Month: September 2022

കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചതായി പരാതി. ഡോ. മൊഹാദിനാണ് മർദ്ദനമേറ്റത്. രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചെവിക്ക് പരിക്കേറ്റ മൊഹാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ ചികിത്സ…

പ്രീമിയര്‍ ലീഗ്; ഈ മാസത്തെ മികച്ച താരമായി റാഷ്ഫോര്‍ഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സെപ്റ്റംബറിലെ മികച്ച കളിക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. റാഷ്ഫോർഡ് ഈ മാസം രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റും നേടി. 2019 ജനുവരിക്ക് ശേഷം ആദ്യമായാണ് 24 കാരനായ റാഷ്ഫോർഡിനെ…

ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ഹർഷാരവത്തോടെ സ്വീകരിച്ച് സദസ്

മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ പ്രിയപ്പെട്ട ഗായിക നഞ്ചിയമ്മ. ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നീട് ഏവരും എഴുന്നേറ്റ് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു.  നിറഞ്ഞ പുഞ്ചിരിയോടെയാണ് നഞ്ചിയമ്മ പ്രസിഡന്‍റ്…

പ്രകടന പത്രികയിൽ ഇന്ത്യയുടെ അപൂർണ ഭൂപടം; വിവാദമായപ്പോൾ തിരുത്തി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അപൂർണ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഭൂപടത്തിൽ കശ്മീരിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. പാക്ക് അധിനിവേശ കശ്മീർ, ചൈന പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ ഭൂപടത്തിൽ…

തമിഴ്നാട്ടിൽ കള്ളപ്പണ വേട്ട; കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 കോടിയിലധികം പിടികൂടി

ചെന്നൈ: തമിഴ്നാട്ടിൽ വൻ കള്ളപ്പണ വേട്ട. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 10 കോടിയിലധികം രൂപയുടെ കള്ളപ്പണം വെല്ലൂരിൽ തമിഴ്നാട് പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിൽ നിന്ന് കേരള രജിസ്ട്രേഷൻ ചരക്കുലോറിയിലേക്ക് പണം കടത്തുന്നതിനിടെയാണ് പിടികൂടിയത്. ചെന്നൈ-സേലം ദേശീയപാതയിൽ വെല്ലൂർ…

പിഎഫ്ഐ ഹർത്താൽ; ഇതുവരെ അറസ്റ്റ് ചെയ്തത് 2242 പേരെ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 45 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2242 ആയി. ഇതുവരെ 355 കേസുകൾ രജിസ്റ്റർ ചെയ്തു. പെരുമ്പളക്കടവിലെ…

ചീറ്റകൾക്ക് കാവലായി ഇലുവും; നിയോഗിക്കുന്നത് പ്രത്യേക പരിശീലനം നേടിയ ജർമൻ ഷെപ്പേർഡിനെ

ഏഴ് പതിറ്റാണ്ടിനു ശേഷം ചീറ്റകൾ ഇന്ത്യയിൽ എത്തിയതിന്‍റെ ആഹ്ളാദത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും മൃഗസ്നേഹികളും. എന്നാൽ അവരുടെ സംരക്ഷണം വളരെ പ്രധാനമാണ്. 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും ചീറ്റകൾക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതിനായി കുനോ ദേശീയോദ്യാനത്തിൽ കൂടുതൽ നായ്ക്കളെ വിന്യസിക്കാൻ അധികൃതർ…

ഈ പോരാട്ടം നിര്‍ത്തില്ല, രാജ്യത്തെ വിലക്കയറ്റവും വിദ്വേഷവും ഒരുമിച്ച് നേരിടാം: രാഹുല്‍ ഗാന്ധി

ബാംഗ്ലൂർ: രാജ്യത്തെ സാധാരണക്കാരുടെ ശബ്ദമുയർത്താനാണ് ഭാരത് ജോഡോ യാത്രയുമായി താൻ എത്തിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ യാത്രയിൽ തളരില്ലെന്നും ജനങ്ങൾ തനിക്കൊപ്പം ഉണ്ടെങ്കിൽ ഇന്ത്യയെ ഒന്നിപ്പിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചപ്പോൾ സോഷ്യൽ…

ദേശീയ ഗെയിംസ്; കേരളത്തിനായി ആദ്യ സ്വര്‍ണം സ്വന്തമാക്കി അഭിജിത്ത്

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം ആദ്യ സ്വർണ്ണ മെഡൽ നേടി. പുരുഷൻമാരുടെ റോളർ സ്കേറ്റിങ്ങിൽ കേരളത്തിന്‍റെ അഭിജിത്ത് സ്വർണം നേടി. ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ രണ്ടാം മെഡലാണിത്. വനിതകളുടെ ഫെൻസിംഗ് ഇനത്തിൽ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടിയിരുന്നു.

കേസ് ഒത്തുതീർപ്പാകും; ശ്രീനാഥ് ഭാസിക്ക് മയക്കുമരുന്ന് പരിശോധന ഫലം നിർണായകം

കൊച്ചി: അഭിമുഖത്തിനിടെ യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ച കേസ് ഒത്തുതീർപ്പിലെത്തിയിട്ടും നടൻ ശ്രീനാഥ് ഭാസിയെ ചുറ്റിപ്പറ്റിയുള്ള വിവാദം അവസാനിക്കുന്നില്ല. അവതാരക നൽകിയ പരാതി പിൻവലിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തിയ മയക്കുമരുന്ന് പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണ് പോലീസ് ഇപ്പോൾ. പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി…