Month: September 2022

ഒരു ദിവസം അവധി എടുക്കൂ, പിറന്നാൾ ആഘോഷിക്കൂ: പ്രധാനമന്ത്രിയോട് ഷാരുഖ് ഖാന്‍

മുംബൈ: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഷാരൂഖ് ഖാന്‍റെ ജന്മദിനാശംസകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ദിവസം അവധിയെടുക്കണമെന്ന് ഷാരൂഖ് ഖാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.  “നമ്മുടെ രാജ്യത്തിന്‍റെയും…

അദാനി ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള കമ്പനി; ടാറ്റയെ മറികടന്നാണ് നേട്ടം

മുംബൈ: അദാനി എന്‍റർപ്രൈസസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി. ടാറ്റയുടെ കുടക്കീഴിലുള്ള കമ്പനികളെ മറികടന്നാണ് ഈ നേട്ടം. ഇന്നലെ വിപണി അവസാനിക്കുമ്പോൾ അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റുചെയ്ത എല്ലാ ഓഹരികളുടെയും വിപണി മൂല്യം 22.27 ട്രില്യൺ ഡോളറായിരുന്നു. അതായത് ഏകദേശം 278 ബില്യൺ…

പടവെട്ട് സംവിധായകനെതിരായ പീഡനക്കേസ് ; രണ്ടുപേരുടെ പ്രശ്നം സിനിമയെ ബാധിക്കരുതെന്ന് നിവിൻ പോളി

നിവിൻ പോളിയെ നായകനാക്കി ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് ഒക്ടോബർ 21ന് പ്രദർശനത്തിനെത്തും. ഒരു വനിതാ സഹപ്രവർത്തക സംവിധായകനെതിരെ നൽകിയ ലൈംഗിക പീഡന പരാതി നിലനിൽക്കെയാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ നിവിൻ…

ചീറ്റയെ ഇറക്കുന്നത് പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള മോദിയുടെ തന്ത്രമെന്ന് ജയ്‌റാം രമേശ്

ന്യൂ ഡൽഹി: ചീറ്റയെ ഇറക്കുന്നതും ആഘോഷങ്ങളുമെല്ലാം രാജ്യത്തെ മറ്റ് പ്രശ്നങ്ങൾ മൂടിവയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണെന്ന് കോൺഗ്രസ്. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കാനുള്ള മോദിയുടെ തന്ത്രമാണ് കുനോ ദേശീയോദ്യാനവും ചീറ്റയുമെല്ലാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്…

രൂപേഷിനെതിരായ യുഎപിഎ പുനഃസ്ഥാപിക്കണമെന്ന ഹർജി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂ ഡൽഹി : മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യു.എ.പി.എ വ്യവസ്ഥകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിന്റെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ഹർജി പിന്‍വലിക്കാനുള്ള തീരുമാനം സ്റ്റാൻഡിംഗ്…

വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ പി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിയ്ക്കിടെ യു.ഡി.എഫ് എം.എൽ.എമാർ ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഇ.പി ജയരാജൻ. സംഭവത്തിന് താൻ ദൃക്സാക്ഷിയാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തല്ലി ബോധം കെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ ശിവൻകുട്ടിയോട് ചോദിച്ചപ്പോൾ ജയരാജനോട്…

കോഴിക്കോട് സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിലെ പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുകൾ ഉണ്ടാക്കുമെന്ന പ്രതികളുടെ വാദം കോടതി തള്ളി. പൊലീസ് സ്വാഭാവിക നീതി നിഷേധിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.…

യുക്രൈന്‍ തിരിച്ച് പിടിച്ച സ്ഥലത്ത് കൂട്ടക്കുഴിമാടം; ഒരു കുഴിയില്‍ 17 പട്ടാളക്കാര്‍ വരെ

കീവ്: റഷ്യന്‍ സൈന്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ഇസിയം നഗരത്തിന് സമീപത്തെ വനത്തിൽ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി യുക്രൈൻ. 440ലധികം മൃതദേഹങ്ങൾ ഇവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് മേധാവി സെര്‍ജി ബോട്‌വിനോവ് പറഞ്ഞു. കുഴികളിലൊന്നിൽ 17 യുക്രൈൻ സൈനികരുടെ മൃതദേഹങ്ങൾ ഉണ്ടെന്ന് അടയാളപ്പെടുത്തിയിരുന്നു. നൂറുകണക്കിന്…

വേദാന്ത ഫാക്ടറി വിവാദം ; ഗുജറാത്ത് പാകിസ്ഥാനല്ലെന്ന് ഫഡ്നാവിസ്

മുംബൈ: വേദാന്ത ഗ്രൂപ്പിന്‍റെ അർദ്ധചാലക നിർമ്മാണ ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഗുജറാത്ത് പാകിസ്ഥാനല്ലെന്നും അയൽ സംസ്ഥാനമാണെന്നും ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയ്ക്ക് ലഭിക്കാത്ത ഫാക്ടറി ഗുജറാത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതാണ് പ്രതിപക്ഷം വിവാദമാക്കിയത്. ഗുജറാത്തിലെ…

മോദി രണ്ടാം മഹാത്മാഗാന്ധിയെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ച് രാഹുൽ ഈശ്വർ. പ്രധാനമന്ത്രി മോദിക്ക് ട്വിറ്ററിലൂടെ പങ്കുവെച്ച ജന്മദിന സന്ദേശത്തിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും രാഹുൽ പങ്കുവച്ചിട്ടുണ്ട്. ‘ഇന്ത്യയുടെ രണ്ടാമത്തെ മഹാാത്മാവായ അങ്ങേക്ക്…