Month: September 2022

നികുതിവെട്ടിപ്പ് കേസ്; എ.ആര്‍. റഹ്മാനെതിരെ തെളിവുണ്ടെന്ന് ജിഎസ്ടി കമ്മീഷണര്‍

ചെന്നൈ: സേവന നികുതിവെട്ടിപ്പു കേസിൽ സംഗീത സംവിധായകൻ എ.ആർ.റഹ്മാനെതിരെ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണർ. റഹ്മാനെ അപമാനിക്കാൻ കെട്ടിച്ചമച്ച കേസല്ല ഇതെന്നും ജി.എസ്.ടി. കമ്മീഷണർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പലിശ ഉൾപ്പെടെ 6.79 കോടി രൂപ സേവന നികുതിയായി നൽകണമെന്ന് കാണിച്ച് നോട്ടീസ്…

ആരൊക്കെ അച്ചടക്കം പാലിക്കണമെന്ന് നിശ്ചയിക്കുന്നത് പണവും അധികാരവുമാണോ: ഡബ്ല്യു.സി.സി

ലൈംഗികാത്രിക്രമ കേസുകളില്‍ പ്രതികളായ സംവിധായകൻ ലിജു കൃഷ്ണയ്ക്കും നിർമ്മാതാവും നടനുമായ വിജയ് ബാബുവിനുമെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ഡബ്ല്യുസിസി. അവതാരകയെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ സ്വീകരിച്ച നടപടി ചൂണ്ടിക്കാണിച്ച ഡബ്ല്യുസിസി, അച്ചടക്കം ആര് പാലിക്കണമെന്ന് തീരുമാനിക്കുന്നത് പണവും അധികാരവുമാണോയെന്ന്…

ആർജെഡി ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് ലാലു പ്രസാദ് നാമനിർദേശ പത്രിക സമർപ്പിച്ചു

പട്ന: ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഒക്ടോബർ 9നാണ് ഡൽഹിയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്. ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.…

കോന്നി മെഡിക്കല്‍ കോളജില്‍ അലോട്‌മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: മെഡിക്കൽ കോളേജിൽ ഈ അധ്യയന വർഷത്തെ അലോട്ട്മെന്‍റ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് കോന്നി മന്ത്രി വീണാ ജോർജ് അറിയിച്ചു. എം.ബി.ബി.എസ് പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷന്‍റെ അനുമതി ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കൽ കോളേജ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.…

സമരത്തിൽ പങ്കെടുക്കുന്നവർക്ക് സെപ്റ്റംബറിലെ ശമ്പളം നൽകില്ലെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ട്രേഡ് യൂണിയനായ ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെ ശക്തമായി എതിർക്കുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. കെ.എസ്.ആർ.ടി.സി ഇപ്പോൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിവസം സ്ഥാപനത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ…

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി ആർ വെങ്കിട്ടരമണിയെ നിയമിച്ചു

ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി മുതിർന്ന അഭിഭാഷകൻ ആർ വെങ്കിട്ടരമണിയെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിലെ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ കാലാവധി സെപ്തംബറിൽ അവസാനിക്കും. അടുത്ത അറ്റോർണി ജനറലാകാനുള്ള കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ഈ ആഴ്ച ആദ്യം മുതിർന്ന അഭിഭാഷകൻ മുകുൾ…

‘തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പിന്‍റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 30 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ഓഗസ്റ്റ് 25 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. രൂപകം എന്ന രീതി ഉപയോ​ഗിച്ച് കഥപറച്ചില്‍…

അമേരിക്കയിലെ ഏറ്റവും സമ്പന്നരായ പത്തുപേരിൽ ഇനി സുക്കർബർഗില്ല

മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു. എന്നാൽ ഇപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും ധനികരായ ആളുകളുടെ ആദ്യ 10 പട്ടികയിൽ നിന്ന് പോലും അദ്ദേഹം പുറത്തായി. ഫോബ്സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ്…

ഫിലഡല്‍ഫിയ സ്‌കൂളിൽ വെടിവെപ്പ്; ഒരു മരണം

റോക്‌സ്‌ബൊറോ: ഫിലഡൽഫിയയ്ക്കടുത്തുള്ള റോക്‌സ്‌ബൊറോ ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെടുകയും നാല് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫിലഡൽഫിയ പൊലീസ് അറിയിച്ചു. റോക്‌സ്‌ബൊറോ ഹൈസ്കൂളിലെ ഫുട്ബോൾ കളിക്കാരൻ ആണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കളികഴിഞ്ഞു പുറത്തേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. വൈകുന്നേരം 4.41 ഓടെ, സ്കൂളിന്…

‘ദൃശ്യം 2’ ഹിന്ദി ടീസര്‍ നാളെ പുറത്തിറങ്ങും

ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളചലച്ചിത്രമാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. അതത് ഭാഷകളില്‍ ഇവയെല്ലാം വിജയങ്ങളുമായിരുന്നു. ഏഴ് വർഷങ്ങൾക്ക്…