Month: September 2022

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

ഗുരുവായൂര്‍: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ അഞ്ച് മണിക്കാണ് സന്ദർശനം നടത്തിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പാതയിലൂടെ നടന്നെത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ്…

കേരളത്തിനെതിരെ ബോയ്‌കോട്ട് പ്രചാരണവുമായി ബോളിവുഡ് നടി കരിഷ്‌മ തന്ന

മുംബൈ: തെരുവുനായ്ക്കളുടെ പ്രശ്നം മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ കേരളം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി കരിഷ്‌മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നാരോപിച്ചാണ് നടി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കരിഷ്മ കേരളത്തിനെതിരായ പ്രചാരണം ആരംഭിച്ചത്. ദൈവത്തിന്‍റെ സ്വന്തം നാട്…

ടി20 ലോകകപ്പ് ടീം; താരങ്ങളെ തഴഞ്ഞെന്ന വിമർശനത്തിനെതിരെ ഗാവസ്‍കർ

മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മുൻ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീനും ദിലീപ് വെങ്സാർക്കറും പല കളിക്കാരെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവർക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ.…

“ഒരേ സമയം സന്തോഷവും ടെൻഷനും”; അനൂപ് ടിക്കറ്റെടുത്തത് ഇന്നലെ രാത്രി

തിരുവനന്തപുരം: 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയതിന്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം സ്വദേശി അനൂപ്. ശ്രീവരാഹം സ്വദേശിയാണ് ഇദ്ദേഹം. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മനസ്സിൽ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമാണ്. ഭാവി പദ്ധതികളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും…

ടാറ്റ ഹാരിയറിന് പുതിയ വേരിയന്റുകൾ

ടാറ്റ ഹാരിയർ എസ്യുവി മോഡൽ ലൈനപ്പ് രണ്ട് പുതിയ വേരിയന്‍റുകളുമായി വിപുലീകരിച്ചു.  എക്സ്.എം.എസ്, എക്സ്.എം.എ.എസ് എന്നീ രണ്ട് പുതിയ വേരിയന്‍റുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ രണ്ട് പുതിയ മോഡലുകളും യഥാക്രമം ഹാരിയറിന്‍റെ എക്സ്എം, എക്സ്എംഎ വേരിയന്‍റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എക്സ്ഇ, എക്സ്എം വേരിയന്‍റുകൾക്ക്…

പോപുലര്‍ ഫ്രണ്ട് പരിപാടിയില്‍ പരിശീലനം; ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കൊച്ചി: പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പരിശീലനം നൽകിയതിന് സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോഗിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ ജോഗിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. ഇത് ചോദ്യം…

ഡ്രൈവിങ്ങിനിടയില്‍ ഒരു രീതിയിലും ഫോണ്‍ ഉപയോഗിക്കേണ്ട: കേരള പോലീസ്

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചും, മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ കഴുത്തിനും ചെവിക്കും ഇടയിൽ ഫോണുകൾ മുറുക്കിപ്പിടിച്ചും ഉപയോഗിക്കുന്നത് റോഡുകളിലെ ഒരു സാധാരണ കാഴ്ചയാണ്. പോലീസിന്റെ കണ്ണിൽ പെടുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് ഇനി കനത്ത പിഴ ചുമത്തും. സ്വന്തം ജീവനും വാഹനവുമായി…

ഓണം ബമ്പറടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്

തിരുവനന്തപുരം: അവസാനം ആ ഭാഗ്യവാനെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപാണ് ഇത്തവണ ഓണം ബമ്പർ നേടിയത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിജെ 750605 എന്ന ടിക്കറ്റാണ് അനൂപിന് ഭാഗ്യം നേടി കൊടുത്തത്. തിരുവനന്തപുരം ബേക്കറി…

വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം; പ്രതിഷേധവുമായി ബ്രസീൽ

സാവോ പൗലോ: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയതിൽ ബ്രസീൽ ശക്തമായി പ്രതിഷേധിച്ചു. പെലെയും നെയ്മറും ഉൾപ്പെടെയുള്ളവർ വിനീഷ്യസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്പാനിഷ് ഫുട്ബോൾ ഏജന്റ്സ് അസോസിയേഷൻ തലവൻ പെഡ്രോ ബ്രാവോയാണ് ഒരു പരിപാടിക്കിടെ ഗോൾ…

കാര്യവട്ടത്ത് കസേരകള്‍ തകരാറിൽ; ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികള്‍ കുറയും

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികൾ കുറയും. 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കസേരകൾ തകരാറിലായതിനെ തുടർന്ന് കാണികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും. ഇന്ത്യൻ പര്യടനത്തിൽ ദക്ഷിണാഫ്രിക്കൻ ടീം കാര്യവട്ടത്ത് ആദ്യ…