Month: September 2022

ഒൺലി ഫാൻസിൽ ചിത്രം പങ്കിട്ടു; മ്യാൻമറിൽ മോഡലിന് 6 വർഷം തടവ്

മ്യാൻമർ : അഡൾട്ട് സബ്സ്ക്രിപ്ഷൻ സൈറ്റായ ഓൺലി ഫാൻസ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ചിത്രം പങ്കിട്ടതിന് മ്യാൻമറിലെ യുവ മോഡലിന് ആറ് വർഷം തടവ് ശിക്ഷ. മോഡലും മുൻ ഡോക്ടറുമായ നാം​ഗ് മേ സാനിനെ ആണ് അറസ്റ്റ് ചെയ്തത്.…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ട്വിറ്റർ

ന്യൂഡൽഹി: രാജ്യത്ത് പോപ്പുലർ ഫ്രണ്ടിന് വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും നടപടി. ഇന്ത്യയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ എഎംഎ സലാമിന്‍റെ…

വിഖ്യാത അമേരിക്കൻ റാപ്പറും ​ഗ്രാമി ജേതാവുമായ കൂലിയോ വിടവാങ്ങി

ലോസ് ആഞ്ചൽസ്: അമേരിക്കൻ റാപ്പറും ഗ്രാമി അവാർഡ് ജേതാവുമായ കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്‍റെ സുഹൃത്തും ദീർഘനാളായുള്ള മാനേജറുമായ ജാരെസ് പോസി വാർത്താ ഏജൻസിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ഗായകന്‍റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ മാനേജർ വിസമ്മതിച്ചു.…

അരുൺ ഗോപി-ഉദയ്കൃഷ്ണ-ദിലീപ് ചിത്രത്തിൽ നായികയായി തമന്ന

രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം. തെന്നിന്ത്യൻ നടി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ കാളിക്കോട്ട പാലസിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചത്. തമിഴ് നടൻ ശരത് കുമാറും ചിത്രത്തിൽ…

‘പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല’; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാം; കോണ്‍ഗ്രസ് എംപി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുൾ ഖലീഖ്. പ്രിയങ്ക, ഗാന്ധി കുടുംബത്തിൽ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്‍റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, മത്സരിക്കാൻ അർഹതയുണ്ട്, കോൺഗ്രസ് എംപി അബ്ദുൾ ഖലീഖ് ട്വീറ്റ് ചെയ്തു. ഗാന്ധി…

വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കേസ് സിബിഐ കോടതി മൂന്നിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് വിസ്താരത്തിനിടയില്‍ പ്രതിയുടെ അഭിഭാഷകന്‍ അന്തസും മാന്യതയും ഹനിക്കുന്ന ചോദ്യങ്ങള്‍…

യുടിഎസ് ആപ്പിൽ പരിഷ്കാരം; ഇനി സ്റ്റേഷനിലെത്തിയും ടിക്കറ്റ് എടുക്കാം

തൃശ്ശൂർ: റെയിൽവേ സൗകര്യങ്ങൾക്കായുള്ള ആപ്പിൽ സമൂലമായ പരിഷ്കാരം. വിപുലമായ സൗകര്യങ്ങളോടെയാണ് ‘യുടിഎസ് ഓൺ മൊബൈൽ’ എന്ന ടിക്കറ്റിംഗ് ആപ്പ് പരിഷ്കരിച്ചിരിക്കുന്നത്. റിസർവേഷൻ ഇല്ലാത്ത പതിവ് യാത്രാ ടിക്കറ്റുകൾ, പ്ലാറ്റ്ഫോം ടിക്കറ്റുകൾ, സാധാരണ യാത്രക്കാർക്കുള്ള സീസൺ ടിക്കറ്റുകൾ എന്നിവ ഇപ്പോൾ സ്വയം എടുക്കാം.…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മത്സരിക്കാനുറച്ച് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ദിഗ് വിജയ് സിംഗിന്‍റെ തീരുമാനം. അദ്ദേഹം ഇന്ന് നാമനിർദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം. മുതിർന്ന നേതാക്കളുമായി ദിഗ് വിജയ് സിംഗ് ഇന്ന് ചർച്ച നടത്തും.…

36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ ഇന്ന് തുടക്കം

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ തിരിതെളിയും. രാജ്യത്തെ പ്രമുഖ കായിക താരങ്ങൾ പങ്കെടുക്കുന്ന മേള മൊട്ടേരയിലെ തന്‍റെ പേരിലുള്ള സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ബാഡ്മിന്‍റണിലെ രണ്ട് ഒളിമ്പിക്…

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളില്‍ അന്തിമ തീരുമാനം ഇന്ന്

ന്യൂദല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വ്യക്തതയില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക. അശോക് ഗെഹ്ലോട്ടിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, ദിഗ്‌വിജയ് സിംഗ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യാഴാഴ്ച…