്‍റെ പുരോഗതിയെ 27% മന്ദഗതിയിലാക്കുന്ന മരുന്നായ…

നടൻ മഹേഷ് ബാബുവിന്റെ അമ്മ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാ​ദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. രാവിലെ 9 മണി…