Month: September 2022

എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യഹർജിയിൽ വിധി ഇന്ന്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ മുൻകാലങ്ങളിൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ജിതിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട്…

അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം; രേഷ്മയ്ക്ക് വീട്ടിലെത്തി കൺസഷൻ പാസ് കൈമാറി കെഎസ്ആർടിസി

തിരുവനന്തപുരം: പ്രേമനന്‍റെ മകൾ രേഷ്മയ്ക്ക് കെ.എസ്.ആർ.ടി.സി കൺസഷൻ പാസ് നൽകി. ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാനെത്തിയ പ്രേമനനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തി പാസ് കൈമാറിയത്.…

പോപ്പുലർ ഫ്രണ്ട് നിരോധനം: സംസ്ഥാനങ്ങളിൽ സുരക്ഷ തുടരുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്‍റെ തുടർനടപടികളും ഇന്ന് സംസ്ഥാനങ്ങളിൽ സ്വീകരിക്കും. സ്വത്തുക്കൾ കണ്ടുകെട്ടലും ഓഫീസുകൾ സീൽ ചെയ്യുന്നതും പലയിടത്തും ആരംഭിച്ചിട്ടുണ്ട്. അതേസമയം നിരോധനത്തിന്…

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; കർശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു. യൂണിയനുകൾ വിചാരിക്കുന്ന കാര്യങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ പ്രസ്ഥാനം അവർക്ക് തന്നെ ഏറ്റെടുത്തു നടത്തിക്കൂടേ എന്നും കോടതി ചോദിച്ചു. മിന്നൽ പണിമുടക്കിനെതിരെ കർശന നടപടി വേണമെന്ന് പറഞ്ഞ…

കേരളത്തിലൂടെയുള്ള ജോഡോ യാത്ര പര്യടനം ഇന്ന് പൂർത്തിയാകും

മലപ്പുറം: കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ ഭാരത് ജോഡോ യാത്ര പര്യടനം ഇന്ന് സമാപിക്കും. പാർട്ടിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞെങ്കിലും അധ്യക്ഷ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലൂടെയുള്ള പര്യടനം…

സിൽവർ ലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സിൽവർ ലൈൻ സർവേ പുനരാരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. കേന്ദ്രാനുമതിയോ സാമൂഹികാഘാത പഠനാനുമതിയോ വിശദമായ പദ്ധതി രേഖയോ ഇല്ലാത്ത സാഹചര്യത്തിൽ ഏകപക്ഷീയമായി സർവേ പുനരാരംഭിക്കാനുള്ള നീക്കം ജനങ്ങളിൽ കൂടുതൽ രോഷത്തിന് ഇടയാക്കുമെന്നും സംഘർഷം സൃഷ്ടിക്കുമെന്നും ഉമ്മൻചാണ്ടി…

നേതൃത്വത്തെ വിമർശിച്ച സി.ദിവാകരനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: സി ദിവാകരൻ സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശിച്ചതിനെതിരെ നടപടിയുണ്ടായേക്കും. 30ന് ചേരുന്ന പാർട്ടി എക്സിക്യുട്ടീവ് ഇക്കാര്യം ചർച്ച ചെയ്യും. അതേസമയം, സംസ്ഥാന സമ്മേളനത്തിന് പതാക ഉയരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര സാധ്യത ഉറപ്പിക്കുകയാണ്…

ടി20യിലെ മെല്ലെപ്പോക്കില്‍ ഗംഭീറിനെയും മറികടന്ന് റെക്കോര്‍ഡിട്ട് കെ.എൽ രാഹുല്‍

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി-20 യിൽ ഇന്ത്യ 8 വിക്കറ്റ് ജയം സ്വന്തമാക്കിയെങ്കിലും ഒരു മോശം റെക്കോർഡും പിറന്നിട്ടുണ്ട്. പവര്‍ പ്ലേയിലെ 36 പന്തുകളില്‍ 26ഉം നേരിട്ടത് രാഹുല്‍ ആയിരുന്നു. നേടിയതാകട്ടെ 11 റണ്‍സും. ഇന്നിംഗ്സിനൊടുവില്‍ സിക്സ് അടിച്ച് ഫിനിഷ് ചെയ്ത്…

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

കാര്യവട്ടം : സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 16.4 ഓവറിൽ 8 വിക്കറ്റുകൾ ബാക്കി…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എ.കെ. ആന്റണി

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ എ.കെ ആൻ്റണി സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പവൻ കുമാർ ബൻസാലുമായും എ.കെ ആന്‍റണി കൂടിക്കാഴ്ച നടത്തി. അതേസമയം, കോൺഗ്രസ്…