Month: September 2022

പോപ്പുലർ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി. സർക്കാരിന്റെ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇത് ഭരണകൂടം തന്നെ…

ഗുജറാത്ത് കലാപക്കേസ്; ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്ന നവംബർ 15 വരെയാണ് ജാമ്യം…

‘പൊന്നിയിന്‍ സെല്‍വനും’ ‘ചുപ്പി’നും കാനഡയില്‍ ഭീഷണി

കാനഡ: കാനഡയില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ ഉടമകള്‍ക്കെതിരെ ഭീഷണി. മണിരത്നത്തിന്‍റെ എപിക്ക് പിരീഡ് ആക്ഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍, ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് ചിത്രം ചുപ്പ് എന്നിവ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകൾ അക്രമിക്കപ്പെടുമെന്ന് അജ്ഞാത സംഘങ്ങളുടെ ഭീഷണി. സെപ്റ്റംബർ 30ന് ഒരു…

ഞായറാഴ്ച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിനെതിരെ സീറോ മലബര്‍ സഭ

കൊച്ചി: ഞായറാഴ്ച ലഹരി വിരുദ്ധ കാമ്പയിൻ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനത്തെ എതിർത്ത് സീറോ മലബാർ സഭ. കുട്ടികൾക്ക് വിശ്വാസപരിശീലനം നൽകുന്നതിനുള്ള ദിവസമാണ് ഞായറാഴ്ചയെന്ന് സഭ പറയുന്നു. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളുകളിൽ നടത്താനിരുന്ന ലഹരി വിരുദ്ധ കാമ്പയിൻ വിദ്യാർത്ഥികൾ,…

ലൈംഗികാതിക്രമം നേരിട്ട നടിമാർക്ക് പിന്തുണയുമായി അൻസിബ

കോഴിക്കോട്ട് സിനിമാ പ്രമോഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം ഞെട്ടിക്കുന്നതാണ്. തിരക്കിനിടയിൽ അതിക്രമം കാണിച്ച യുവാവിന്റെ മുഖത്ത് നടിമാരിൽ ഒരാൾ അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാണ്. ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി അൻസിബ ഹസൻ. നിശ്ശബ്ദരായി…

കോഴിക്കോട് മേയർ ബീനാ ഫിലിപ്പിന്റെ മാതാവ് വിടവാങ്ങി

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പിന്‍റെ അമ്മ സാറാമ്മ ഫിലിപ്പ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് തൃശൂർ വെള്ളിക്കുളങ്ങര സെന്‍റ് മേരീസ് സുറിയാനി യാക്കോബായ പള്ളിയിൽ നടക്കും. പരേതനായ മാന്താനത്ത് ഫിലിപ്പാണ് ഭർത്താവ്.

പൊന്നിയിന്‍ സെല്‍വനില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമായി വിക്രം

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്‍റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രകാശ് രാജ്, ശരത്കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 500…

ഇയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന് ക്യൂബ

ക്യൂബ: കഴിഞ്ഞ ദിവസം രാജ്യത്ത് ആഞ്ഞടിച്ച ഇയൻ ചുഴലിക്കാറ്റിൽ ക്യൂബയുടെ പടിഞ്ഞാറൻ മേഖല പൂർണ്ണമായും ഒറ്റപ്പെട്ടു. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ കടപുഴകി വീണതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം വിച്ഛേദിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാന വൈദ്യുതി നിലയങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും…

സോണിയാ ഗാന്ധി ആവശ്യപ്പെട്ടാൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഖാര്‍ഗെ

ന്യൂ ഡൽഹി: സോണിയാ ഗാന്ധി ആവശ്യപ്പെട്ടാൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർട്ടി എന്ത് തീരുമാനമെടുത്താലും താൻ അത് സ്വീകരിക്കുമെന്നും ഖാർഗെ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും നെഹ്റു-ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനുമാണ് ഖാർഗെ. എൻസിപി അധ്യക്ഷൻ…

പിഎഫ്ഐ നിരോധനത്തെ പിന്തുണക്കുന്നില്ലെന്ന് കാസിം ഇരിക്കൂർ 

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച് ഐഎൻഎൽ. നിരോധനത്തിലൂടെ ഒരു പ്രത്യയശാസ്ത്രത്തെയും ഉൻമൂലനം ചെയ്യാൻ കഴിയില്ലെന്നും ആർഎസ്എസ് തന്നെ ഇതിന് ഉദാഹരണമാണെന്നും ഐഎൻഎൽ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏതെങ്കിലും പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാനുള്ള ഒരു മാർഗമല്ല നിരോധനം. പകരം…