Month: September 2022

ഗവർണറും മുഖ്യമന്ത്രിയും അവരുടെ സ്ഥാനങ്ങളിൽ തുടരാൻ യോഗ്യരല്ല: രമേശ് ചെന്നിത്തല

ആലപ്പുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇരുവരും കേരളത്തെ അപമാനിച്ചുവെന്നും, ഇരുവർക്കും അവരുടെ സ്ഥാനങ്ങളിൽ തുടരാൻ യോഗ്യതയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ഗവർണറും അവരുടെ സ്ഥാനങ്ങളിൽ ഇരിക്കാൻ യോഗ്യരല്ലെന്ന്…

ഭാരത് ജോഡോ യാത്രക്കിടെ വീണ്ടും പോക്കറ്റടി; ഡിസിസി പ്രസിഡന്റിന് പണികിട്ടി

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയ്ക്കിടെയാണ് ഡിസ.സി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്നാണ് 5000 രൂപ കവർന്നത്. പണം പോക്കറ്റിൽ ഒരു കവറിൽ സൂക്ഷിച്ചിരുന്നു. കൃഷ്ണപുരത്ത് നടന്ന സ്വീകരണത്തിനിടെയാണ് സംഭവം. ജോഡോ യാത്രയുടെ…

2.36 കോടി രൂപ കുടിശിക; കാര്യവട്ടം സ്റ്റേഡിയത്തിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം കുടിശ്ശിക കാരണം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഈ മാസം 13 നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. രണ്ടരക്കോടി രൂപ കുടിശ്ശികയുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഈ മാസം 28ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുന്നോടിയായാണ് സംഭവം.…

പാക്ക് ഭീകരനെ കരിമ്പട്ടികയിലാക്കാൻ യുഎസും ഇന്ത്യയും; തടസവുമായി ചൈന

ന്യൂയോർക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനു തടസമിട്ട് ചൈന. ഐക്യരാഷ്ട്ര സഭയുടെ കരിമ്പട്ടികയിൽ പെടുത്താനുള്ള യുസിന്റെയും ഇന്ത്യയുടെയും നിർദേശമാണ് ചൈന തടഞ്ഞത്. 4 മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ചൈന ഇതേ നീക്കം നടത്തുന്നത്. ലഷ്കറെ…

നികുതിവെട്ടിപ്പ്: സഞ്ജയ് ഷായ്ക്ക് 10000 കോടി രൂപ പിഴ ചുമത്തി ദുബായ് കോടതി

ദുബായ്: ഡെൻമാർക്കിൽ നികുതി വെട്ടിപ്പ് നടത്തിയതിന് ഇന്ത്യൻ വംശജനായ സഞ്ജയ് ഷായ്ക്ക് ദുബായ് കോടതി 1.25 ബില്യൺ ഡോളർ(10,000 കോടി രൂപ) പിഴ ചുമത്തി. ബ്രിട്ടീഷ് പൗരനായ സഞ്ജയ് ഷാ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുബായിലാണ് താമസിക്കുന്നത്. ഡെൻമാർക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും…

ചീറ്റകളെ കാണാന്‍ ഇനിയും കാത്തിരിക്കണം; നമീബിയക്ക് നന്ദി അറിയിച്ച് മോദി

ഭോപ്പാല്‍: ചീറ്റകൾ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ദിവസം ചരിത്രദിനമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദങ്ങള്‍ക്ക് ശേഷം ചീറ്റകള്‍ നമ്മുടെ നാട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. ഈ ചരിത്രദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും അഭിനന്ദിക്കാനും നമീബിയന്‍ സര്‍ക്കാരിന് നന്ദി അറിയിക്കാനും താന്‍ ആഗ്രഹിക്കുകയാണ്. അവരുടെ സഹായമില്ലെങ്കില്‍…

പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘട്ടനം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായി. മൂന്ന് കാർ യാത്രക്കാർക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റു. ഫാസ്ടാഗിലെ മിച്ച തുകയെച്ചൊല്ലിയുള്ള തർക്കമാണ് കാരണം. പുലർച്ചെ 2.30നും 8.30നുമാണ് സംഘർഷമുണ്ടായത്. അതിരാവിലെ എത്തിയ കാർ യാത്രക്കാർ കോയമ്പത്തൂരിൽ നിന്നുള്ളവരാണ്. വാഹനത്തിൽ…

ചീറ്റകള്‍ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി; തുറന്നുവിട്ട്, ചിത്രം പകര്‍ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എഴുപതു വർഷങ്ങൾക്കു ശേഷം വേഗരാജാവ് ഇന്ത്യൻ മണ്ണിൽ കാലുകുത്തി. ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ പ്രത്യേകം തയ്യാറാക്കിയ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടു. പുറത്തിറങ്ങിയതിന് ശേഷം പ്രധാനമന്ത്രി ചീറ്റകളുടെ ഫോട്ടോയും എടുത്തു.…

ബഹ്‌റൈൻ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നവംബര്‍ 12ന് നടക്കും

മനാമ: ബഹ്റൈനിൽ പാർലമെന്റ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്. ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി നവാഫ് അല്‍ മാവ്ദ, ഇലക്ഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ നവാഫ് ഹംസ എന്നിവർ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 12നാണ് രാജ്യത്ത് തിരഞ്ഞെടുപ്പ്…

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പിറന്നാൾ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിരണ്ട് വയസ് പൂർത്തിയാകും. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ ജന്മദിനാശംസകള്‍ നേർന്നത്. പ്രിയപ്പെട്ട നരേന്ദ്രമോദിജി, ഉഷ്മളമായ ജന്മദിനാശംസകള്‍ നേരുന്നു. എന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.