Month: September 2022

പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാൾ: ഗാംഗുലി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാളെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘നോ ടു ഡ്രഗ്സ്’ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്‍…

‘സോളമന്‍റെ തേനീച്ചകള്‍’ ഇനി മനോരമ മാക്സില്‍; ഒക്റ്റോബര്‍ 1 മുതല്‍

ജോജു ജോർജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സോളമന്‍റെ തേനീച്ചകള്‍’. ഒക്ടോബർ ഒന്നിന് മനോരമ മാക്സിൽ ചിത്രം പുറത്തിറങ്ങും. നേരത്തെ, ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ശരാശരി പ്രകടനം നടത്തുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായികാ…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകും

കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഒക്ടോബർ 15 മുതൽ സർക്കാർ പണം തിരികെ നൽകും. ഹൈക്കോടതിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പണം തിരികെ നൽകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേരള ബാങ്കിൽ നിന്നടക്കം വായ്പയെടുത്ത്…

പിഎഫ്ഐ ഹര്‍ത്താല്‍ അക്രമം; ഇതുവരെ അറസ്റ്റിലായവർ 2042

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് 233 പേരെ കൂടി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ…

ഐആർസിടിസി അഴിമതി; തേജസ്വി യാദവ് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി

പട്ന: ഐ.ആർ.സി.ടി.സി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് ഒക്ടോബർ 18ന് ഹാജരാകാൻ ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. കേസിൽ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് തേജസ്വിയുടെ അഭിഭാഷകൻ നൽകിയ അപേക്ഷ…

ലോകകപ്പിന് മുമ്പ് ബുമ്രക്ക് വീണ്ടും പരിക്ക്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യിൽ നിർണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്, ജസ്പ്രീത് ബുംറ പരിക്ക് കാരണം കളിക്കില്ലെന്ന് വ്യക്തമാക്കിയത്. പരിശീലനത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറയ്ക്ക് ഇന്നത്തെ മത്സരത്തിനായി വിശ്രമം അനുവദിച്ചതായി ബിസിസിഐ ട്വീറ്റ് ചെയ്തു.…

ജോർജിയ മെലോണിക്ക് ആദ്യ സന്ദേശമയച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: ഇറ്റലിയുടെ നിയുക്ത പ്രധാനമന്ത്രി ജോർജിയ മെലോണിക്കിന് ആദ്യ സന്ദേശം അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായ ജോർജിയയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ചും മോദി സംസാരിച്ചു. ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിൽ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്…

പുതിയ സംയുക്ത സേനാ മേധാവിയായി അനിൽ ചൗഹാൻ

ന്യൂഡൽഹി: ലഫ്. ജനറൽ (റിട്ട.) അനിൽ ചൗഹാൻ പുതിയ സംയുക്ത സേനാ മേധാവി. കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്‍റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയിരുന്ന അനിൽ ചൗഹാൻ കഴിഞ്ഞ വർഷം സൈന്യത്തിൽ നിന്ന് വിരമിച്ചിരുന്നു. കരസേനയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡിജിഎംഒയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.…

കൊച്ചിയിലെ കൊലപാതകങ്ങളെല്ലാം യാദൃശ്ചികമെന്ന് പൊലീസ്

കൊച്ചി: കൊച്ചിയിലെ കൊലപാതക പരമ്പരകളില്‍ ന്യായീകരണവുമായി കൊച്ചി സിറ്റി പൊലീസ്. പൊലീസിന്‍റെ അനാസ്ഥ മൂലമല്ല ഒന്നും സംഭവിച്ചതെന്നാണ് സിറ്റി പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാന ഭാഗങ്ങൾ ഇങ്ങനെ: കൊച്ചി സിറ്റി പോലീസ് പരിധിയിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ നടന്ന ഏഴ്…

മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു: രാജ്ദീപ് സര്‍ദേശായി

സോഷ്യൽ മീഡിയയെ മറയാക്കി മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമൂഹമാധ്യമങ്ങളിലെ അജണ്ടകളിലൂടെ മുഖ്യധാരാ മാധ്യമങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ പത്രപ്രവർത്തനം ഇന്ന് ധാർമ്മിക പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം…