Month: September 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം; ആഘോഷമാക്കാനൊരുങ്ങി ബിജെപി പ്രവർത്തകർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 72ാം ജന്മദിനം. പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കാനാണ് ബിജെപി പ്രവർത്തകരുടേയും തീരുമാനം. രാജ്യ വ്യാപകമായി പ്രവർത്തകർ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പിറന്നാൾ ദിനത്തില്‍ മധ്യപ്രദേശിലാണ് നരേന്ദ്രമോദിയുടെ പരിപാടികൾ. നിമീബിയയില്‍ നിന്നും കൊണ്ടുവന്ന ചീറ്റപ്പുലികളെ മോദി ഇന്ന്…

സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസ്‌; അന്വേഷണം വൈകുന്നതായി പരാതി

പത്തനംതിട്ട: മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ച കേസിൽ പൊലീസ് അന്വേഷണം വൈകുന്നുവെന്ന് പരാതിക്കാരൻ. കേസ് രജിസ്റ്റർ ചെയ്ത് 73 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. സജി ചെറിയാനെ ചോദ്യം ചെയ്യാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. അന്വേഷണം മറ്റൊരു ഏജൻസിക്ക്…

കുമ്പളത്ത് അഞ്ചുവയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം

എറണാകുളം: കുമ്പളത്ത് അഞ്ച് വയസുകാരിയെ തെരുവ് നായ കടിച്ചു. കുമ്പളം സ്വദേശി സുജിത്തിന്‍റെയും അമൃതയുടെയും മകൾ ആത്മികയെയാണ് നായ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ വിട്ടു വന്നതിനു ശേഷം വീടിന് സമീപം നിന്ന് കളിക്കുകയായിരുന്നു കുട്ടി.…

ഹോണർ പാഡ് 8 ഇന്ത്യയിൽ അവതരിപ്പിക്കും

ഹോണർ പാഡ് 8 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഫ്ലിപ്കാർട്ടിലൂടെ ടാബ്ലെറ്റ് രാജ്യത്ത് ലഭ്യമാകും. ഹോണർ പാഡ് 8 ന്റെ ഇന്ത്യൻ വേരിയന്റിന് മറ്റ് വേരിയന്റുകൾക്ക് സമാനമായ സവിശേഷതകൾ ഉണ്ടെന്ന് പറയപ്പെടുന്നു. 2 കെ റെസല്യൂഷനുള്ള 12 ഇഞ്ച് എൽസിഡി…

ജിഗ്നേഷ് മേവാനിക്കും 18 പേര്‍ക്കും ജയില്‍ ശിക്ഷയും പിഴയും; കേസ് 2016ലേത്

ദില്ലി: ദളിത് നേതാവും എം.എൽ.എയുമായ ജി​ഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ. സർവകലാശാലയിലെ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്നാവശ്യപ്പട്ട് പ്രതിഷേധിച്ചതിനാണ് ശിക്ഷ. 2016 നവംബർ 15നായിരുന്നു ഗുജറാത്ത് സർവകലാശാലയുടെ നിയമഭവൻ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്ന് ആവശ്യപ്പെട്ട് മേവാനിയടക്കം ഉള്ളവർ ഗുജറാത്ത് യൂണിവേഴ്‌സിറ്റി…

ലഖിംപൂർ ബലാത്സംഗ, കൊലപാതക കേസ്; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ഡൽഹി: ലഖിംപൂർ ഖേരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സി.ഐ നിഗശന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഒരു വനിതാ പൊലീസ് ഉൾപ്പെടെ ആറുപേരാണുള്ളത്. കേസിൽ അറസ്റ്റിലായ ആറുപേർ ലഖിപൂർ ജില്ലാ ജയിലിലാണ്.…

രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുലിന്‍റെ സന്ദർശനവും കൂടിക്കാഴ്ചയും. രാത്രി 8.30 ഓടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. ഏകദേശം 45 മിനിറ്റോളം അദ്ദേഹം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി…

13 വർഷത്തെ പ്രയത്നം; ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: കരയിലെ ഏറ്റവും വേഗതയേറിയ ജീവികളായ ചീറ്റകൾ ഇന്ന് ഇന്ത്യയിൽ എത്തുമ്പോൾ അത് സാക്ഷാത്കരിക്കുന്നത് 13 വർഷത്തെ സ്വപ്നമാണ്. ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി 2009 ലാണ് ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. ഏഴുപതിറ്റാണ്ട് മുമ്പാണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം നേരിട്ടത്. ബോയിംഗ് 747…

യുക്രെയ്ൻ യുദ്ധം തീർക്കാൻ ശ്രമിക്കുന്നു: മോദിയോട് പുട്ടിൻ

സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാൻ): ഇപ്പോൾ യുദ്ധത്തിനുള്ള സമയമല്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയ്ക്കിടെയുള്ള ഉഭകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. ഇരുവരുടെയും അവസാന കൂടിക്കാഴ്ച സംബന്ധിച്ച് തനിക്ക് വ്യക്തമായ ഓർമ്മയുണ്ടെന്ന് പറഞ്ഞ പുട്ടിൻ…

ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ എം.എൽ.എ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡ് ചെയർമാനും ആംആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ല ഖാൻ അറസ്റ്റിൽ. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഉച്ചക്ക്…