Month: September 2022

നടൻ വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം; അന്വേഷണം ആരംഭിച്ചു

ചെന്നൈ: ചെന്നൈ അണ്ണാ നഗറിലുള്ള നടൻ വിശാലിന്‍റെ വീടിന് നേരെ അജ്ഞാതർ ആക്രമണം നടത്തി. തിങ്കളാഴ്ച ഒരു സംഘം ആളുകൾ വിശാലിന്‍റെ വീടിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തിൽ ബാൽക്കണിയിലെ ഗ്ലാസ് തകരുകയും വീടിന് മറ്റ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. മാനേജർ മുഖേന…

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 480 രൂപ ഉയർന്നു. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്‍റെ വില 37,120 രൂപയായി.…

അധ്യാപക നിയമനം കാര്യക്ഷമമല്ല, പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് വേണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ

തിരുവനന്തപുരം: സ്കൂൾ അധ്യാപകരുടെ നിയമനത്തിനുള്ള നിലവിലെ സംവിധാനം കാര്യക്ഷമമല്ലെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് വിലയിരുത്തി. അധ്യാപക നിയമനത്തിനായി പി.എസ്.സിക്ക് കീഴിലോ സ്വതന്ത്രമായോ പ്രത്യേക റിക്രൂട്ട്മെന്‍റ് ബോർഡ് രൂപീകരിക്കണമെന്നാണ് ശുപാർശ. സർക്കാർ സ്കൂളുകളിലെ നിയമനത്തിനായി ഇത്തരമൊരു ബോർഡ് രൂപീകരിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും എയ്ഡഡ്,…

കാര്യവട്ടത്തെ പ്രകടനത്തിൽ അര്‍ഷ്‌ദീപ് സിംഗിനെ പ്രശംസിച്ച് കെ എല്‍ രാഹുല്‍

കാര്യവട്ടം: സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓവറുകളിൽ ഒന്ന്. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ, ഇടംകൈയൻ പേസർ അർഷ്ദീപ് സിംഗ് ആദ്യ ഓവറിൽ എറിഞ്ഞ പന്തുകളെ ഇങ്ങനെ വിശേഷിപ്പിക്കാം. ഈ ഓവറിൽ ഏഴ് റൺസ് വഴങ്ങി…

അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിന് അവകാശം നല്കി സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡൽഹി: അവിവാഹിതർക്കും ഗർഭച്ഛിദ്രത്തിനുള്ള അവകാശമുണ്ടെന്നും ഗർഭച്ഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് സുപ്രധാന വിധി. ഭർത്താവിന്‍റെ പീഡനത്തിനും മെഡിക്കൽ പ്രെഗ്നൻസി ടെർമിനേഷൻ ആക്ട് ബാധകമാണെന്നും സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗത്തിന്‍റെ…

ജമ്മു കശ്മീരിൽ സ്ഫോടനം; എട്ട് മണിക്കൂറിൽ രണ്ടാമത്തേത്

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ബസിൽ സ്ഫോടനം. ഉധംപൂരിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് സ്ഫോടനം നടന്നത്. എട്ട് മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഇന്നലെ രാവിലെ 10.45ന് ഉധംപൂരിലെ ദോമൈ ചൗക്കിലെ ബസിലാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉധംപൂരിലെ…

കാര്യവട്ടത്ത് അത്യപൂര്‍വ നേട്ടവുമായി അശ്വിന്‍

കാര്യവട്ടം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടി20യില്‍ വിക്കറ്റ് വീഴ്‌ത്തിയില്ലെങ്കിലും റെക്കോര്‍ഡിട്ട് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍. അന്താരാഷ്ട്ര ക്രിക്കറ്റിൽ, പുരുഷൻമാരുടെ ടി20യിൽ ഒരു സ്പിന്നർ നാല് ഓവർ ക്വാട്ട പൂർത്തിയാക്കിയപ്പോൾ ഏറ്റവും കുറവ് റൺസ് വഴങ്ങിയ താരമെന്ന റെക്കോർഡ് അശ്വിൻ സ്വന്തം…

അനുമതിയില്ലാതെ പോപ്പുലർ ഫ്രണ്ട് പ്രകടനം; ഇടുക്കിയിൽ 7 പേർക്കെതിരെ കേസ്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്തിനടുത്തുള്ള ബാലൻപിള്ള സിറ്റിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ബാലൻപിള്ള സിറ്റി ഇടത്തറമുക്ക് സ്വദേശികളായ ഏഴ് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ, പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തൽ…

സംഘാടനത്തിലും ജനപങ്കാളിത്തത്തിലും ജോഡോ യാത്ര വിജയമെന്ന് വിലയിരുത്തി കെ.പി.സി.സി

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. 19 ദിവസം നീണ്ട പര്യടനമാണ് ഇന്ന് പൂര്‍ത്തിയാക്കുന്നത്. ഇന്ന് രാവിലെ നിലമ്പൂർ ചുങ്കത്തറയിൽ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചകഴിഞ്ഞ് വഴിക്കടവ് മണിമൂളിയില്‍…

വിവാഹമോചനം ലഭിക്കാൻ പങ്കാളി മോശമെന്ന് തെളിയിക്കേണ്ട കാര്യമില്ല: സുപ്രീം കോടതി

ന്യൂ ഡൽഹി: വിവാഹമോചനക്കേസിൽ ദമ്പതികളിൽ ഒരാൾ മോശക്കാരനാണെന്നോ മറ്റ് എന്തെങ്കിലും കുറ്റമുണ്ടെന്നോ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. പങ്കാളികൾ തമ്മിൽ ഒരു പ്രശ്നവുമില്ലെങ്കിലും, അവരുടെ ബന്ധം പൊരുത്തപ്പെടാന്‍ കഴിയാത്ത രീതിയില്‍ ആകാമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗള്‍…