Month: September 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലം ചെയ്ത് പണം സ്വരൂപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ന് മുതൽ ഒക്ടോബർ 2 വരെയാണ് ലേലം. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഓൺലൈൻ ലേലം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച 1,200 ഓളം…

കേരളത്തിൽ 9 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യുഎഎസ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഏഴ് ആശുപത്രികൾക്ക് പുനഃഅംഗീകാരവും നൽകുകയും രണ്ട് ആശുപത്രികൾക്ക് പുതിയ എൻക്യുഎഎസ് അംഗീകാരം ലഭിക്കുകയും ചെയ്തു. തിരുവനന്തപുരം എഫ്.എച്ച്.സി കോട്ടുകാല്‍ 92…

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 168 കിലോയിലേറെ

ജിദ്ദ: സൗദി അറേബ്യയിലെ അഞ്ചിടങ്ങളിൽ കഴിഞ്ഞ ദിവസം മയക്കുമരുന്ന് കടത്ത് തടഞ്ഞതായി സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 168 കിലോയിലധികം മയക്കുമരുന്ന് അതോറിറ്റി പിടികൂടി. വിദേശികളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. റിയാദ്, ജിദ്ദ വിമാനത്താവളങ്ങൾ…

സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധി: വി.ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരും ഗവർണറും തമ്മിലുള്ള പോര് നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണറും സർക്കാരും ഒരുമിച്ച് ക്രമക്കേട് നടത്തിയപ്പോൾ ആർക്കും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. കേരളത്തിൽ ഗവർണർ സർക്കാർ പറയുന്നത് ചെയ്യുമ്പോൾ നല്ല മനുഷ്യനായി മാറുകയും നിയമവിരുദ്ധമായ കാര്യങ്ങൾ…

ഓസ്ട്രേലിയയിൽ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി!

ഓസ്ട്രേലിയ: 380 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലിൽ നിന്ന് ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹൃദയം കണ്ടെത്തി. താടിയെല്ലുള്ള ഒരു മത്സ്യത്തിന്‍റെ ഫോസിലിൽ നിന്നാണ് ഈ പഴക്കമുള്ള ഹൃദയം കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കർട്ടിൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.  ഫോസിലൈസ്ഡ്…

യൂസഫിന് അര്‍ധസെഞ്ചറി; രണ്ടു സിക്സിൽ കളി തീർത്ത് ഇർഫാൻ

കൊൽക്കത്ത: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് 2022 ഇന്ത്യ മഹാരാജാസും വേൾഡ് ജയന്‍റ്സും തമ്മിലുള്ള മത്സരത്തോടെയാണ് ആരംഭിച്ചത്. ആറ് വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ മഹാരാജാസ് മികച്ച തുടക്കം കുറിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വേൾഡ് ജയന്‍റ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 170…

പിണറായി വിജയൻ നാളെ കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച ചർച്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. ഒരു പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ കർണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിൽവർ ലൈൻ സെമി…

കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്ന് വി ഡി സതീശൻ

കായംകുളം: കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും ഇടയിൽ ഇടനിലക്കാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചില വിഷയങ്ങളിൽ, സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഗവർണർ കൂട്ടുനിൽക്കാത്തപ്പോൾ മാത്രമാണ് പ്രശ്നം. ലോകായുക്ത വിഷയത്തിൽ ബില്ലിൽ ഒപ്പിടാതിരിക്കുന്നത് നല്ല തീരുമാനമാണ്. ഗവർണറുടെ തെറ്റായ തീരുമാനങ്ങളെ പ്രതിപക്ഷം…

ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യുഡിഎഫ് ഭവനത്തിന്റെ ഐശ്വര്യം : വി ഡി സതീശന്‍

ആലപ്പുഴ: എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗവർണർ പദവി ആവശ്യമില്ലെന്ന ഇ പി യുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം. ഇ പി എന്ന മഹാനായ മനുഷ്യൻ ഞങ്ങളുടെ യു ഡി എഫ് ഭവനത്തിൻ്റെ ഐശ്വര്യം…

വാണിജ്യ ഉൽപന്നങ്ങളിൽ രാജ്യത്തിന്റെ പതാക ഉപയോഗിക്കുന്നത് സൗദി നിരോധിച്ചു

ജിദ്ദ: ദേശീയ ദിനം ഉൾപ്പെടെ എല്ലാ സമയത്തും വാണിജ്യ ഉൽപ്പന്നങ്ങളിൽ രാജ്യത്തിന്‍റെ പതാകയും മുദ്രാവാക്യവും ഉപയോഗിക്കുന്നത് നിരോധിച്ച് സൗദി. പ്രസിദ്ധീകരണങ്ങൾ, ചരക്കുകൾ, ഉൽപ്പന്നങ്ങൾ, ബ്രോഷറുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വാണിജ്യ പ്രചാരണങ്ങൾക്കായി സൗദി അറേബ്യൻ പതാക ഉപയോഗിക്കുന്നതാണ് വാണിജ്യ മന്ത്രാലയം നിരോധിച്ചത്.…