Month: September 2022

പാലക്കാട് വ്യപാര സമുച്ചയത്തിൽ അനധികൃ നിർമാണം

പാലക്കാട്: ചട്ടം ലംഘിച്ച് പാലക്കാട് മണ്ണാർക്കാട് നഗരസഭ അധ്യക്ഷൻ സി മുഹമ്മദ് ബഷീറിൻ്റെ ബഹുനില കെട്ടിട നിർമാണം. നഗര മധ്യത്തിലാണ് വ്യാപാര സമുച്ചയത്തിലെ അനധികൃത നിർമാണം. ഓഡിറ്റ് റിപ്പോർട്ടിൽ അൽഫായിദ കൺവെൻഷൻ സെൻ്ററിൻ്റെ നികുതി തിട്ടപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിന്മേൽ…

ഓങ് സാന്‍ സൂചിക്കും മുന്‍ ഉപദേശകന്‍ ഷോണ്‍ ടേണലിനും മൂന്ന് വര്‍ഷം തടവ്

നയ്പിഡോ: ഓങ് സാൻ സൂചിയെയും മുൻ ഉപദേഷ്ടാവ് ഷോണ്‍ ടേണലിനെയും മ്യാൻമർ കോടതി മൂന്ന് വർഷം തടവ് ശിക്ഷക്ക് വിധിച്ചു. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിനാണ് ശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ മക്വെറി സര്‍വകലാശാലയിലെ സാമ്പത്തിക വിഭാഗം പ്രഫസറാണ് സുചിയുടെ…

യുക്രെയ്നിലെ 4 മേഖലകൾ റഷ്യയോട് ചേർക്കാൻ പുടിൻ; ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച

മോസ്കോ: യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകൾ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോടു കൂട്ടിച്ചേർക്കുമെന്ന് പ്രസി‍ഡന്റ് വ്ളാഡിമിർ പുട്ടിന്റെ വക്താവ് സ്ഥിരീകരിച്ചു. ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിലാണ് പുതിയ മേഖലകളെ റഷ്യയിലേക്കു കൂട്ടിച്ചേർക്കുന്ന ചടങ്ങ് നടക്കുക. യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ…

ഗൗതം അദാനിക്ക് തിരിച്ചടി; ലോക സമ്പന്നരുടെ പട്ടികയിൽ താഴേക്ക്

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ സ്ഥാനം ഇടിഞ്ഞു. അദാനി രണ്ടാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്സിന്‍റെ ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലൂയിസ് വിറ്റൺ മേധാവി ബെർനാർഡ് അർനോൾട്ടാണ് അദാനിയെ മറികടന്നത്. ആമസോൺ…

‘പോരടിക്കില്ല, ഇത് സൗഹൃദ മത്സരം’; ശശി തരൂരും ദിഗ്‌വിജയ്‌ സിംഗും കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: വരാനിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ദിഗ്‌വിജയ് സിംഗിന്‍റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി യോഗത്തിന് ശേഷം ശശി തരൂർ ട്വീറ്റ് ചെയ്തു.…

കാര്യവട്ടത്ത് രോഹിത്തിന്‍റെ കാലില്‍ തൊട്ട് ആരാധകന്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിൽ കനത്ത സുരക്ഷയ്ക്കിടയിലും സുരക്ഷാവേലികളെല്ലാം മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കാലില്‍ തൊട്ട് ആരാധകന്‍. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് പൂര്‍ത്തിയായശേഷം താരങ്ങള്‍ ഡ്രസ്സിം റൂമിലേക്ക് മടങ്ങവെയാണ് സംഭവം. ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി…

ഇന്ത്യക്ക് തിരിച്ചടി; ലോകകപ്പില്‍ ജസ്പ്രീത് ബൂംറ പുറത്ത്

മുംബൈ: ട്വന്റി-20 ലോകകപ്പിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസര്‍ ജസ്പ്രീത് ബൂംറ നടുവേദനയെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്നും പുറത്തായി. ഒക്ടോബര്‍ 16 ന് ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബൂംറ ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടുവേദനയെ…

യുവനടിമാര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ഊർജിത അന്വേഷണവുമായി പോലീസ്

കോഴിക്കോട്: ഷോപ്പിംഗ് മാളിൽ യുവനടിമാർക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ അന്വേഷണം തുടരുന്നു. കേസിലെ പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംശയത്തിന്‍റെ പേരിൽ ഒരാളെ ചോദ്യം ചെയ്തു. എന്നാൽ ഇയാൾ പ്രതിയാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. മാളിൽ നടന്ന സിനിമാ പ്രൊമോഷന്‍…

ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാൻ സമാജ്‌വാദി പാര്‍ട്ടിക്കേ കഴിയൂ: അഖിലേഷ് യാദവ്

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്ക് മാത്രമേ ഉത്തർപ്രദേശിൽ ബിജെപിയെ തോൽപ്പിക്കാനാകൂ എന്ന് അഖിലേഷ് യാദവ്. മൂന്നാം തവണയും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എസ്.പി കഠിനാധ്വാനം ചെയ്‌തിരുന്നുവെന്നും,…

ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്

ഡൽഹി: സുപ്രീംകോടതി പ്രഖ്യാപിച്ച ബഫർ സോണിൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ഇളവ്. സഞ്ജയ് ഗാന്ധി ദേശീയ ഉദ്യാനം, താനെ ക്രീക് ഫ്ലാമിങ്ങോ വന്യമൃഗ കേന്ദ്രം എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. 2021 ജൂൺ 3ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സംരക്ഷിത ഉദ്യാനങ്ങളുടെ…