Month: September 2022

‘കോഹ്‌ലി ഇന്ത്യയുടെ മൂന്നാം ഓപ്പണർ’: സൂചന നൽകി ക്യാപ്റ്റൻ രോഹിത് ശര്‍മ

ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി വിരാട് കോഹ്ലിയെ ഓപ്പണിംഗിലേക്ക് പരിഗണിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മൂന്നാമത്തെ ഓപ്പണറായി കോഹ്ലിയെ പരിഗണിക്കുന്നുണ്ടെന്നായിരുന്നു രോഹിത് പറഞ്ഞത്. “ലോകകപ്പ് പോലുള്ള ഒരു ടൂർണമെന്‍റിന് പോകുമ്പോൾ, ടീമിൽ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.…

വിഘ്‌നേഷിന് ബുർജ് ഖലീഫയിൽ പിറന്നാൾ സര്‍പ്രൈസ് ഒരുക്കി നയന്‍താര

ദുബായ്: ഭർത്താവും സംവിധായകനുമായ വിഗേഷ് ശിവന് ജന്മദിനത്തിൽ സര്‍പ്രൈസ് ഒരുക്കി നയന്‍താര. ബുർജ് ഖലീഫയ്ക്ക് സമീപം സ്വപ്നതുല്യമായ രീതിയിലാണ് ജന്മദിനം ആഘോഷിച്ചത്. വിഘ്നേഷിന്‍റെ അമ്മയും സഹോദരിയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു. ഇതിന്‍റെ ചിത്രങ്ങൾ വിഗേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. “സ്‌നേഹം…

കുറഞ്ഞ നിരക്കിലുള്ള ടാക്സി സർവീസുകൾ പ്രഖ്യാപിച്ച് കർവ ടെക്‌നോളജീസ്

ദോഹ: ഫോക്സ് ട്രാൻസ്പോർട്ടുമായി സഹകരിച്ച് കർവ ടെക്നോളജീസ് പുതിയ ‘കർവ-ഫോക്സ്’ ഇക്കോണമി സേവനം പ്രഖ്യാപിച്ചു. കർവ ടാക്സി ആപ്പ് വഴി യാത്രക്കാർക്ക് ഈ സേവനം ലഭ്യമാക്കും. ഫോക്സ് ട്രാൻസ്പോർട്ട് ഫ്ലീറ്റ് പ്രവർത്തിപ്പിക്കുന്ന 2,000 ലധികം അധിക വാഹനങ്ങളും സർവീസ് നടത്തും. സവാരിയുടെ…

ഗവർണറെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെ മോഹം നടപ്പാകില്ലെന്ന് ബിജെപി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും ആഗ്രഹം നടപ്പാകില്ലന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം ഭീഷണി മുഴക്കിയിട്ടുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ കേരളത്തിലെ ജനങ്ങൾ മുന്നോട്ട് വരുമെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ…

ക്രിക്കറ്റിലും സബ്സ്റ്റിറ്റ്യൂട്ട്; പരീക്ഷണത്തിനൊരുങ്ങി ബിസിസിഐ

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരത്തിൽ പകരക്കാരനെ ഇറക്കുന്ന രീതി കൊണ്ടുവരാനൊരുങ്ങി ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലൂടെ ഈ വർഷം സബ്സ്റ്റിറ്റ്യൂഷൻ അവതരിപ്പിക്കാൻ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) തീരുമാനിച്ചു. മത്സരത്തിനിടെ…

‘വനിതാ സംവരണം; ഉത്തരേന്ത്യയുടെ മാനസികാവസ്ഥ അനുകൂലമല്ല’: പവാർ

പുണെ: ഉത്തരേന്ത്യയിലെയും പാർലമെന്‍റിലെയും മാനസികാവസ്ഥ രാജ്യത്ത് സ്ത്രീ സംവരണം നടപ്പാക്കാൻ അനുയോജ്യമല്ലെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. പൂനെ ഡോക്ടേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്സഭാംഗമായ സുപ്രിയ സുലെയുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു പരാമർശം. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33…

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

ഡല്‍ഹി: രാജസ്ഥാനിലെയും ഛത്തീസ്ഗഡിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങൾ രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി. രാഹുൽ ഗാന്ധിയെ പാർട്ടി അധ്യക്ഷനായി നിയമിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കൊണ്ടുവന്ന പ്രമേയം കോണ്‍ഗ്രസ് പാസാക്കിയിരുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം കണക്കിലെടുത്ത്…

മെഴ്‌സിഡസ് ബെന്‍സ് എഎംജി സ്വന്തമാക്കി നടി അപര്‍ണ ബാലമുരളി

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് അപർണ ബാലമുരളി. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന അപർണയുടെ വേഷം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിന് പുറമെ തമിഴിലും താരം സജീവമാണ്. ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളി മെഴ്‌സിഡസ് ബെൻസ് എഎംജി…

എസിസി സിമന്‍റ് ചെയർമാനായി ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനി

മുംബൈ: അദാനി ഗ്രൂപ്പ് ഏറ്റെടുത്ത എസിസി സിമന്‍റ്സ് കമ്പനിയുടെ ചെയർമാനായി ഗൗതം അദാനിയുടെ മൂത്തമകൻ കരൺ അദാനി ചുമതലയേൽക്കും. അദ്ദേഹത്തിന്‍റെ നിർണായക ഇടപെടലാണ് അമ്പുജ സിമന്‍റ്സ്, എ.സി.സി സിമന്‍റ്സ് തുടങ്ങിയ രാജ്യത്തെ മുൻനിര സിമന്‍റ് കമ്പനികളെ അദാനി ഗ്രൂപ്പിന് കീഴിൽ കൊണ്ടുവന്നത്.…

ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന്

ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്. മുസ്ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കമുള്ള ട്വീറ്റുകളിൽ 86 ശതമാനവും ഇന്ത്യ, അമേരിക്ക, യു.കെ…