Month: September 2022

വിവിധ രാജ്യങ്ങളിൽ അനധികൃത പോലീസ് സ്റ്റേഷനുകള്‍ തുറന്ന് ചൈന

ബെയ്ജിങ്: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചൈന അനധികൃത പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോര്‍ട്ട്. കാനഡ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയിലെ അനൗദ്യോഗിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ചൈനയുടെ ഏറ്റവും പുതിയ നീക്കം മനുഷ്യാവകാശ പ്രവര്‍ത്തകരിൽ അടക്കം ആശങ്ക ഉയർത്തിയതായും റിപ്പോർട്ടിൽ…

പിഎഫ്ഐ നിരോധനം; തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തെ തുടർന്ന് തുടർനടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. നിരോധിത സംഘടനകളുടെ ഓഫീസുകൾ പൂട്ടി സീൽ ചെയ്യണം. സ്വത്തുക്കൾ കണ്ടുകെട്ടണം. പേര് മാറ്റിയോ മറ്റേതെങ്കിലും രീതിയിലോ പ്രവർത്തനം തുടരുന്നുണ്ടോ എന്നും നിരീക്ഷിക്കണം. നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ…

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍

കൊല്ലം: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് കൊല്ലം പൊലീസ് ക്ലബിലേക്കും…

രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തെത്തി ലയണല്‍ മെസ്സി

ന്യൂയോര്‍ക്ക്: രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി ലയണല്‍ മെസ്സി. ബുധനാഴ്ച ജമൈക്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയതോടെയാണ് അര്‍ജന്റീനയ്ക്കായി 164 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മെസ്സിയുടെ ഗോള്‍നേട്ടം 90 ആയത്. നിലവില്‍ കളിക്കുന്ന…

ടാറ്റ ടിയാഗോ ഇവി രാജ്യത്ത് അവതരിപ്പിച്ചു

ടാറ്റ ടിയാഗോ ഇവി (ഇലക്ട്രിക് വെഹിക്കിൾ) ഔദ്യോഗികമായി ബുധനാഴ്ച രാജ്യത്ത് അവതരിപ്പിച്ചു. 8.49 ലക്ഷം രൂപയാണ് പ്രാരംഭ വില(എക്സ്-ഷോറൂം). നെക്സോൺ ഇവി, നെക്സോൺ ഇവി മാക്സ്, ടിഗോർ ഇവി എന്നിവയ്ക്ക് ശേഷം ടാറ്റ മോട്ടോഴ്സിന്‍റെ ക്യാമ്പിൽ നിന്നുള്ള നാലാമത്തെ ഇവി മോഡലാണിത്.…

രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ

തിരുവനന്തപുരം: രവി ശാസ്ത്രിയും കെ.എല്‍ രാഹുലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തി. രവി ശാസ്ത്രി രാവിലെ 6.30-നും കെ.എല്‍.രാഹുല്‍ 8.30-നുമാണ് ദര്‍ശനത്തിനെത്തിയത്. വടക്കേനട വഴിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. മതിലകത്ത് ഒരു മണിക്കൂറോളം ചെലവഴിച്ച അവർ തിരുവമ്പാടിയിലും ദര്‍ശനം നടത്തി. പെരിയനമ്പിയില്‍ നിന്ന് പ്രസാദം…

അട്ടപ്പാടി മധു കേസ് ; സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കാൻ അനുമതി

പാലക്കാട്: അട്ടപ്പാടി മധു കേസിലെ സാക്ഷി വിസ്താരം വീഡിയോയിൽ ചിത്രീകരിക്കും. മധുവിന്‍റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ വിചാരണ നടത്തുന്ന മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ വിചാരണക്കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്. മധുവിന്‍റെ അമ്മ മല്ലി, സഹോദരി, സഹോദരീ ഭർത്താവ്…

റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കാൻ 5 സൈറ്റുകൾ നിക്ഷേപത്തിന് നൽകാൻ ഒമാൻ

മസ്കറ്റ് : പൗരൻമാർക്ക് കൂടുതൽ വീടുകൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ഭവന, നഗരാസൂത്രണ മന്ത്രാലയം അഞ്ച് ഗവർണറേറ്റുകളിൽ സ്വകാര്യ നിക്ഷേപത്തിനായി അഞ്ച് സൈറ്റുകൾ നൽകും. മസ്കറ്റിൽ നടന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളെക്കുറിച്ചുള്ള ശിൽപശാലയിലാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച വിവരങ്ങൾ…

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പരിഹാരമല്ല; രാഷ്ട്രീയമായി ഒറ്റപ്പെടുത്തണമെന്ന് യെച്ചൂരി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം ആ സംഘടന ഉയർത്തുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള മാർഗമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. “ഇത്തരം സംഘടനകളെ നിരോധിച്ചാൽ അവ മറ്റൊരു പേരിൽ വരും. രാഷ്ട്രീയമായാണ് ഇത്തരം സംഘടനകളെ നേരിടേണ്ടത്. ഇതോടൊപ്പം ഭരണതലത്തിലും ക്രിമിനലുകൾക്കെതിരെ നടപടിയുണ്ടായാൽ…

പൊടി പൊടിച്ച് ഓഫർ വിൽപ്പന; നാല് ദിവസം കൊണ്ട് നേടിയത് 24,500 കോടിയുടെ ലാഭം

രാജ്യത്തെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഓഫർ വിൽപ്പനയുടെ ആദ്യ ആഴ്ചയിൽ 41,000 കോടി രൂപ (5.900 ഡോളർ) നേടി. മുൻ വർഷത്തേക്കാൾ 28 ശതമാനം വർദ്ധനവാണ് രേഖപെടുത്തിയത്. ആദ്യ നാല് ദിവസം കൊണ്ട് മാത്രം 24,500 കോടി രൂപയുടെ വിൽപ്പനയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ…