Month: September 2022

ഔദ്യോഗിക ലോഞ്ചിന് മുമ്പേ 5ജി ​റെഡിയാക്കി ഡൽഹി എയർപോർട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ഔദ്യോഗികമായി ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാർക്കായി 5 ജി പ്രവർത്തനക്ഷമമാക്കി. വിമാനത്താവളത്തിൽ 5 ജി നെറ്റ്‌വർക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിമാനത്താവളത്തിന്‍റെ ഓപ്പറേറ്ററായ ജിഎംആർ ഗ്രൂപ്പ് അറിയിച്ചു. ടെലികോം സേവന ദാതാക്കളുടെ 5…

മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രം

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ. മുകേഷ് അംബാനിക്ക് ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് ഏജൻസിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ സുരക്ഷ ഒരുക്കുന്നത്. നിലവിൽ അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം സ്ഫോടക വസ്തുക്കൾ…

36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലാണ് ദേശീയ ഗെയിംസിന് തുടക്കമായത്. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂറും മറ്റ് പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.…

പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കും: കേരള പോലീസ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളും സ്വത്തുക്കളും അനധികൃതമായി ഉപയോഗിക്കുന്നത് തടയാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും.…

ഗുരുവായൂർ ദർശനം നടത്തി ഐഎൻഎസ് വിക്രാന്തിന്‍റെ അമരക്കാരൻ കോമഡോർ വിദ്യാധർ ഹർകെ

തൃശൂർ: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്തിന്‍റെ കമാന്റിങ് ഓഫീസർ കോമഡോർ വിദ്യാധർ ഹർകെയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാത്രി ഏഴരയോടെയാണ് അദ്ദേഹം ക്ഷേത്ര ദർശനം നടത്തിയത്. ദർശന സായൂജ്യം നേടിയ അദ്ദേഹത്തിന് ഭഗവദ്…

‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’; ക്രിപ്‌റ്റോ കറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട

ബെംഗളൂരു: ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായ ബെംഗളൂരുവിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റായി സ്വീകരിച്ച് ഒരു ചായക്കട. ‘ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ്ഔട്ട്’ എന്ന് പേരുള്ള ചായക്കട നടത്തുന്ന ശുഭം സൈനി എന്നയാളാണ് ബിറ്റ്കോയിൻ ഒരു പേയ്‌മെന്റ് രീതിയായി സ്വീകരിക്കുന്നതിലൂടെ ശ്രദ്ധാ കേന്ദ്രമാകുന്നത്. അദ്ദേഹം ബിസിഎ കോഴ്‌സ് ഉപേക്ഷിച്ചതിന്…

റോഷനും ഷൈനും ബാലുവും ഒന്നിക്കുന്നു; ‘മഹാറാണി’ ഷൂട്ടിങ് തുടങ്ങുന്നു

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡന്‍റെ പുതിയ ചിത്രമായ “മഹാറാണി”യുടെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. എസ്.ബി ഫിലിംസിന്‍റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും…

യുഎസ് വീസ അപ്പോയ്ന്റ്മെന്റ്; ഇന്ത്യക്കാർ കാത്തിരിക്കേണ്ടത് 2 വർഷമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: യുഎസിലേക്കു പോകാൻ വീസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാർക്ക് അപ്പോയ്ന്റ്മെന്റിനായി രണ്ടുവർഷം കാത്തിരിക്കണമെന്നും അതേസമയം ചൈനീസ് പൗരന്മാർക്ക് വെറും രണ്ടു ദിവസത്തിനുള്ളിൽ അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്നും റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ വെബ്സൈറ്റിൽ നിന്നാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഡൽഹിയിലെ എംബസിക്ക് പുറമെ നാല് യു.എസ്…

‘ദീപികയുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കണം’; ആഗ്രഹം വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്

ദീപിക പദുക്കോണുമായി സിനിമയിൽ വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം പൊതുവേദിയില്‍ വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്. “ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത് 2012ലാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള പത്താം വര്‍ഷമാണ് 2022. വീണ്ടും ഒന്നിച്ച് സ്‍ക്രീൻ പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. 2014- 2015 കാലഘട്ടത്തിലാണ് ദീപികയ്‍ക്കൊത്ത് ഒരു…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും?

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കാൻ സാധ്യത. എഐസിസി പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയേക്കും. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്…