Month: September 2022

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും ധരിക്കണമെന്ന് എം.വി.ഡി

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും രാത്രിയാത്ര സുരക്ഷിതമാക്കാൻ റിഫ്‌ളക്ടീവ് ജാക്കറ്റുകളും ധരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം. സൈക്കിളുകൾ രാത്രിയിൽ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നു. അമിത വേഗതയിൽ സൈക്കിൾ ഓടിക്കരുത്. സൈക്കിൾ പൂർണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകൾ…

വീട്ടുതടങ്കല്ലിലിട്ടു; ആമിർ ഖാനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സഹോദരൻ

നടൻ ആമിർ ഖാനെതിരെ സഹോദരനും നടനുമായ ഫൈസൽ ഖാൻ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ആമിർഖാൻ തന്നെ ഭ്രാന്തനായി ചിത്രീകരിച്ച് ഏറെക്കാലമായി വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മാനസിക വെല്ലുവിളി നേരിടുന്ന ആളായാണ് തന്നെ ചിത്രീകരിച്ചതെന്നും ഫൈസൽ ഖാൻ ആരോപിച്ചു. വസ്തു വാങ്ങാനും വിൽക്കാനുമുള്ള അവകാശം…

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കർണാടകയിൽ

ബെംഗളൂരു: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കർണാടകയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയിൽ നടക്കുന്ന പൊതുയോഗത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. പാർട്ടിയുടെ ശക്തികേന്ദ്രം എന്നറിയപ്പെടുന്ന ബാഗേപള്ളിയിൽ നടക്കുന്ന റാലി അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന്‍റെ…

ട്വന്റി20 ലോകകപ്പിൽ യുഎഇയെ മലയാളി നയിക്കും

അബുദാബി: ഈ വർഷത്തെ ടി20 ലോകകപ്പിൽ മലയാളി താരം സി.പി റിസ്‍വാൻ യുഎഇ ടീമിനെ നയിക്കും. കണ്ണൂർ തലശേരി സൈദാർപള്ളി സ്വദേശിയായ ഈ യുവതാരം അടുത്ത മാസം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ക്യാപ്റ്റന്‍റെ തൊപ്പി അണിയും. ഇതാദ്യമായാണ് ഒരു മലയാളി താരം…

ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്; പ്രതികളുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് സിപിഎം

കോഴിക്കോട്: സിറ്റി പോലീസ് കമ്മീഷണർ എ അക്ബറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിലെ പ്രതികളായ പാർട്ടി പ്രവർത്തകരുടെ കുടുംബാംഗങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ…

എടരിക്കോട്ട് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്

കോട്ടയ്ക്കൽ: ദേശീയപാതയിൽ എടരിക്കോട് പാലച്ചിറമാട് പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്‍റെ പിറകിൽ ഇടിച്ച് 17 പേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതരമായി പരിക്കില്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസുകൾ ആണ് അപകടത്തിൽ പെട്ടത്. തൃപ്പൂണിത്തുറ…

രാജ്ഞിയുടെ മൃതദേഹം കാണാൻ ക്യൂവിൽ നിന്ന സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായ എലിസബത്ത് രാജ്ഞിയുടെ മൃതദേഹം കാണാനെത്തിയവർക്ക് നേരെ ലൈംഗികാതിക്രമം. മൃതദേഹം കാണാൻ ശവപ്പെട്ടിക്ക് സമീപം ക്യൂ നിന്ന സ്ത്രീകൾക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പരാതിയെ തുടർന്ന് അഡ്യോ അഡെഷിന്‍ (Adio Adeshine) എന്ന പത്തൊമ്പതുകാരനെതിരെ കേസ് എടുത്തതായി…

രാജസ്ഥാനിൽ 24കാരിക്ക് കന്യകാത്വ പരിശോധന നടത്തി 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭർത്താവ്

രാജസ്ഥാൻ: കാലം ഒരുപാട് പുരോഗമിച്ചുവെന്ന് നാം പറയുന്നു. എന്നിരുന്നാലും, സ്ത്രീകൾക്കെതിരായ അക്രമവും വിവേചനവും മാറിയിട്ടില്ലെന്നതാണ് വാസ്തവം. അത്തരമൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിൽ നിന്ന് വന്നത്. പുതുതായി വിവാഹം കഴിഞ്ഞ യുവതിയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുകയും, നഷ്ടപരിഹാരമായി 10 ലക്ഷം…

മോഹൻലാൽ ചിത്രം ‘മോൺസ്റ്റർ’ ഒക്ടോബറിൽ

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് ‘മോൺസ്റ്റർ’. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ഒക്ടോബറിൽ…

മാറ്റമില്ലാതെ തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. എന്നാൽ അതിനു മുൻപ് തുടർച്ചയായ മൂന്ന് ദിവസം സ്വർണവില ഇടിഞ്ഞിരുന്നു. 760 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി…